‘ഞാൻ തയ്യാർ, വാമോസ് അർജന്റീന’ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെ ആവേശത്തിലാക്കുന്ന വാക്കുകളുമായി സാക്ഷാൽ ലയണൽ മെസി. നാളെ ലയണൽ മെസിക്കും അർജന്റീന ടീമിനും നിർണായക ദിനമാണ്. 36 വർഷത്തിനു ശേഷം ലോകകപ്പ് കിരീടമെന്ന സ്വപ്നം വീണ്ടും നേടണം. അതും ലയണൽ മെസിയുടെ കൈകളിലൂടെ. ഇതിനുള്ള കാത്തിരിപ്പിലാണ് മെസിയുടേയും അർജന്റീനയുടേയും ആരാധകർ.
Also Read- ആരാധകർക്ക് സന്തോഷവാർത്ത; ഫൈനലില്‍ അർജന്റീന ഇറങ്ങുന്നത് ഹോം ജേഴ്സിയില്‍ തന്നെ
ഇതിനിടയിലാണ് സോഷ്യൽമീഡിയയിൽ മെസിയുടെ പോസ്റ്റ് എത്തുന്നത്. നാളെ ഒരിക്കൽ കൂടി ലോകകപ്പ് നേടിയാൽ മൂന്നാംവട്ടമാകും അർജന്റീന ലോകകിരീടം നേടുന്നത്. ഇതിനു മുമ്പ് 1986 ലാണ് അർജന്റീന അവസാനമായി ലോകകപ്പ് കിരീടം നേടുന്നത്. അതിനു ശേഷം പലകുറി കിരീടം അർജന്റീനയെ കൊതിപ്പിച്ചു കടന്നുകളഞ്ഞു. ഇത്തവണത്തേത് മെസിയുടെ അവസാന ലോകകപ്പാകും. ലോകകപ്പ് കിരീടം നേടിയുള്ള ഇതിഹാസ താരത്തിന്റെ മടക്കമാണ് ലോകമെമ്പാടുമുള്ള ആരാധകരുടേയെല്ലാം ആഗ്രഹവും.
View this post on Instagram
കഴിഞ്ഞ തവണ ലോകജേതാക്കളായ ഫ്രാൻസാണ് അർജന്റീനയുടെ എതിരാളികൾ. ഫൈനലിൽ ഹോം ജേഴ്സിയിലാണ് അർജന്റീന മത്സരത്തിന് ഇറങ്ങുന്നത്. ഇതും ആരാധകരെ ആവേശത്തിലാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.