• HOME
 • »
 • NEWS
 • »
 • sports
 • »
 • Sergio Aguero |'നിന്റെ കരിയര്‍ ഇങ്ങനെ അവസാനിക്കുന്നതില്‍ ഞാന്‍ വേദനിക്കുന്നു': അഗ്യുറോയുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മെസ്സി

Sergio Aguero |'നിന്റെ കരിയര്‍ ഇങ്ങനെ അവസാനിക്കുന്നതില്‍ ഞാന്‍ വേദനിക്കുന്നു': അഗ്യുറോയുടെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മെസ്സി

'ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതിനെയാണ് നീ ഇപ്പോള്‍ ഉപേക്ഷിക്കുന്നതറിയാം. അര്‍ജന്റീന ജേഴ്സിയില്‍ ഞാന്‍ നിന്നെ മിസ് ചെയ്യും' മെസ്സിയുടെ വാക്കുകള്‍

Credit: Twitter

Credit: Twitter

 • Last Updated :
 • Share this:
  അര്‍ജന്റൈന്‍ താരം സെര്‍ജിയോ അഗ്യൂറോ (Sergio Aguero) ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വികാരധീനനായി ഉറ്റ സുഹൃത്തും സഹതാരവുമായ ലയണല്‍ മെസ്സി (Lionel Messi). അഗ്യൂറോ കളിക്കളത്തിനോട് വിടപറയുമ്പോള്‍ ഏറ്റവും കൂടുതല്‍ വേദനിക്കുന്നത് ലയണല്‍ മെസ്സിയാണ്. മെസ്സി ഇക്കാര്യം സോഷ്യല്‍ മീഡയില്‍ വ്യക്തമാക്കുകയും ചെയ്തു.

  അഗ്യൂറോയുമായുള്ള സൗഹൃദം എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. മെസിയുടെ കുറിപ്പ് ഇങ്ങനെ. 'ഓരോ നിമിഷവും നമ്മള്‍ ആസ്വദിച്ചു. എത്ര രസകരമായിരുന്നു നമ്മള്‍ ഒരുമിച്ചുണ്ടായിരുന്ന നിമിഷങ്ങള്‍. അത്രത്തോളം ദൃഢമാണ് നമ്മല്‍ തമ്മിലുള്ള സൗഹൃദം. ഇനിയുള്ള സമയം കളത്തിന് പുറത്ത് നമ്മള്‍ ഒരുമിച്ചായിരിക്കും. മാസങ്ങള്‍ക്ക് മുമ്പ് നമ്മളൊരുമിച്ച് കോപ്പ അമേരിക്ക കിരീടമുയര്‍ത്തിയത്, നീ ഇംഗ്ലണ്ടില്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍... എന്നാല്‍ നിന്റെ കരിയര്‍ ഇത്തരത്തില്‍ അവസാനിക്കുന്നത് കാണുമ്പോള്‍ എനിക്ക് വേദനിക്കുന്നു.'- മെസ്സി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

  'ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതിനെയാണ് നീ ഇപ്പോള്‍ ഉപേക്ഷിക്കുന്നതറിയാം. നീ സന്തോഷത്തോടെ ഇരിക്കുമെന്ന് ഞാന്‍ കരുതുന്നു. കാരണം നീ എപ്പോഴും സന്തോഷം പരത്തുന്നവനാണ്. നിന്നെ ഇഷ്ടപ്പെടുന്നവരെല്ലാം നിന്റെ കൂടെതന്നെയുണ്ടാവും. നീ ജീവിതത്തിലെ പുതിയൊരു തലത്തിലേക്ക് കടക്കുന്നു. എല്ലാവിധ ആശംസകളും ഞാന്‍ നേരുന്നു. ഞാന്‍ നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു. തീര്‍ച്ചയായും അര്‍ജന്റീന ജേഴ്സിയില്‍ ഞാന്‍ നിന്നെ മിസ് ചെയ്യും.'മെസി കൂട്ടിച്ചേര്‍ത്തു.
  View this post on Instagram


  A post shared by Leo Messi (@leomessi)

  ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് അഗ്യൂറോയ്ക്ക് ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടി വന്നത്. നിലവില്‍ ക്ലബ് ഫുട്‌ബോളില്‍ ബാഴ്സലോണയുടെ താരമായ അര്‍ജന്റൈന്‍ താരം ബാഴ്സയുടെ ഹോം ഗ്രൗണ്ടായ നൗ കാമ്പില്‍ നടന്ന പത്രസമ്മേളനത്തിലാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. നിറകണ്ണുകളൊടെയായിരുന്നു അഗ്യൂറോ ഫുട്‌ബോളില്‍ നിന്നും തന്റെ വിടവാങ്ങല്‍ പ്രഖ്യാപനം നടത്തിയത്. ബാഴ്സയുടെ പ്രസിഡന്റായ ജുവാന്‍ ലപോര്‍ട്ടയും താരത്തിനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

  ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന 33കാരന്‍ കളിക്കളത്തിലേക്ക് മടങ്ങിവരവ് പ്രയാസമാണെന്ന് ബാഴ്‌സ മാനേജ്മെന്റിനെ നേരത്തെ അറിയിച്ചിരുന്നു. ഒക്ടോബറില്‍ അലാവസിനെതിരായ ലീഗ് മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഗ്യൂറോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിശദപരിശോധനയില്‍ ഹൃദയമിടിപ്പുമായി ബന്ധപ്പെട്ട രോഗം കണ്ടെത്തുകയായിരുന്നു. ഇതോടെ താരം കാളി അവസാനിപ്പിച്ചേക്കുമെന്ന് റിപോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നവെങ്കിലും താന്‍ കളത്തിലേക്ക് മടങ്ങി വരുമെന്ന് അഗ്യൂറോ ആരാധകര്‍ക്ക് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ മടങ്ങിവരവ് പ്രയാസമാകുമെന്ന് തിരിച്ചറിഞ്ഞതോടെ താരം വിരമിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

  മെസിയുടെ കൂടെ നിര്‍ബന്ധത്തിലാണ് അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്‌സയിലെത്തിയത്. എന്നാല്‍ കരാര്‍ പുതുക്കാനാവാതെ മെസ്സിക്ക് ബാഴ്‌സ വിടേണ്ടിവന്നതിന് പിന്നാലെ സീസണിന്റെ തുടക്കത്തില്‍ രണ്ട് മാസം പരിക്കുമൂലം അഗ്യൂറോക്ക് പുറത്തിരിക്കേണ്ടിവന്നു. ഫിറ്റ്നസ് വീണ്ടെടുത്ത് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയ സമയത്താണ് അലാവസിനെതിരായ മത്സരത്തില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് താരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
  Published by:Sarath Mohanan
  First published: