• HOME
  • »
  • NEWS
  • »
  • sports
  • »
  • മെസ്സിയും സുവാരസും വീണ്ടും ഒരേ ക്ലബിൽ കളിച്ചേക്കും; ഒരേ ക്ലബിൽ കളിക്കാൻ പദ്ധതിയിട്ട് താരങ്ങൾ - റിപ്പോർട്ട്

മെസ്സിയും സുവാരസും വീണ്ടും ഒരേ ക്ലബിൽ കളിച്ചേക്കും; ഒരേ ക്ലബിൽ കളിക്കാൻ പദ്ധതിയിട്ട് താരങ്ങൾ - റിപ്പോർട്ട്

നിലവിൽ കളിക്കുന്ന ക്ലബുകളുമായുള്ള കരാർ അവസാനിച്ച ശേഷം  അമേരിക്കയിലെ ഇന്റർ മയാമിയിലേക്ക് ആയിരിക്കും ഇരുവരും ചേക്കേറുക എന്നതാണ് റിപ്പോർട്ടിൽ പറയുന്നത്.

(Image Credits: Twitter)

(Image Credits: Twitter)

  • Share this:
    ലയണൽ മെസ്സിയും (Lionel Messi) സുവാരസും (Luis Suarez) തമ്മിലുള്ള സുഹൃദ്ബന്ധം വളരെ പ്രസിദ്ധമാണ്. കളത്തിനകത്തും പുറത്തും ഇരുവരും പുലർത്തുന്ന ഈ സൗഹൃദം ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച സൗഹൃദങ്ങളിൽ ഒന്ന് കൂടിയാണ്. ബാഴ്‌സലോണയിൽ (Barcelona) ഒപ്പം കളിച്ചിരുന്ന സമയത്ത് മികച്ച ഒത്തിണക്കത്തോടെയും മുന്നേറ്റത്തിൽ നിസ്വാർത്ഥതയോടെ പരസ്പരം പന്ത് കൈമാറി കളിക്കുകയും കളത്തിന് പുറത്ത് മികച്ച് സൗഹൃദം പങ്കിടുകയും ചെയ്തിരുന്ന ഇവർ ബാഴ്‌സയ്‌ക്കായി ഒട്ടനവധി കിരീടങ്ങൾ ഒരുമിച്ച് നേടിക്കൊടുക്കുകയും ചെയ്തിരുന്നു.

    ബാഴ്‌സയിൽ നിന്ന് കഴിഞ്ഞ സീസണിലാണ് അത്ലറ്റികോ മാഡ്രിഡിലേക്ക് (Atletico Madrid) ലൂയിസ് സുവാരസ് ചേക്കേറിയത്. ഇതിന് ശേഷം ഈ സീസണിലെ ട്രാൻസ്ഫർ ജാലകത്തിലൂടെയാണ് ലയണൽ മെസ്സി ഫ്രഞ്ച്ക്ലബായ പിഎസ്‌ജിയിലേക്ക് (PSG) ചേക്കേറിയത്. ബാഴ്‌സയിൽ നിന്ന് സുവാരസ് പോയതോടെ കളത്തിൽ ഇരുവരുടെയും കൂട്ടുകെട്ട് അവസാനിച്ചെങ്കിലും കളത്തിന് പുറത്ത് തങ്ങളുടെ സൗഹൃദം ഇരുവരും തുടരുന്നുണ്ടായിരുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്നുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ഒരേ ക്ലബിൽ കളിക്കാനായി മെസ്സിയും സുവാരസും പദ്ധതിയിടുന്നുണ്ടെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


    അത്ലറ്റികോ മാഡ്രിഡുമായുള്ള ലൂയിസ് സുവാരസിന്റെ കരാർ 2022ൽ അവസാനിക്കുമെങ്കിലും താരം അത് ഒരു വർഷത്തേക്ക് കൂടി നീട്ടിയേക്കും. കരാർ നീട്ടുന്നതോടെ 2023ൽ പിഎസ്‌ജിയുമായുള്ള മെസ്സിയുടെ കരാർ അവസാനിക്കുന്നതിനൊപ്പം സുവാരസിന്റെ അത്ലറ്റികോ മാഡ്രിഡുമായുള്ള കരാറും അവസാനിക്കും. ഇതിന് ശേഷമാണ് ഒരേ ക്ലബിൽ കളിക്കാൻ ഇരുവരും തയ്യാറെടുക്കുന്നതെന്ന് സ്‌പാനിഷ്‌ മാധ്യമമായ ഡിയാരിയോ സ്‌പോർട് റിപ്പോർട്ട് ചെയ്യുന്നു.

    2022 ലോകകപ്പ് വരെ യൂറോപ്യൻ വൻകരയിൽ തന്നെ ടോപ് ലെവൽ ഫുട്ബോൾ കളിക്കാൻ കൂടിയാണ് സുവാരസ് അത്ലറ്റികോ മാഡ്രിഡിനൊപ്പം തുടരുന്നത്. ഖത്തറിൽ നടക്കുന്ന 2022ൽ 36 വയസാകുന്ന സുവാരസ് യൂറോപ്പിൽ നിന്നും കളം മാറ്റി ചവിട്ടിയേക്കും. പ്രായത്തിൽ സുവാരസിനേക്കാൾ ആറ് മാസം ഇളയതായ ലയണൽ മെസ്സിയും താരത്തോടൊപ്പം ഒന്നിക്കും. നിലവിൽ കളിക്കുന്ന ക്ലബുകളുമായുള്ള കരാർ അവസാനിച്ച ശേഷം  അമേരിക്കയിലെ ഇന്റർ മയാമിയിലേക്ക് ആയിരിക്കും ഇരുവരും ചേക്കേറുക എന്നതാണ് റിപ്പോർട്ടിൽ പറയുന്നത്.

    മുപ്പത്തിയഞ്ചു കഴിയുന്നതോടെ കായികശേഷി കുറയാനിടയുള്ള താരങ്ങൾക്ക് യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിയുമോയെന്നുറപ്പില്ല. അതേസമയം മുഖ്യധാരയിലേക്ക് ഉയർന്നു വരുന്ന അമേരിക്കൻ ലീഗിൽ ആ കായികശേഷി മതിയാവുകയും ചെയ്യും. നിലവിൽ ലഭിക്കുന്ന വേതനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്നതും ഈ താരങ്ങൾ അമേരിക്കയിലെ ഫുട്ബോൾ ലീഗായ മേജർ ലീഗ് സോക്കറിൽ (Major League Soccer) ഒരുമിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.
    Published by:Naveen
    First published: