• HOME
  • »
  • NEWS
  • »
  • sports
  • »
  • സ്പാനിഷ് കിങ്സ് കപ്പ് ബാഴ്സലോണയ്ക്ക്; മെസ്സിയുടെ ഇരട്ട ഗോളിൽ ബിൽബാവോയെ കീഴടക്കി

സ്പാനിഷ് കിങ്സ് കപ്പ് ബാഴ്സലോണയ്ക്ക്; മെസ്സിയുടെ ഇരട്ട ഗോളിൽ ബിൽബാവോയെ കീഴടക്കി

കിങ്സ് കപ്പില്‍ ബാഴ്‌സയുടെ 31-ാം കിരീടമാണിത്. അവസാനം കളിച്ച ഏഴ് ഫൈനലുകളിൽ നിന്ന് അഞ്ച് കിരീടങ്ങൾ നേടാനും അവർക്കായി.

lionel messi

lionel messi

  • Last Updated :
  • Share this:
    സൂപ്പർ താരം ലയണൽ മെസ്സി മിന്നിയ മത്സരത്തിൽ സ്പാനിഷ് കിങ്സ് കപ്പ് ജേതാക്കളായി ബാഴ്‌സലോണ. മെസ്സിയുടെ ഇരട്ട ഗോൾ മികവിലാണ് അത്‍ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് കറ്റാലൻ ടീം കിരീടം ചൂടിയത്. 2017-18 സീസണ് ശേഷം ആദ്യമായാണ് ബാഴ്‌സലോണ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കുന്നത്. 2018- 19 സീസണിൽ ലാ ലീഗ കിരീടം നേടിയതിന് ശേഷം ബാഴ്‌സലോണ സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയാണിത്.

    കിങ്സ് കപ്പില്‍ ബാഴ്‌സയുടെ 31-ാം കിരീടമാണിത്. അവസാനം കളിച്ച ഏഴ് ഫൈനലുകളിൽ നിന്ന് അഞ്ച് കിരീടങ്ങൾ നേടാനും അവർക്കായി.

    Also Read- മോയിൻ‍ അലിയെ മൂന്നാം നമ്പറിൽ ഇറക്കാനുള്ള കാരണം വ്യക്തമാക്കി ധോണി

    ബാഴ്‌സലോണക്ക് വേണ്ടി ഈ വർഷം തുടങ്ങിയത് മുതൽ മികച്ച ഫോം തുടരുന്ന മെസ്സി രണ്ട് ഗോളുകൾ നേടിയപ്പോൾ ഫ്രാങ്ക് ഡി യോങ്ങും അൻ്റോയിൻ ഗ്രീസ്മാനും ബാഴ്‌സിലോണയുടെ മറ്റു ഗോളുകൾ നേടി. കളിയിൽ സമ്പൂർണ ആധിപത്യം പുലർത്തിയാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്.

    ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 60ാം മിനുട്ടില്‍ അന്‍റോയ്ൻ ഗ്രീസ്‌മാനാണ് ബാഴ്സയുടെ ആദ്യ ഗോള്‍ നേടിയത്. മൂന്ന് മിനുട്ടിന് ശേഷം ബാഴ്സയുടെ ലീഡ് ഉയർത്തി ഡി യോങ്ങിൻ്റെ ഗോളും വന്നു. ബിൽബാവോയുടെ നെഞ്ചിൽ അവസാനത്തെ ആണിയെന്ന പോലെ 68, 72 മിനുട്ടുകളിലായി മെസിയുടെ ഇരട്ട ഗോൾ പ്രഹരം.

    Also Read- IPL 2021 | ബൗള‍ര്‍മാരുടെ മികവിൽ മുംബൈ ഇന്ത്യൻസിന് രണ്ടാം ജയം; ഹൈദരാബാദിനെ വീഴ്ത്തിയത് 13 റൺസിന്

    31 ഗോളുകളാണ് ഈ സീസണിൽ ഇതുവരെ ബാഴ്സയ്ക്കായി മെസ്സി നേടിയത്. തുടരെ 13ാം തവണയാണ് മെസ്സി മുപ്പതോ അതിലധികമോ ഗോളുകൾ ഒരു സീസണിൽ സ്കോർ ചെയ്യുന്നത്. ബാഴ്സ കുപ്പായത്തിൽ മെസ്സിയുടെ 35ാം ട്രോഫിയാണിത്.

    Also Read- രവീന്ദ്ര ജഡേജ ഉയർന്ന ഗ്രേഡിന് അർഹൻ; ബിസിസിഐ വാർഷിക കരാറിനെ വിമർശിച്ച് മെക്കൽ വോൺ

    കിങ്സ് കപ്പ് ജയം ലാലിഗയിൽ കൂടി അവർത്തിക്കാനാവും മെസ്സിയുടെയും കൂട്ടരുടെയും ശ്രമം. നിലവിൽ ലീഗിൽ റയൽ മാഡ്രിഡിനും അത്ലറ്റികോ മാഡ്രിഡിനും പുറകിലായി മൂന്നാം സ്ഥാനത്താണ് ബാഴ്സ. ലാലിഗ കിരീടം നേടിയാൽ അവരുടെ സൂപ്പർ താരം മെസ്സിയെ ക്ലബ്ബിൽ തന്നെ പിടിച്ച് നിർത്താൻ സാധിച്ചേക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. നിലവിൽ ഈ സീസൺ അവസാനം വരെയാണ് മെസ്സിക്ക് ബാഴ്‌സിലോണയുമായുള്ള കരാർ.

    Also Read- ICC T20 WC 2021 | പാക് ടീമിന് വിസ അനുവദിക്കും; മത്സരങ്ങൾ ഒമ്പത് വേദികളിൽ

    English Summary: Messi's dual brace proves vital in Barca's win in the Spanish Kings cup against Athletico Bilbao
    Published by:Rajesh V
    First published: