• HOME
  • »
  • NEWS
  • »
  • sports
  • »
  • LIONEL MESSI DEBUT PSG AGAINST REIMS AUG 29 PSG COACH POCHETTINO

Lionel Messi | പി എസ് ജിയിൽ മെസ്സിയുടെ അരങ്ങേറ്റം; അടുത്ത ആഴ്ചയുണ്ടാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് പൊച്ചട്ടീനോ

ഫ്രഞ്ച് ലീഗിൽ അടുത്ത ആഴ്ച ഓഗസ്റ്റ് 29ന് റെയിംസിനെതിരെ നടക്കുന്ന മത്സരത്തിൽ ലയണൽ മെസ്സി പിഎസ്‌ജിക്ക് വേണ്ടി അരങ്ങേറിയേക്കും എന്ന പ്രതീക്ഷയാണ് പി എസ് ജി പരിശീലകൻ പങ്കുവെച്ചത്.

Credits: Twitter| Paris Saint-Germain

Credits: Twitter| Paris Saint-Germain

  • Share this:
    ബാഴ്‌സലോണയിൽ നിന്നും പി എസ് ജിയിലേക്ക് എത്തിയ മെസ്സി ക്ലബ് ജേഴ്‌സിയിൽ ആദ്യത്തെ മത്സരം
    കളിക്കുന്നത് കാണാനായുള്ള കാത്തിരിപ്പിലാണ് ഫുട്‍ബോൾ ആരാധകർ. ഫ്രഞ്ച് ലീഗ് മത്സരങ്ങൾ തുടങ്ങി പി എസ് ജി അവരുടെ മൂന്ന് മത്സരങ്ങൾ കളിച്ച് കഴിഞ്ഞപ്പോഴും സൂപ്പർ താരം ഇതുവരെയായി ഫ്രഞ്ച് ക്ലബിന്റെ ജേഴ്‌സിയിൽ ആരാധകർക്ക് മുന്നിൽ പന്ത് തട്ടാൻ ഇറങ്ങിയിട്ടില്ല. മെസ്സിയുടെ പി എസ് ജി അരങ്ങേറ്റം എന്നാകും എന്ന ചോദ്യം ഉയർന്നുകൊണ്ടിരിക്കെ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത പങ്കുവെച്ചിരിക്കുകയാണ് പി എസ് ജിയുടെ പരിശീലകനായ മൗറീഷ്യോ പൊച്ചട്ടീനോ.

    ഫ്രഞ്ച് ലീഗിൽ അടുത്ത ആഴ്ച ഓഗസ്റ്റ് 29ന് റെയിംസിനെതിരെ നടക്കുന്ന മത്സരത്തിൽ ലയണൽ മെസ്സി പിഎസ്‌ജിക്ക് വേണ്ടി അരങ്ങേറിയേക്കും എന്ന പ്രതീക്ഷയാണ് പി എസ് ജി പരിശീലകൻ പങ്കുവെച്ചത്.

    അർജന്റീനക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷം താരം തന്റെ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കുകയായിരുന്നു. ഏകദേശം ഒരു മാസത്തോളം കാര്യമായ പരിശീലനം ഒന്നും തന്നെ ഇല്ലാതിരുന്നതിനാലാണ് മെസ്സിയുടെ പി എസ് ജി അരങ്ങേറ്റം വൈകുന്നത്. പി എസ് ജി താരങ്ങൾക്കൊപ്പം താരം പരിശീലനം നടത്തുന്നതിനോടൊപ്പം ശാരീരികമായി കൂടുതൽ മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള അധിക പരിശീലനം കൂടി മെസ്സി നടത്തുന്നുണ്ട്.

    മെസ്സിയുടെ പിഎസ്‌ജി അരങ്ങേറ്റം എന്നാകുമെന്ന് പൊച്ചട്ടീനോ ഉറപ്പിച്ചു പറയുന്നില്ലെങ്കിലും, എല്ലാ കാര്യങ്ങളും പ്രതീക്ഷിച്ച രീതിയിൽ നടക്കുകയാണെങ്കിൽ റെയിംസിനെതിരായ മത്സരത്തിൽ മെസ്സി കളിക്കും എന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്.


    "ലിയോയെ സംബന്ധിച്ചിടത്തോളം ഇത് വളരെ നല്ലൊരു ആഴ്ചയാണ്. അടുത്ത ആഴ്ച നീണ്ടതായിരിക്കും, പക്ഷെ എല്ലാം നല്ല രീതിയിൽ പോവുകയാണെങ്കിൽ, മെസ്സി ടീമിൽ ഉണ്ടാകും, അടുത്ത മത്സരത്തിൽ (റെയിംസിനെതിരെ) മെസ്സിക്ക് കളിക്കാനാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു," പൊച്ചട്ടീനോ പറഞ്ഞു.

    അതേസമയം, റെയിംസിനെതിരെ നടക്കുന്ന മത്സരം പി എസ് ജിക്ക് എവേ മത്സരമായതിനാൽ, പി എസ് ജിയുടെ സ്റ്റേഡിയമായ പാർക്ക് ഡി പ്രിൻസസിൽ കളിക്കുന്നതിനായി മെസ്സിക്കും മെസ്സിയുടെ കളി ക്ലബിന്റെ ഹോം ഗ്രൗണ്ടിൽ കാണാൻ പി എസ് ജി ആരാധകർക്കും കാത്തിരിക്കേണ്ടി വരും. സെപ്റ്റംബർ ആദ്യ വാരത്തിലെ അർജന്റീനയുടെ 2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ശേഷം വരുന്ന പി എസ് ജിയുടെ മത്സരത്തിലായിരിക്കും പി എസ് ജിയുടെ ഹോം ഗ്രൗണ്ടിൽ മെസ്സിയുടെ അരങ്ങേറ്റം.

    പി എസ് ജിയുമായി രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ച താരത്തെ കഴിഞ്ഞ ദിവസം പാർക്ക് ഡി പ്രിൻസസിൽ ഈ സീസണിൽ ടീമിലെത്തിയ മറ്റു താരങ്ങൾക്കൊപ്പം ആരാധകരുടെ മുന്നിൽ അവതരിപ്പിച്ചിരുന്നു. ആരാധകരാൽ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ മെസ്സിക്ക് വലിയ സ്വീകരണം തന്നെയാണ് ലഭിച്ചത്.
    Published by:Naveen
    First published:
    )}