Lionel Messi | ബാഴ്‌സ വിടാന്‍ ഉറച്ച്‌​ മെസ്സി; പരിശീലന ക്യാമ്പ് നാളെ തുടങ്ങാനിരിക്കെ വൈദ്യപരിശോധനക്കും എത്തിയില്ല

Lionel Messi | പുതിയ പരിശീലകന്‍ റെണാള്‍ഡ്​ കൂമാന്​ കീഴില്‍ നാളെ തുടങ്ങുന്ന പരിശീലന ക്യാമ്പിനും മെസ്സി എത്തില്ലെന്നാണ്​ റി​പ്പോര്‍ട്ട്

News18 Malayalam | news18-malayalam
Updated: August 30, 2020, 8:45 PM IST
Lionel Messi | ബാഴ്‌സ വിടാന്‍ ഉറച്ച്‌​ മെസ്സി; പരിശീലന ക്യാമ്പ് നാളെ തുടങ്ങാനിരിക്കെ വൈദ്യപരിശോധനക്കും എത്തിയില്ല
Lionel Messi
  • Share this:
ബാഴ്​സലോണ ടീം വി​ട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ പ്രീസീസണ്‍ വൈദ്യ​പരിശോധനയും ലയണല്‍ മെസ്സി ബഹിഷ്​കരിച്ചു. പുതിയ പരിശീലകന്‍ റെണാള്‍ഡ്​ കൂമാന്​ കീഴില്‍ നാളെ തുടങ്ങുന്ന പരിശീലന ക്യാമ്പിനും മെസ്സി എത്തില്ലെന്നാണ്​ റി​പ്പോര്‍ട്ട്​.

ക്ലബ്​ വിടാനുള്ള ഔദ്യോഗിക നടപടി ക്രമങ്ങള്‍ എത്രയും പെ​ട്ടെന്ന്​ പൂര്‍ത്തീകരിക്കാനാണ്​ മെസ്സി താല്‍പര്യപ്പെടുന്നത്​. സീസണ്‍ അവസാനിച്ചതോടെ ക്ലബ്​ വിടാന്‍ അനുമതിയുണ്ടെന്ന വ്യവസഥ നിലനില്‍ക്കുന്നുവെന്നാണ്​ മെസ്സിയുടെ വാദം എന്നാൽ ഇതി​െന്‍റ കാലാവധി ജൂണ്‍ 10ന്​ അവസാനിച്ചെന്നാണ്​ ബാഴ്​സലോണയുടെ നിലപാട്​.

ഈ നിബന്ധനയുടെ​ പേരിലാണ്​ ക്ലബും താരവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. ബാഴ്‌സലോണ മാനേജ്‌മെന്‍റ്​ മെസ്സിയുടെ ആവശ്യം അംഗീകരിക്കുന്നില്ല. ക്ലബ്ബ് വിടുന്നതൊഴികെയുള്ള എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാണെന്നാണ് മാനേജ്‌മെന്‍റ്​ അറിയിക്കുന്നത്. കോവിഡ്​ മഹാമാരിയുടെ പശ്ചാത്തലത്തില്‍ കരാറിലുള്ള വ്യവസ്​ഥകള്‍ക്ക്​ ആഗസ്​റ്റ്​ അവസാനം വരെ സാധുതയുണ്ടെന്നാണ്​ മെസ്സിയുടെ അഭിഭാഷകര്‍ വാദിക്കുന്നത്​.

കഴിഞ്ഞ ചൊവ്വാഴ്​ചയാണ്​ മെസ്സി ടീം വിടാന്‍ താല്‍പര്യം മാനേജ്​മെന്‍റിനെ അറിയിച്ചത്​. മുന്‍ ബാഴ്​സലോണ കോച്ചായ പെപ്​ ഗാര്‍ഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ്​ പ്രീമിയര്‍ ലീഗ്​ ക്ലബായ മാഞ്ചസ്​റ്റര്‍ സിറ്റിയിലേക്കാകും മെസ്സി ചേക്കേറുകയെന്നാണ് ​ റിപ്പോര്‍ട്ടുകള്‍. സിറ്റിയെ കൂടാതെ മെസ്സിയെ സ്വന്തമാക്കാനായി പി.എസ്​.ജി, യുവന്‍റസ്​, ഇന്‍റര്‍ മിലാന്‍, മാഞ്ചസ്​റ്റര്‍ യുനൈറ്റഡ്​ എന്നീ ടീമുകളും രംഗത്തുണ്ട്​.
Published by: user_49
First published: August 30, 2020, 8:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading