അനിശ്ചിതത്വങ്ങൾക്കൊടുവിൽ ലയണൽ മെസി ബാഴ്സലോണയിൽ തുടരുമെന്ന് ഏറെക്കുറെ ഉറപ്പായി. 2021വരെയുള്ള കരാർ ലംഘിച്ച് നിയമനടപടി നേരിടാൻ തയ്യാറല്ലാത്തതിനാലാണ് ബാഴ്സയിൽ തുടരാൻ താരം തീരുമാനിച്ചത്. ക്ലബ് അധികൃതരുമായി ചർച്ചയ്ക്ക് തയ്യാറാകാതിരുന്ന
മെസി, പിതാവിന്റെ അനുരഞ്ജനനീക്കത്തെ തുടർന്നാണ് വഴങ്ങിയത്.
ബാഴ്സലോണയുമൊത്തുള്ള മെസിയുടെ കരാർ 2021 ജൂൺ 30 വരെയുണ്ട്. അർജന്റീന താരം തന്റെ പ്രൊഫഷണൽ കരിയറിലെ മുഴുവൻ സമയവും ചെലവിട്ട ക്ലബാണ് ബാഴ്സലോണ. അങ്ങനെയിരിക്കെയാണ് ക്ലബ് നേതൃത്വവുമായി മെസി ഉടക്കിയത്. ഇതോടെ താരം ക്ലബ് വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. അതിനിടെ മെസിയെ സ്വന്തമാക്കാൻ മറ്റ് ചില ക്ലബുകൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാൽ ബാഴ്സലോണയുമൊത്തുള്ള കരാർ ലംഘിക്കുന്നത് കൂടുതൽ കുഴപ്പങ്ങളിലെത്തിക്കുമെന്ന തിരിച്ചറിവാണ് ക്ലബ് വിടുന്നത് ഒഴിവാക്കാൻ തീരുമാനിച്ചത്.
മെസിയെ സൌജന്യമായി വിട്ടയക്കാൻ ബാഴ്സ തയ്യാറാകുന്നില്ല എന്നതാണ് പ്രധാന പോരാട്ടം. തന്റെ കരാറിലെ ഒരു നിബന്ധനയായ ഏകപക്ഷീയമായി കരാർ അവസാനിപ്പിക്കാൻ അർജന്റീനക്കാരന് താൽപ്പര്യമുണ്ടെങ്കിൽ, ജൂൺ 10 ന് മുമ്പ് അദ്ദേഹം അത് ചെയ്യേണ്ടതുണ്ടെന്ന് അവർ പറയുന്നു. തീയതി കഴിഞ്ഞതിന് ശേഷം പുതിയ കരാർ തുടങ്ങാൻ അദ്ദേഹം ശ്രമിക്കുന്നു, ബാഴ്സലോണയിലെ 700 ദശലക്ഷം യൂറോയുടെ കരാർ ക്ലോസ് ചെയ്താൽ മാത്രമെ അർജന്റീന താരത്തിന് ക്ലബ് വിട്ടു പോകാൻ കഴിയൂ.
You may also like:ഓണാഘോഷമില്ലാത്ത തിരുവനന്തപുരം നവദമ്പതികളുടെ കാഴ്ചപ്പാടിൽ ഒരുക്കിയ ഷോർട്ട് ഫിലിം 'തെരുവ്' [NEWS]ട്രെയിനും സ്റ്റേഷനുകളും ക്ലീന്‍; തിങ്കളാഴ്ച്ച മുതല്‍ സര്‍വീസിനൊരുങ്ങി കൊച്ചി മെട്രോ [NEWS] Sai Swetha | അപമാനിച്ചുവെന്ന സായി ശ്വേത ടീച്ചറുടെ പരാതി; ശ്രീജിത്ത് പെരുമനക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു [NEWS]സീസണിന്റെ അവസാനത്തിൽ തനിക്ക് ക്ലോസ് ട്രിഗർ ചെയ്യാമെന്ന് കരാർ വ്യക്തമാക്കിയിട്ടുണ്ടെന്നും കൊറോണ വൈറസ് മഹാമാരി മൂലം 2019-20 സീസൺ നീട്ടിയതിനാൽ, ക്ലോസ് ഇപ്പോഴും സാധുവാണെന്നും പറഞ്ഞാണ് മെസി ക്ലബ് അധികൃതരുമായി ശീതസമരം തുടർന്നത്. എന്നാൽ പിതാവ് ക്ലബ് അധികൃതരുമായി നടത്തിയ അനുനയ നീക്കത്തെ തുടർന്ന് ഒരു സീസൺ കൂടി ബാഴ്സയിൽ തുടരാൻ മെസി തീരുമാനിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.