നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • മെസിക്ക് സീസണിലെ ആദ്യ ഗോൾ; ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം

  മെസിക്ക് സീസണിലെ ആദ്യ ഗോൾ; ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം

  തകർപ്പനൊരു ഫ്രീകിക്കിലൂടെയാണ് മെസി ഗോൾ നേടിയത്...

  Barcelona

  Barcelona

  • Share this:
   മാഡ്രിഡ്: തിരിച്ചടികൾക്കുശേഷം ലാലിഗയിൽ ബാഴ്സലോണയുടെ തിരിച്ചുവരവ്. സൂപ്പർ താരം ലയേണൽ മെസി സീസണിലെ ആദ്യ ഗോൾ കണ്ടെത്തിയ മത്സരത്തിൽ ബാഴ്സ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് സെവിയ്യയെ തകർത്തു. ന്യൂ കാംപിൽ സ്വന്തം കാണികളുടെ മുന്നിലായിരുന്നു ബാഴ്സയുടെ മിന്നും ജയം.

   തകർപ്പനൊരു ഫ്രീകിക്കിലൂടെയാണ് മെസി ഗോൾ നേടിയത്. എട്ട് മിനിട്ടുകൾക്കിടെ മൂന്നു ഗോളുകൾ നേടി സുവാരസും വിദാലും ഡെംബലെയും സെവിയ്യയെ വെട്ടിലാക്കിയശേഷമായിരുന്നു മെസിയുടെ ഗോൾ വന്നത്. 76-ാം മിനിട്ടിലായിരുന്നു മെസിയുടെ ഗോൾ.

   പാലായിലെ ഹാമർ ത്രോ അപകടം; കാരണമായത് സംഘാടനത്തിലെ പിഴവെന്ന് ആരോപണം

   27-ാം മിനിട്ടിൽ ലൂയിസ് സുവാരസിലൂടെയാണ് ബാഴ്സലോണ മുന്നിലെത്തിയത്. 32-ാം മിനിട്ടിൽ അർട്ടുറോ വിദാൽ ലീഡ് ഉയർത്തി. മൂന്ന് മിനിട്ടുകൾക്കകം ഫ്രഞ്ച് താരം ഉസ്മാനെ ഡെംബലെയുടെ ബാഴ്സ ശക്തമായ നിലയിലെത്തി.

   ലീഗിൽ എട്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ 18 പോയിന്‍റുമായി റയൽ മാഡ്രിഡാണ് ഒന്നാമത്. 16 പോയിന്‍റുമായി ബാഴ്സലോണ രണ്ടാം സ്ഥാനത്ത് എത്തി. 15 പോയിന്‍റുള്ള അത്ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്.
   First published: