മുംബൈ: ഇന്ത്യന്‍ സീനിയര്‍ താരം എംഎസ് ധോണിയുടെ ടീമിലെ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒടുവില്‍ മറുപടിയുമായി ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ്. ധോണിയെ പോലൊരു ഇതിഹാസതാരത്തിന് എപ്പോള്‍ വിരമിക്കണമെന്ന് അറിയാമെന്ന് അദ്ദേഹം പറഞ്ഞു. വിരമിക്കണോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കാനുള്ള അവകാശം തികച്ചും വ്യക്തിപരമാണെന്നും സെലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
വിന്‍ഡിസിനെതിരായ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചീഫ് സെലക്ടര്‍ ധോണിയുടെ വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കിയത്. 'ഈ പരമ്പരയില്‍ കളിക്കാന്‍ ധോണിയുടെ സേവനം ലഭിക്കില്ല. ടീമിനൊപ്പം ചേരില്ലെന്ന് ധോണി അറിയിച്ചു. ലോകകപ്പ് വരെ നമുക്ക് വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. ലോകകപ്പിന് ശേഷം കുറച്ച് പദ്ധതികള്‍ കൂടി നമ്മള് മുന്നില്‍ വയ്ക്കുന്നുണ്ട്.' സെലക്ടര്‍ പറഞ്ഞു.
പന്തിന് വേണ്ട സമയം നല്കി താരത്തെ വളര്‍ത്തിക്കൊണ്ടുവരികയാണ് ടീമിന്റെ ലക്ഷ്യമെന്ന് പറഞ്ഞ ചീഫ് സെലക്ടര്‍ വിരമിക്കലിനെക്കുറിച്ച് ധോണിയോട് ചര്‍ച്ച ചെയ്തതായും വ്യക്തമാക്കി. 'വിരമിക്കല്‍ തീരുമാനം വ്യക്തിപരമായി എടുക്കേണ്ടതാണ്. ധോണിയെ പോലെ ഒരു ഇതിഹാസ താരത്തിന് അറിയാം താന്‍ എപ്പോഴാണ് വിരമിക്കേണ്ടത് എന്ന്. എന്നാല്‍ ഭാവിയിലേക്കുള്ള പദ്ധതിക്ക് പ്രാധാന്യം നല്കുമ്പോള്, അത് സെലക്ടര്‍മാരുടെ കൈകളിലേക്ക് വരും' അദ്ദേഹം വ്യക്തമാക്കി.
രണ്ട് മാസം സേനയോടൊപ്പം നില്ക്കാന് തീരുമാനിച്ചതിനാലാണ് ധോണി വിന്‍ഡീസിനെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. തനിക്ക് ലീവ് അനുവധിക്കണമെന്ന താരം തന്നെ സെലക്ടര്‍മാരോട് ആവശ്യപ്പെടുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.