നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഗോള്‍ നേടിയ ശേഷം പത്താം നമ്പർ ജേഴ്സി പ്രദർശിപ്പിച്ച് ലയണൽ മെസ്സി; മറഡോണയ്ക്ക് ആദരം

  ഗോള്‍ നേടിയ ശേഷം പത്താം നമ്പർ ജേഴ്സി പ്രദർശിപ്പിച്ച് ലയണൽ മെസ്സി; മറഡോണയ്ക്ക് ആദരം

  അർജന്റീന ക്ലബ് ന്യൂവെൽസ് ഓൾഡ് ബോയ്സിലെ മറഡോണയുടെ 10–ാം നമ്പർ ജഴ്സി ഉള്ളിൽ ധരിച്ചായിരുന്നു മെസ്സി കളിക്കിറങ്ങിയത്.

  lionel messi

  lionel messi

  • Share this:
   അർജന്റീന ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് മത്സരത്തിനിടെ ആദരാഞ്ജലിയർപ്പിച്ച് ബാർസലോണ താരം ലയണൽ മെസ്സി. ഇന്നലെ ഒസാസൂനയ്ക്കെതിരായ ലാ ലിഗ മത്സരത്തിൽ ഗോളടിച്ചശേഷമായിരുന്നു മെസ്സിയുടെ ആദരം. മറഡോണയുടെ മരണ ശേഷം നടന്ന ബാര്‍സലോണയുടെ ആദ്യ മത്സരമായിരുന്നു ഇന്നലത്തേത്.

   അർജന്റീന ക്ലബ് ന്യൂവെൽസ് ഓൾഡ് ബോയ്സിലെ മറഡോണയുടെ 10–ാം നമ്പർ ജഴ്സി ഉള്ളിൽ ധരിച്ചായിരുന്നു മെസ്സി കളിക്കിറങ്ങിയത്. ഗോൾ നേടിയ ശേഷം ബാർസ കുപ്പായം മാറ്റി മെസ്സി മറഡോണയുടെ വിഖ്യാതമായ ജഴ്സി പ്രദർശിപ്പിച്ചു. ഒപ്പം കൈകൾ മുകളിലേക്ക് ഉയർത്തി വിഖ്യാത താരത്തിന് ആദരം അർപ്പിക്കുകയായിരുന്നു.

   അവസാന ഘട്ടത്തിൽ രണ്ട് പ്രതിരോധക്കാരെ മറികടന്ന് ടോപ്പ് കോർണറിലേക്ക് പന്തെത്തിച്ചാണ് മെസ്സി തന്റെ നാലാമത്തെ ഗോൾ നേടിയത്. ഇതിനു പിന്നാലെയാണ് മറഡോണയ്ക്ക് ആദരമർപ്പിച്ചത്.
   ടീമംഗങ്ങളെ ആലിംഗനം ചെയ്തതിനു ശേഷം മെസ്സി തന്റെ ബാഴ്‌സലോണ ഷർട്ട് അഴിച്ചു മാറ്റുകയായിരുന്നു.

   മെസ്സിയുടെ ആദ്യ ക്ലബ് കൂടിയാണ് ന്യൂവെൽസ്. മത്സരം ബാർസ 4-0 നു ജയിച്ചു. നേരത്തെ മറഡോണയുടെ മരണ വാർത്ത പുറത്തു വന്നതിന് പിന്നാലെ സമൂഹമാധ്യമത്തിലൂടെ മെസ്സി ആദരം അർപ്പിച്ചിരുന്നു.   'ഫുട്ബോൾ ലോകത്തിനും അർജന്റീനയ്ക്കും ഇത് വളരെ വേദനയുണ്ടാക്കുന്ന ഒരു ദിവസമാണ്. അദ്ദേഹം നമ്മെ വിട്ടു പോയെങ്കിലും ഇവിടെയുണ്ടാവും. കാരണം, ഡീഗോ അനശ്വരനാണ്. അദ്ദേഹത്തോടൊപ്പമുള്ള എല്ലാ മനോഹര നിമിഷങ്ങളെയും ഈ നിമിഷം ഞാൻ ഓർത്തുപോകുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും എന്റെ അനുശോചനം അർപ്പിക്കുന്നു'- മെസ്സി ഫേസ്ബുക്കിൽ കുറിച്ചു.
   Published by:Gowthamy GG
   First published: