നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഫ്രഞ്ച് ലീഗിൽ കളിക്കാരും കാണികളും തമ്മിൽ കയ്യാങ്കളി, സംഘർഷം; മത്സരം ഉപേക്ഷിച്ചു - വീഡിയോ

  ഫ്രഞ്ച് ലീഗിൽ കളിക്കാരും കാണികളും തമ്മിൽ കയ്യാങ്കളി, സംഘർഷം; മത്സരം ഉപേക്ഷിച്ചു - വീഡിയോ

  നീസിന്റെ മൈതാനത്ത് നടന്ന മത്സരത്തിനിടെ മാഴ്‌സ താരങ്ങള്‍ക്ക് നേരെ നീസ് ആരാധകര്‍ നടത്തിയ പ്രകോപനമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്.

  • Share this:
   ഫ്രാൻസിലെ ഒന്നാം നിര ലീഗ് പോരാട്ടമായ ലീഗ് വണ്ണിൽ ഒജിസി നീസും മാഴ്‌സയും തമ്മിലുള്ള മത്സരത്തിനിടെ അരങ്ങേറിയത് അവിശ്വസനീയ സംഭവങ്ങൾ. നീസിന്റെ മൈതാനത്ത് നടന്ന മത്സരത്തിനിടെ മാഴ്‌സ താരങ്ങള്‍ക്ക് നേരെ നീസ് ആരാധകര്‍ നടത്തിയ പ്രകോപനമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്. കളത്തിൽ നീസിന്റെ കാണികൾ മാഴ്‌സ താരങ്ങളെ കൈകാര്യം ചെയ്യാൻ മൈതാനത്തേക്ക് ആർത്തിരമ്പി വന്നതോടെയാണ് മത്സരം പുനരാരംഭിക്കാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നത്.

   മത്സരത്തിന്റെ അവസാന 15 മിനിറ്റിനിടയിലാണ് ഈ അവിശ്വസനീയ സംഭവങ്ങൾ അരങ്ങേറിയത്. മാഴ്‌സക്കു ലഭിച്ച കോർണർ എടുക്കാൻ ദിമിത്രി പയറ്റ് നിൽക്കുമ്പോൾ കാണികൾ വെള്ളക്കുപ്പികൾ താരത്തിനു നേരെ വലിച്ചെറിയുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഫ്രഞ്ച് താരം അതെ വെള്ളക്കുപ്പികൾ എടുത്ത് കാണികൾക്കു നേരെ എറിഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടു പോയി.


   നീസ് ആരാധകര്‍ കൂടുതല്‍ കുപ്പികളും മറ്റും മാഴ്‌സ താരങ്ങള്‍ക്ക് നേരെ എറിയാന്‍ തുടങ്ങിയതോടെ സംഭവം കൂടുതല്‍ പ്രകോപനപരമായി മാറി. അതിനിടെ ഇതങ്ങളുടെ കാണികൾക്കു നേരെ പയറ്റ് കുപ്പിയെറിഞ്ഞത് ചോദ്യം ചെയ്യാൻ നീസ് താരങ്ങളും അതിനെ പ്രതിരോധിക്കാൻ മാഴ്‌സ താരങ്ങളും എത്തിയതോടെ മൈതാനം കൂടുതൽ സംഘർഷഭരിതമായി. പിന്നാലെ ചില ആരാധകര്‍ സുരക്ഷാ ജീവനക്കാരെ തട്ടിമാറ്റി ഗ്രൗണ്ടിലേക്കിറങ്ങി മാഴ്‌സ താരങ്ങളെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം നടത്തിയതോടെ സ്ഥിതിഗതികൾ രൂക്ഷമായി മാറുകയും കളിക്കാർ മൈതാനം വിടുകയും ചെയ്യുകയായിരുന്നു.
   കളിക്കാർ മൈതാനത്ത് നിന്നും കയറിയ ശേഷം നീസ് പ്രസിഡന്റായ ജീൻ-പിയറി റിവേറെ നീസ് ആരാധകരോട് ശാന്തമാക്കാൻ ശ്രമം നടത്തി. ഇതിന് പിന്നാലെ നീസ് ആരാധകർ വാമപ്പ് നടത്താനായി ഇറങ്ങിയെങ്കിലും മാഴ്‌സ താരങ്ങൾ വീണ്ടും കളത്തിലേക്ക് ഇറങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് മത്സരം നിർത്തിവെക്കേണ്ടി വരികയായിരുന്നു.

   Also read- ചെൽസിയിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ച് ലുകാകു; ലണ്ടൻ ഡാർബിയിൽ ആഴ്‌സണലിനെതിരെ ചെൽസിക്ക് ജയം

   മത്സരം നിർത്തി വെക്കുമ്പോൾ 49ാ൦ മിനിറ്റിൽ സ്വീഡിഷ് സ്‌ട്രൈക്കർ കാസ്‌പർ ഡോൾബെർഗ് നേടിയ ഗോളിൽ നീസ് മുന്നിലായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി.
   Published by:Naveen
   First published:
   )}