നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Lionel Messi | ലയണൽ മെസി ബാഴ്സ വിടുന്നു; ക്ലബ് മാനേജ്മെന്റിന് കത്ത് നൽകി

    Lionel Messi | ലയണൽ മെസി ബാഴ്സ വിടുന്നു; ക്ലബ് മാനേജ്മെന്റിന് കത്ത് നൽകി

    ബയേണിനോടുള്ള കനത്ത തോൽവിക്ക് പിന്നാലെയാണ് ബാഴ്സയുമായുള്ള കരാർ അവസാനിപ്പിക്കാൻ മെസി തീരുമാനിച്ചതെന്നാണ് സൂചനകൾ. മെസിയുടെയും ബാഴ്‌സയുടെയും ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോല്‍വിയായിരുന്നു ഇത്.

    messi

    messi

    • Share this:
      ബാഴ്സലോണ: അർജന്റീന സൂപ്പർ താരം ലയണൽ മെസി സ്പാനിഷ് ക്ലബ് ബാർസിലോണ വിടാൻ ടീം മാനേജ്മെന്റിനെ താൽപര്യം അറിയിച്ചതായി സൂചന. ഇക്കാര്യം അറിയിച്ച് ബാഴ്സലോണയ്ക്ക് മെസി കത്തുനൽകിയതായി മെസിയുമായി അടുത്ത വൃത്തങ്ങൾ സിഎൻഎന്നിനോട് വ്യക്തമാക്കി.

      2017 ജൂലൈയിൽ, ബാഴ്സ മെസിയുമായുള്ള കരാർ 2021 ജൂൺ 30 വരെ നീട്ടിയിരുന്നു. പക്ഷേ സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും ടീം വിട്ടുപോകാമെന്ന നിബന്ധന കരാറിലുണ്ടെന്നും ഇതുപയോഗിച്ചാണ് ഇപ്പോൾ കത്ത് നൽകിയിരിക്കുന്നത് എന്നുമാണ് സൂചന.

      ആറ് തവണ ബാലൺ ഡി ഓർ ജേതാവായ മെസി 2004 ൽ ബാഴ്‌സലോണയ്ക്കായി അരങ്ങേറ്റം കുറിച്ചു. ക്ലബ്ബിൽ ഉണ്ടായിരുന്ന സമയത്ത് 10 ലീഗ് കിരീടങ്ങൾ നേടാൻ അദ്ദേഹം ബാഴ്‌സലോണയെ സഹായിച്ചിട്ടുണ്ട്. അതുപോലെ തന്നെ നാല് തവണ ചാമ്പ്യൻസ് ലീഗും നേടി. എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളാണ് 33കാരനായ മെസി.

      വാർത്തകൾക്കു പിന്നാലെ മുൻ ബാർസിലോന ക്യാപ്റ്റൻ കാർലോസ് പ്യുയോൾ മെസിക്ക് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. 'ബഹുമാനവും ആദരവും ലിയോ. എന്റെ എല്ലാ പിന്തുണയും സുഹൃത്തേ'-പ്യുയോൾ ട്വിറ്ററിൽ കുറിച്ചു.

      അതേസമയം ഇതുമായി ബന്ധപ്പെട്ട് ബാഴ്സയുടെ പ്രതികരണങ്ങളൊന്നും തന്നെ പുറത്തു വന്നിട്ടില്ല. മെസ്സി ക്ലബ്ബിൽ നിന്ന് പുറത്തുപോകുകയാണെങ്കിൽ, വളരെ കുറച്ച് ‌ടീമുകൾക്ക് മാത്രമേ അദ്ദേഹത്തെ ഉൾക്കൊള്ളാനുള്ള സാമ്പത്തിക ശേഷിയുള്ളു. മെസിയുമായി ദീർഘകാല ബന്ധമുള്ള പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയാണ് അതില്‍ മുന്നിൽ. ചാമ്പ്യൻസ് ലീഗ് ഫൈനസലിസ്റ്റുകളായ പാരീസ് സെയിന്റ് ജർമൻ ടീമിലേക്കും മെസി എത്താനുള്ള സാധ്യതയുണ്ട്.

      ബയേണിനോടുള്ള കനത്ത തോൽവിക്ക് പിന്നാലെയാണ് ബാഴ്സയുമായുള്ള കരാർ അവസാനിപ്പിക്കാൻ മെസി തീരുമാനിച്ചതെന്നാണ് സൂചനകൾ. മെസിയുടെയും ബാഴ്‌സയുടെയും ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോല്‍വിയായിരുന്നു ഇത്.


      മാത്രമല്ല ഈ വര്‍ഷം ഒരൊറ്റ കിരീടം പോലും സ്വന്തമാക്കാനും ബാഴ്‌സയ്ക്ക് കഴിഞ്ഞിരുന്നില്ല. ഈ തോല്‍വിക്കുശേഷം ബാഴ്‌സ ക്വിക്കെ സെറ്റിയനെ മാറ്റി റോണാള്‍ഡ് കോമനെ പരിശീലകനായി നിയമിച്ചിരുന്നു.
      Published by:Gowthamy GG
      First published:
      )}