നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മത്സരത്തിനിടെ മറഡോണയ്ക്ക് ആദരം; മെസ്സിക്ക് 600 യൂറോ പിഴ

  മത്സരത്തിനിടെ മറഡോണയ്ക്ക് ആദരം; മെസ്സിക്ക് 600 യൂറോ പിഴ

  600 യൂറോയാണ് (53,215.16 രൂപ) മെസ്സിക്ക് പിഴ വിധിച്ചിരിക്കുന്നത്. ബാഴ്‌സലോണ ക്ലബ്ബിനോട് 180 യൂറോയും പിഴയടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

  lionel messi

  lionel messi

  • Share this:
   ബാഴ്‌സലോണ: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരമർപ്പിച്ചു കൊണ്ട് കളിക്കളത്തില്‍ വെച്ച് ജേഴ്സി അഴിച്ചതിന് ബാഴ്‌സലോണ താരം ലയണല്‍ മെസ്സിക്ക് പിഴശിക്ഷ. സ്പാനിഷ് സോക്കര്‍ ഫെഡറേഷനാണ് നടപടിയെടുത്തത്. 600 യൂറോയാണ് (53,215.16 രൂപ) മെസ്സിക്ക് പിഴ വിധിച്ചിരിക്കുന്നത്. ബാഴ്‌സലോണ ക്ലബ്ബിനോട് 180 യൂറോയും പിഴയടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

   നവംബര്‍ 29-ന് ലാ ലിഗയില്‍ ഒസാസൂനയ്ക്കെതിരായ മത്സരത്തിലാണ് ഗോളടിച്ചശേഷം മെസ്സി തന്റെ ബാഴ്സ ജേഴ്സി അഴിച്ച് മാറ്റി ഉള്ളില്‍ ധരിച്ചിരുന്ന അര്‍ജന്റീന ക്ലബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിലെ മറഡോണയുടെ 10-ാം നമ്പര്‍ ജേഴ്സി പ്രദര്‍ശിപ്പിച്ച് ഇതിഹാസ താരത്തിന് ആദരമർപ്പിച്ചത്.

   മത്സരത്തിനിടെ ജേഴ്‌സി അഴിച്ച് മാറ്റിയതിനു പിന്നാലെ തന്നെ റഫറി മെസ്സിക്ക് നേരെ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പിഴ വിധിച്ചിരിക്കുന്നത്. മറഡോണയ്ക്ക് വ്യത്യസ്തരീതിൽ ആദരമർപ്പിച്ചതിന് നിരവധി പേരാണ് മെസ്സിയെ പ്രശംസിച്ച് രംഗത്തെത്തിയത്.   മറഡോണയ്ക്ക് ആദരമര്‍പ്പിച്ചുള്ള പ്രവൃത്തിയായതിനാല്‍ മെസ്സിക്കെതിരേ നടപടിയെടുക്കരുതെന്ന് ബാഴ്‌സലോണ സ്പാനിഷ് സോക്കര്‍ ഫെഡറേഷനോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാൽ ഫെഡറേഷൻ ഇത് നിരസിച്ചു.
   Published by:Gowthamy GG
   First published:
   )}