HOME » NEWS » Sports » LEWANDOWSKI RULED OUT OF WORLD CUP QUALIFIER AGAINST ENGLAND NJ INT

ലെവന്‍ഡോവ്‌സ്‌കിയുടെ പരിക്ക് പോളണ്ടിന് പണിയാകും; ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം നഷ്ടമാകും

അൻഡോറയ്ക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് കാൽമുട്ടിന് പരിക്കേറ്റത്.

News18 Malayalam | news18-malayalam
Updated: March 30, 2021, 8:11 AM IST
ലെവന്‍ഡോവ്‌സ്‌കിയുടെ പരിക്ക് പോളണ്ടിന് പണിയാകും; ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം നഷ്ടമാകും
Image: Twitter
  • Share this:
ഇംഗ്ലണ്ടുമായുള്ള മത്സരത്തിനൊരുങ്ങുന്ന പോളണ്ടിന് വൻ തിരിച്ചടി. സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്കിക്ക് പരുക്കേറ്റതാണ് പോളണ്ടിന്റെ ലോകകപ്പ് യോഗ്യതാ മോഹങ്ങൾക്ക് മേൽ തിരിച്ചടിയായത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനുള്ള പോളണ്ട് ടീമിൽ നിന്നും ലെവൻഡോവ്സ്കിയെ ഒഴിവാക്കി.

അൻഡോറയ്ക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് കാൽമുട്ടിന് പരിക്കേറ്റത്. മത്സരത്തിൽ ഇരട്ട ഗോളുകളുമായി തിളങ്ങിയ ലെവൻഡോവ്സികിയുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ അൻഡോറയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പോളണ്ട് കീഴടക്കിയത്.


വലത്തേ കാൽമുട്ടിലെ ലിഗമെന്റിനാണ് താരത്തിന് പരിക്കേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ചുമുതൽ 10 ദിവസം വരെ ലെവൻഡോവ്സ്കിയ്ക്ക് വിശ്രമം അനുവദിച്ചേക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതോടെ ബയേൺ മ്യൂണിക്കിനായുള്ള മത്സരങ്ങളും താരത്തിന് നഷ്ടമായേക്കും.

Also Read-ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഹാട്രിക് നേടും; വേറെ ആരും മോഹിക്കേണ്ടെന്ന് പാർഥിവ് പട്ടേൽ

ഏപ്രിൽ ഒന്നിനാണ് പോളണ്ട് ഇംഗ്ലണ്ടിനെ നേരിടുന്നത്. ഗ്രൂപ്പ് ഐ യിൽ നിലവിൽ ഇംഗ്ലണ്ടാണ് ഒന്നാമത്. പോളണ്ട് രണ്ടാം സ്ഥാനത്താണ്.രണ്ട് കളികളിൽ രണ്ട് വിജയങ്ങൾ നേടിയ ഇംഗ്ലണ്ടിന് ആറ് പോയിന്റാണുള്ളത്. രണ്ട് കളികളിൽ നിന്ന് ഓരോ ജയവും സമനിലയും നേടിയ പോളണ്ടിന് നാല് പോയിന്റാണുള്ളത്. ജയത്തിൽ കുറഞ്ഞതൊന്നും ഇരു ടീമുകളും ലക്ഷ്യം വയ്ക്കുന്നുണ്ടാവില്ല.

ജയിക്കുന്ന ടീമിന് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാം. പത്ത് ഗ്രൂപ്പുകളിലെ ജേതാക്കൾ ലോകകപ്പിന് നേരിട്ട യോഗ്യത നേടും. ഗ്രൂപ്പുകളിൽ രണ്ടാം സ്ഥാനത്ത് വരുന്നവർ യുവേഫ നേഷൻസ് ലീഗിലെ രണ്ട് മികച്ച രണ്ടാം സ്ഥാനക്കാരുമായി പ്ലേ ഓഫ് മത്സരങ്ങൾ കളിക്കും. ഈ 12 ടീമുകളിൽ നിന്നും മൂന്ന് പേർ ലോകകപ്പിന് യോഗ്യത നേടും.

Summary: Lewandowski to miss out World Cup qualifier against England due to injury.
Published by: Naseeba TC
First published: March 30, 2021, 8:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories