• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മിശിഹായ്ക്ക് ഇന്ന് മുപ്പത്തിയൊന്നാം പിറന്നാൾ

news18india
Updated: June 24, 2018, 7:29 AM IST
മിശിഹായ്ക്ക് ഇന്ന് മുപ്പത്തിയൊന്നാം പിറന്നാൾ
news18india
Updated: June 24, 2018, 7:29 AM IST
ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്ക് ഇന്ന് മുപ്പത്തിയൊന്നാം പിറന്നാൾ. ലോകകപ്പിൽ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഫുട്ബോൾ മാന്ത്രികന് ലോകമെങ്ങുമുള്ള ആരാധകർ ആശംസ അർപ്പിക്കുകയാണ്.

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് മെസിയെന്ന് കാര്യത്തിൽ തർക്കമില്ല. ലോകമെങ്ങുമുള്ള കോടിക്കണക്കിന് ആരാധകരുടെ ആഘോഷ ദിനം കൂടിയാണ് ഇന്ന്. എന്നാൽ ഈ പിറന്നാളാഘോഷം ഫുട്ബോൾ മിശിഹാക്ക് അത്ര മനോഹരമാവില്ല. കരിയറിലെ ഏറ്റവും പ്രതികൂല സാഹചര്യങ്ങളിലൂടെയാണ് മെസി ഇപ്പോൾ കടന്നുപോവുന്നത്.

കരിയറിലൊരു ലോകകിരീടം നേടാനുള്ള അവസാനത്തെ അവസരം കൈയിൽ നിന്നും അകന്ന് പോയിക്കൊണ്ടിരിക്കുന്നു. ലോകകപ്പ് പോലൊരു മഹാവേദിയുടെ രണ്ടാം റൌണ്ടിൽ എത്തണമെങ്കിൽ പോലും മറ്റു ടീമുകളെ ആശ്രയിക്കേണ്ട അവസ്ഥ. ലയണൽ മെസിയെന്ന ഫുട്ബോൾ മാന്ത്രികൻ ഒരിക്കലും ആഗ്രഹിക്കാത്ത, ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്താണ് അദ്ദേഹത്തിന്‍റെ മുപ്പത്തിയൊന്നാം പിറന്നാൾ കടന്നുവരുന്നത്.

പക്ഷേ, ഇതിലും വലിയ പ്രതിസന്ധികളെ പലതവണ ഡ്രിബ്ബിൾ ചെയ്ത് മുന്നേറിയവനാണ് മെസ്സി. ചെറുപ്പത്തിൽ ഹോർമോൺ കുറവു മൂലം വളർച്ച മുരടിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയ ആ മനുഷ്യൻ ഇന്ന് വളർന്ന് വളർന്ന് കാൽപ്പന്തിന്‍റെ മാന്ത്രികതയുടെ പര്യായമായിട്ടുണ്ടെങ്കിൽ ആ ഇടംകാലിനെയും ആ ഇച്ഛാശക്തിയെയും ഇനിയും ഫുട്ബോൾ ആരാധകർക്ക് വിശ്വസിക്കാം.

രണ്ടുദിവസം കഴിഞ്ഞ് നൈജീരിയക്കെതിരെ മിശിഹായുടെ ആ മാന്ത്രികക്കാലിൽ നിന്നും ചരിത്രം പിറക്കുമെന്ന പ്രതീക്ഷയോടെ തന്നെയാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഇന്ന് മെസിക്ക് പിറന്നാൾ ആശംസ നേരുന്നത്.
First published: June 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍