• HOME
  • »
  • NEWS
  • »
  • sports
  • »
  • Lionel Messi| ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടം; ഏറ്റവും മികച്ച താരങ്ങൾക്കൊപ്പമാണ് കളിക്കാൻ പോകുന്നത്: മെസ്സി

Lionel Messi| ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടം; ഏറ്റവും മികച്ച താരങ്ങൾക്കൊപ്പമാണ് കളിക്കാൻ പോകുന്നത്: മെസ്സി

പി എസ് ജിയുമായി കരാറിലെത്തിയതിന് ശേഷം നടന്ന മെസ്സിയുടെ ആദ്യ പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

Lionel Messi

Lionel Messi

  • Last Updated :
  • Share this:
    യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം പാരീസിലെത്തിക്കുമെന്ന് ആരാധകർക്ക് വാക്ക് നൽകി മെസ്സി. പി എസ് ജിയുമായി കരാറിലെത്തിയതിന് ശേഷം നടന്ന മെസ്സിയുടെ ആദ്യ പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. പാരീസിൽ എത്തിയപ്പോൾ ആരാധകർ നൽകിയ സ്നേഹത്തിന് നന്ദി പറഞ്ഞ മെസ്സി താൻ കളിക്കാൻ പോകുന്നത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുള്ള ക്ലബ്ബിലാണെന്നും പറഞ്ഞു.

    ബാഴ്‌സലോണ വിട്ട് വരുമ്പോൾ അതിയായ ദുഖമുണ്ടായിരുന്നു, എന്നാൽ ഇവിടെ എത്തിയപ്പോൾ മുതൽ ആരാധകർ നൽകുന്ന സ്നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. തന്നെ ടീമിലേക്ക് എത്തിക്കാന്‍ വളരെ ആത്മാര്‍ത്ഥമായാണ് പി.എസ്.ജി ശ്രമിച്ചത്. അതുകൊണ്ടുതന്നെ വേഗത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനായി. പി എസ് ജിക്കൊപ്പം കൂടുതൽ കിരീടങ്ങൾ നേടുക എന്നത് തന്നെയാണ് ലക്ഷ്യം. പി എസ് ജിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കാന്‍ സഹായിക്കുകയാണ് അതിലെ പ്രധാന ലക്ഷ്യം. വീണ്ടും കിരീടങ്ങള്‍ നേടുന്നതാണ് ഞാന്‍ സ്വപ്നം കാണുന്നത്. പാരീസ് ആണ് അതിന് ഏറ്റവും മികച്ച സ്ഥലം. മെസ്സി കൂട്ടിച്ചേർത്തു.

    നെയ്മര്‍, എംബാപ്പെ എന്നിവര്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്നത് സന്തോഷമുള്ള കാര്യമാണെന്നും മെസ്സി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. "നെയ്മർക്ക് എന്നെയും എനിക്ക് നെയ്മറിനെയും അറിയാം. നെയ്മറിനൊപ്പമുള്ള കൂട്ടുകെട്ട് ടീമിന്റെ കരുത്ത് വർധിപ്പിക്കുമെന്നും, ഇത് ടീമിലെ മറ്റ് താരങ്ങൾക്കൊപ്പം കൂടി ചേർന്ന് കൂടുതൽ മികച്ച കൂട്ടുകെട്ടുണ്ടാക്കാനാകും എന്നാണ് പ്രതീക്ഷ." - മെസ്സി പറഞ്ഞു. ബാഴ്‌സയിൽ മെസ്സിയുടെ സഹതാരമായിരുന്നു നെയ്മർ. ഇരുവരും തമ്മിൽ വീണ്ടും ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് ഫുട്‍ബോൾ ആരാധകർ. മെസ്സിയുടേയും നെയ്മറുടെയും ഒപ്പം ഫ്രഞ്ച് സ്‌ട്രൈക്കറായ യുവതാരം കിലിയൻ എംബാപ്പെ കൂടി ചേരുമ്പോൾ പി എസ് ജിയെ പിടിച്ചുകെട്ടാൻ എതിർ ടീമുകൾ പാടുപെടും എന്ന് തന്നെയാണ് ആരാധകരുടെ പക്ഷം.

    ഇതിന് പുറമെ ആരാധകരെല്ലാം കാത്തിരിക്കുന്ന മറ്റൊരു മുഹൂർത്തമാണ് മെസ്സിയും ടീമിലെ പ്രതിരോധ നിര താരമായ സെർജിയോ റാമോസും തമ്മിലുള്ള കൂടിച്ചേരൽ. ലാലിഗയിൽ പരസ്പരം പോരടിച്ചിരുന്ന താരങ്ങൾ ഒരു ടീമിന് കീഴിൽ കളിക്കുന്ന അസുലഭ നിമിഷം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. റയൽ മാഡ്രിഡിന്റെ സൂപ്പർ താരമായിരുന്ന റാമോസിനെ നേരത്തെ രണ്ട് വർഷക്കരാറിൽ ക്ലബ്ബ് സ്വന്തമാക്കിയിരുന്നു.

    മെസ്സി പി എസ് ജിയിൽ 30ാ൦ നമ്പർ ജേഴ്സിയിലാകും കളത്തിൽ ഇറങ്ങുക. നേരത്തെ മെസ്സി പി എസ് ജിയിലേക്ക് മാറുമ്പോള്‍ താരം ഏത് ജേഴ്സി നമ്പര്‍ ധരിച്ചായിരിക്കും കളിക്കുക എന്നത് ഫുട്ബോള്‍ ലോകത്തെ ചര്‍ച്ചാവിഷയമായിരുന്നു. പി എസ് ജിയുടെ പത്താം നമ്പര്‍ ജേഴ്‌സി ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ആണ് ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ മെസി 19ാ൦ നമ്പര്‍ ജേഴ്‌സി തിരഞ്ഞെടുക്കും എന്നാണു ആരാധകര്‍ ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മെസ്സി താൻ ബാഴ്‌സയിൽ തുടക്കകാലത്ത് കളിച്ചിരുന്ന 30ാ൦ നമ്പർ സ്വീകരിക്കുകയായിരുന്നു.

    പി എസ് ജിയിൽ മെസ്സിക്ക് രണ്ട് വർഷത്തേക്കാണ് കരാർ. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും മെസ്സിയുടെ പ്രതിഫലം. രണ്ടു വര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയുണ്ട്.
    Published by:Naveen
    First published: