നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • നീലയും വെള്ളയും തന്നെ പക്ഷേ, വെള്ളയില്‍ നീലവരയല്ല; അര്‍ജന്റീനയുടെ പുതിയ ജേഴ്‌സി

    നീലയും വെള്ളയും തന്നെ പക്ഷേ, വെള്ളയില്‍ നീലവരയല്ല; അര്‍ജന്റീനയുടെ പുതിയ ജേഴ്‌സി

    വീതി കൂടിയ രണ്ട് നീലവരകള്‍ വെള്ള നിറത്തോട് അലിഞ്ഞുചേരുന്ന തരത്തിലാണ് പുതിയ ജേഴ്‌സി.

    argentina new jersey

    argentina new jersey

    • News18
    • Last Updated :
    • Share this:
      ബ്യൂണസ് അയേഴ്‌സ്: കോപ്പ അമേരിക്കക്ക് മുന്നോടിയായി അര്‍ജന്റീന ഫുട്‌ബോള്‍ ടീം പുതിയ ജേഴ്‌സി പുറത്തിറക്കി. നീലയും വെള്ളയും നിറങ്ങള്‍ തന്നെയാണ് പുതിയ ജേഴ്‌സിയിലുമുള്ളത്. വെള്ളയില്‍ മൂന്ന് നീലവരകളാണ് പഴയ ജേഴ്‌സിയില്‍ ഉണ്ടായിരുന്നെതെങ്കില്‍ വീതി കൂടിയ രണ്ട് നീലവരകള്‍ വെള്ള നിറത്തോട് അലിഞ്ഞുചേരുന്ന തരത്തിലാണ് പുതിയ ജേഴ്‌സി.

      സൂപ്പര്‍ താരം ലയണല്‍ മെസിയാണ് പുതിയ ജേഴ്‌സി പുറത്തിറക്കിയത്. അഡിഡാസ് തന്നെയാണ് പുതിയ ജേഴ്‌സിയുടെയും നിര്‍മാതാക്കള്‍. വെള്ളിയാഴ്ച രാത്രി വെനിസ്വേലക്കെതിരെ നടക്കുന്ന സൗഹൃദമത്സരത്തില്‍ പുതിയ ജേഴ്‌സിയിലാകും അര്‍ജന്റീന കളത്തിലറങ്ങുക.

      Also Read: IPL 2019: വീണ്ടും ഇന്ത്യന്‍ മണ്ണില്‍ ബാറ്റെടുത്ത് ഡി വില്ല്യേഴ്‌സ്; കന്നി കിരീടം ലക്ഷ്യമിട്ട് കോഹ്‌ലിപ്പട



      കോപ്പ അമേരിക്കയ്ക്ക് വേണ്ടിയാണ് പുതിയ ജേഴ്‌സിയങ്കിലും ടൂര്‍ണമെന്റിനു ശേഷവും ഇതേ ജേഴ്‌സിയിലാകും ടീം കളത്തിലിറങ്ങുക. കൊളംബിയ, മെക്‌സിക്കോ ടീമുകള്‍ക്കും അഡിഡാസ് പുതിയ ജഴ്‌സി തയ്യാറാക്കിയിട്ടുണ്ട്

      First published: