നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • കളിക്കളത്തില്‍ മാത്രമല്ല, ഇന്‍സ്റ്റാഗ്രാമിലും റെക്കോര്‍ഡ് തിരുത്തി ലയണല്‍ മെസ്സി

    കളിക്കളത്തില്‍ മാത്രമല്ല, ഇന്‍സ്റ്റാഗ്രാമിലും റെക്കോര്‍ഡ് തിരുത്തി ലയണല്‍ മെസ്സി

    മറഡോണയുടെ മരണത്തിനു ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് റൊണാള്‍ഡോ പോസ്റ്റു ചെയ്ത ചിത്രം കൂടുതല്‍ ലൈക്ക് നേടിയിട്ടുണ്ടെങ്കിലും അത് സ്‌പോര്‍ട്‌സ് സംബന്ധമായ ചിത്രമായല്ല കണക്കാക്കുന്നത്.

    Messi

    Messi

    • Share this:
      28 വര്‍ഷം നീണ്ട അര്‍ജന്റീനയുടെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തിയ നായകന്‍ എന്ന വിശേഷണമാണ് ഇപ്പോള്‍ ലയണല്‍ മെസ്സിക്ക് ലോകമെമ്പാടുമുള്ള ആരാധകര്‍ ചാര്‍ത്തി നല്‍കുന്നത്. കിരീടങ്ങളാല്‍ സമ്പന്നമായ കരിയര്‍ എന്നും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയത് ഒറ്റക്കാരണത്താലായിരുന്നു. 'ക്ലബ്ബിന് വേണ്ടി കിരീടങ്ങള്‍ നേടുമ്പോഴും രാജ്യത്തിനായി കിരീടം നേടാനാകുന്നില്ല.' ഒടുവില്‍ ഫുട്ബോള്‍ ദൈവങ്ങള്‍ മെസ്സിക്ക് മുന്നില്‍ കണ്ണു തുറന്നിരിക്കുന്നു. കിരീട നേട്ടം കളിച്ച ആറാമത്തെ കോപ്പയില്‍ ആയതിനാല്‍ 'ആറാം തമ്പുരാന്‍' എന്നെല്ലാമാണ് മലയാളി ആരാധകര്‍ നല്‍കുന്ന പുതിയ വിശേഷണം.

      ഇത്തവണത്തെ കോപ്പ അമേരിക്കയില്‍ ഒട്ടേറെ റെക്കോര്‍ഡുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. കിരീടത്തിലേക്കുള്ള അര്‍ജന്റീനയുടെ യാത്രയില്‍ മെസ്സി പോക്കറ്റിലാക്കിയത് നാലു ഗോളുകളാണ്. അഞ്ച് തവണ ഗോളിന് വഴിയൊരുക്കി. അസിസ്റ്റുകളുടെ കാര്യത്തിലും മെസ്സി തന്നെയാണ് മുന്‍പന്തിയില്‍. ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുത്തതും മെസ്സിയെയാണ്. ആറാമത് കോപ്പ അമേരിക്ക കളിച്ച മെസിയുടെ ആകെ ഗോള്‍ ശേഖരം 13 ആയി ഉയര്‍ന്നിട്ടുണ്ട്.

      ഹൃദയം തുടിക്കുന്ന സന്തോഷം മറച്ചുവെക്കാന്‍ മെസ്സിക്കുമായില്ല. കോപ്പ അമേരിക്ക കിരീടം നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന ഒരു ഫോട്ടോ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ടൂര്‍ണമെന്റിന് ശേഷവും ഇതിലൂടെ അദ്ദേഹം റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. നേരത്തെ കളിക്കളത്തിലായിരുന്നു മെസ്സിയുടെ റെക്കോര്‍ഡ് നേട്ടങ്ങളെങ്കില്‍ ഇത്തവണ അത് സമൂഹ മാധ്യമങ്ങളില്‍ ആണെന്ന വ്യത്യാസമുണ്ടെന്നു മാത്രം.

      മെസ്സി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തതാണ് ഇപ്പോള്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവുമധികം ലൈക്കുകള്‍ സ്വന്തമാക്കിയ സ്‌പോര്‍ട്‌സ് സംബന്ധമായ ചിത്രമെന്ന റെക്കോര്‍ഡാണ് മെസ്സിയുടെ ചിത്രം സ്വന്തമാക്കിയത്. പത്തൊന്‍പതു മില്യണിലധികം ലൈക്കാണ് താരത്തിന്റെ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.








      View this post on Instagram






      A post shared by Leo Messi (@leomessi)






      മറഡോണയുടെ മരണത്തിനു ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് റൊണാള്‍ഡോ പോസ്റ്റു ചെയ്ത ചിത്രം കൂടുതല്‍ ലൈക്ക് നേടിയിട്ടുണ്ടെങ്കിലും അത് സ്‌പോര്‍ട്‌സ് സംബന്ധമായ ചിത്രമായല്ല കണക്കാക്കുന്നത്. ഇതോടെയാണ് മെസ്സി പുതിയ റെക്കോര്‍ഡ് കൈപ്പിടിയിലാക്കിയത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം പോസ്റ്റ് ചെയ്ത മെസ്സിയുടെ ചിത്രം റൊണാള്‍ഡോയുടെ പോസ്റ്റിന്റെ റെക്കോര്‍ഡും മറികടക്കുമെന്നാണ് അനുമാനിക്കേണ്ടത്. നിലവില്‍ ഏറ്റവുമധികം ലൈക്ക് നേടിയ ഇന്‍സ്റ്റാഗ്രാം ചിത്രമെന്നതില്‍ ഏഴാം സ്ഥാനത്താണ് മെസിയുടെ ഫോട്ടോ ഇടം പിടിച്ചിരിക്കുന്നത്.

      മുമ്പ് നാലു തവണ അര്‍ജന്റീനക്ക് ഒപ്പം മേജര്‍ ഫൈനലില്‍ പങ്കെടുത്ത് പരാജയത്തിന്റെ വേദന അറിഞ്ഞ താരമാണ് മെസ്സി. 2007ലെ കോപ അമേരിക്ക ഫൈനല്‍ ആയിരുന്നു മെസ്സിയുടെ ആദ്യത്തെ ഫൈനല്‍. അന്ന് ബ്രസീലിനോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അര്‍ജന്റീന പരാജയപ്പെട്ടു. 2014ലെ വേദനിപ്പിക്കുന്ന ലോകകപ്പ് ഫൈനല്‍ ആയിരുന്നു രണ്ടാമത്തെ ഫൈനല്‍. അന്ന് അവസാന നിമിഷത്തില്‍ ഗോട്‌സെയുടെ ഏക ഗോള്‍ മെസ്സിയില്‍ നിന്നും അര്‍ജന്റീനയ്ക്ക് കിരീടം നഷ്ടമായി. പിന്നീട് 2015ലും 2016ലും ചിലിക്കു മുന്നില്‍ കോപ അമേരിക്ക ഫൈനലുകളിലും മെസ്സിയും സംഘവും പരാജയപ്പെട്ടു.
      Published by:Sarath Mohanan
      First published:
      )}