നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കോപ്പ അമേരിക്കയിലെ ചുവപ്പ് കാര്‍ഡ്: വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ മെസ്സിക്ക് വിലക്കും പിഴ ശിക്ഷയും

  കോപ്പ അമേരിക്കയിലെ ചുവപ്പ് കാര്‍ഡ്: വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ മെസ്സിക്ക് വിലക്കും പിഴ ശിക്ഷയും

  ഒരു മത്സരത്തില്‍ വിലക്കും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

  മെസിക്ക് റെഡ് കാർഡ് ലഭിച്ചപ്പോൾ

  മെസിക്ക് റെഡ് കാർഡ് ലഭിച്ചപ്പോൾ

  • News18
  • Last Updated :
  • Share this:
   റിയോ ഡി ജനീറ: കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലില്‍ ചുവപ്പ് കാര്‍ഡ് പുറത്തായതിനു പിന്നാലെ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് വിലക്കും പിഴ ശിക്ഷയും. സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെയാണ് നടപടി. ഒരു മത്സരത്തില്‍ വിലക്കും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

   മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് പുറത്തായ താരം ടൂര്‍ണ്ണമെന്റിനും റഫറിയിങ്ങിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു നടത്തിയിരുന്നത്. മെസ്സിയുടെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോണ്‍മെബോള്‍ താരത്തിന് അപ്പീലിന് അവസരമില്ലെന്നും ചൂണ്ടിക്കാട്ടി.

   Also Read: Career: കായികാഭിരുചിയുണ്ടോ? എങ്കില്‍ സ്‌പോര്‍ട്‌സ് എഞ്ചിനീയറിങ്ങ് പഠിക്കാം

   ശിക്ഷ വിധിച്ചതോടെ 2022 ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ആദ്യ യോഗ്യത മത്സരത്തില്‍ മെസ്സിക്ക് കളിക്കാനാകില്ല. ചിലിക്കെതിരായ മത്സരത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചുവപ്പ് കാര്‍ഡിനു പിന്നാലെ ബ്രസീലിന് കിരീടം ലഭിക്കാനുള്ള നാടകങ്ങളാണ് നടക്കുന്നതെന്നും അഴിമതിയുടെ കേന്ദ്രമായി അസോസിയേഷന്‍ മാറിയെന്നും മെസി പറഞ്ഞിരുന്നു.

   First published:
   )}