നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Virat Kohli |എല്‍ജിബിടി കമ്മ്യൂണിറ്റിക്ക് പ്രവേശനമില്ല; വിരാട് കോഹ്ലിയുടെ റെസ്റ്റോറന്റിനെതിരെ പ്രതിഷേധം

    Virat Kohli |എല്‍ജിബിടി കമ്മ്യൂണിറ്റിക്ക് പ്രവേശനമില്ല; വിരാട് കോഹ്ലിയുടെ റെസ്റ്റോറന്റിനെതിരെ പ്രതിഷേധം

    വിവേചനം ആരോപിച്ച് യെസ്, വി എക്സിസ്‌റ്റ് എന്ന ആക്റ്റിവിസം ഗ്രൂപ്പാണ് രംഗത്തെത്തിയത്.

    Virat Kohli (Image: Royal Challengers Banglore, Twitter)

    Virat Kohli (Image: Royal Challengers Banglore, Twitter)

    • Share this:
      ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ് ശൃംഘലയായ വണ്‍8 കമ്യൂണിന് എതിരെ എല്‍ജിബിടിക്യുഐഎ ഗ്രൂപ്പ്. വിവേചനം ആരോപിച്ച് യെസ്, വി എക്സിസ്‌റ്റ് എന്ന ആക്റ്റിവിസം ഗ്രൂപ്പാണ് രംഗത്തെത്തിയത്.

      എല്‍ജിബിടി സമൂഹത്തിന് എതിരായ റെസ്റ്റോറന്റിന്റെ വിവേചനപരമായ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. കോഹ്ലിയുടെ റെസ്റ്റോറന്റ് ശൃംഖലയുടെ മറ്റിടങ്ങളിലും എല്‍ജിബിടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രവേശനം ഇല്ലെന്ന് ഈ ഗ്രൂപ്പ് ആരോപിക്കുന്നു.



      എന്നാല്‍ ഈ ഗ്രൂപ്പിന്റെ ആരോപണം റെസ്റ്റോറന്റ് നിഷേധിച്ചു. സ്റ്റാഗ് എന്‍ട്രിയില്‍ മാത്രമാണ് നിയന്ത്രണമെന്ന് വണ്‍8 കമ്യുണ്‍ പറഞ്ഞു. ഇതിലൂടെ ഒറ്റയ്ക്കെത്തുന്ന ബോയിസിന് പ്രവേശനം ഉണ്ടാവില്ല. ഇത് അതിഥികളുടെ സുരക്ഷ കണക്കിലെടുത്താണ് എന്നും വണ്‍8 കമ്യൂണ്‍ പറയുന്നു. പൂനെ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിവിടങ്ങളില്‍ വണ്‍8 കമ്യുണിന് ശാഖകളുണ്ട്.

      IND vs NZ | ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ നിന്നും വില്യംസണ്‍ പിന്മാറി; പകരം ഈ താരം നയിക്കും

      ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ പിന്മാറി. ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനു വേണ്ടിയാണ് വില്യംസണിന്റെ പിന്മാറ്റം. ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളും വില്യംസണ്‍ കളിക്കും. നിലവില്‍ ജയ്പൂരില്‍ പരിശീലനം നടത്തുന്ന കിവീസിന്റെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ടീമിനൊപ്പം വില്യംസണ്‍ ചേരുമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ പ്രസ്താവനയില്‍ അറിയിച്ചു.

      ടി20 പരമ്പരയില്‍ നിന്ന് വില്യംസണ്‍ വിട്ട് നില്‍ക്കുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ന്യൂസിലന്‍ഡ് ടീമിനെ ടിം സൗത്തി നയിക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പര നാളെ ജയ്പൂരിലാണ് ആരംഭിക്കുന്നത്. രാത്രി ഏഴു മുതലാണ് മത്സരം. ജാമിസണ്‍, ഡാരിയല്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ട്വന്റി20, ടെസ്റ്റ് പരമ്പരകള്‍ കളിക്കും. നവംബര്‍ 19ന് റാഞ്ചിയില്‍ രണ്ടാം മത്സരവും നവംബര്‍ 21ന് കൊല്‍ക്കത്തയില്‍ മൂന്നാം മത്സരവും നടക്കും. നവംബര്‍ 25, ഡിസംബര്‍ 3 തീയ്യതികളില്‍ കാണ്‍പൂരിലും മുംബൈയിലുമാണ് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക.

      ഇന്ത്യയെ സംബന്ധിച്ച് ഒരു പുതിയ തുടക്കമാണ് ഇത്. ടി20 നായകനായി രോഹിത് ശര്‍മ്മയും പരിശീലകനായി രാഹുല്‍ ദ്രാവിഡും സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്. അതിനാല്‍ത്തന്നെ വിജയത്തോടെ തന്നെ തുടങ്ങാനാകും ഇന്ത്യയുടെ ശ്രമം. കെഎല്‍ രാഹുലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

      വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കു വിശ്രമം അനുവദിച്ചാണ് ഇന്ത്യ ടി20 പരമ്പരയില്‍ ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ ഇല്ല. ഋതുരാജ് ഗെയ്ക്വാദ്, വെങ്കടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവര്‍ പുതുമുഖങ്ങളായി ടീമിലുണ്ട്. ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.
      Published by:Sarath Mohanan
      First published:
      )}