നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കരിയറിലെ 50 ാം ഹാട്രിക്കുമായി മെസി; സെവിയ്യക്കെതിരെ ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം

  കരിയറിലെ 50 ാം ഹാട്രിക്കുമായി മെസി; സെവിയ്യക്കെതിരെ ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം

  മൂന്നു ഗോള്‍ നേടിയതിനു പുറമെ ഫോമില്‍ ഇല്ലാത്ത സുവാരസിന് ഒരു ഗോളിന് വഴിയൊരുക്കി കൊടുക്കാനും മെസിക്ക് സാധിച്ചു

  messi

  messi

  • News18
  • Last Updated :
  • Share this:
   ബാഴ്‌സ: ചാമ്പ്യന്‍സ് ലീഗില്‍ സെവിയ്യക്ക് എതിരെ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ വിജയം. സൂപ്പര്‍ താരം മെസിയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ രണ്ടിനെതിരെ നാലുഗോളുകള്‍ക്കാണ് ബാഴ്‌സലോണയുടെ ജയം. രണ്ട് തവണ പിറകില്‍ പോയ ശേഷമാണ് ബാഴ്‌സലോണയെ വിജയത്തില്‍ എത്തിച്ചത്.

   മെസിയുടെ 50 ാം ഹാട്രിക്കിനായിരുന്നു ഫുട്‌ബോള്‍ ലോകം ഇന്നലെ സാക്ഷ്യം വഹിച്ചത്. മൂന്നു ഗോള്‍ നേടിയതിനു പുറമെ ഫോമില്‍ ഇല്ലാത്ത സുവാരസിന് ഒരു ഗോളിന് വഴിയൊരുക്കി കൊടുക്കാനും മെസിക്ക് സാധിച്ചു. ഈ ജയത്തോടെ ലീഗില്‍ ബാഴ്‌സയുടെ ലീഡ് 10 പോയിന്റായി ഉയര്‍ന്നു.

   Also Read: ബാറ്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ഒഡീഷയിലെ നാലുവയസുകാരി; വൈറല്‍ വീഡിയോ പങ്കുവെച്ച് ഇംഗ്ലീഷ് താരം

    

   ആദ്യം പിറകില്‍ നിന്ന ശേഷം 26 ാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോള്‍. ഇവാന്‍ റാകിടിച്ചിന്റെ പാസ് ഒരു വോളിയിലൂടെ മെസി വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ കീപ്പര്‍ മുഴുനീള ഡൈവിങ് നടത്തിയെങ്കിലും തട്ടിയകറ്റാന്‍ സാധിച്ചില്ല.

   പിന്നീട് 67ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടിയ താരം പിന്നാലെ ഹാട്രിക് തികയ്ക്കുകയായിരുന്നു.   First published: