• News
  • Politics
  • Film
  • Sports
  • Life
  • Money
  • Buzz
  • Opinion
  • Photo
  • Videos
  • TV Shows
  • Live TV

നെയ്മറുടെ റയല്‍ പ്രവേശനം; പ്രതികരണവുമായി മെസി

news18
Updated: May 16, 2018, 4:00 PM IST
നെയ്മറുടെ റയല്‍ പ്രവേശനം; പ്രതികരണവുമായി മെസി
news18
Updated: May 16, 2018, 4:00 PM IST
ബാഴ്‌സലോണ: നെയ്മര്‍ റയലിലെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്നതിനിടെ പ്രതികരണവുമായി ബാഴ്‌സ സൂപ്പര്‍താരം ലയണല്‍ മെസി. നെയ്മര്‍ പി എസ് ജി വിട്ട് റയലില്‍ ചേര്‍ന്നാല്‍ അത്
ബാഴ്സലോണയ്ക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് മെസി പറഞ്ഞത്.

അര്‍ജന്റീനന്‍ മാധ്യമമായ ടി വൈ സി സ്പോര്‍ട്സിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു മെസി തന്റെ ആശങ്ക പ്രകടിപ്പിച്ചത്. റയലിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന തീരുമാനമായിരിക്കുമത്, മെസി പറഞ്ഞു. ബാഴ്സയില്‍ നിന്ന് പറ്റാവുന്ന കിരീടങ്ങളെല്ലാം സ്വന്തമാക്കിയതിനു ശേഷമാണ് നെയ്മര്‍ ടീം വിട്ടതെന്നും മെസി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തവണത്തെ ബാലണ്‍ ഡി ഓര്‍ വേദിയില്‍ വച്ച് റയല്‍ പ്രസിഡന്റ് പെരസ് നെയ്മറെ പരസ്യമായി ക്ലബിലേക്കു ക്ഷണിച്ചതോടെയാണ് ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ ശക്തമാകുന്നത്. ഇതിനിടെ നെയ്മര്‍ റയല്‍ മാഡ്രിഡ് ഏജന്റിനെ സന്ദര്‍ശിച്ചുവെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേ സമയം പിഎസ്ജി വിടില്ലെന്നാണ് നെയ്മര്‍ തല്‍കുന്ന സൂചനകള്‍.
First published: May 16, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍