• HOME
 • »
 • NEWS
 • »
 • sports
 • »
 • മെസി PSG കരാർ കാലാവധി പൂർത്തിയാക്കിയ ശേഷം വിരമിക്കില്ല; അടുത്ത ട്രാൻസ്ഫർ സംബന്ധിച്ച ചർച്ചകൾ തുടങ്ങിയെന്ന് റിപ്പോർട്ട്

മെസി PSG കരാർ കാലാവധി പൂർത്തിയാക്കിയ ശേഷം വിരമിക്കില്ല; അടുത്ത ട്രാൻസ്ഫർ സംബന്ധിച്ച ചർച്ചകൾ തുടങ്ങിയെന്ന് റിപ്പോർട്ട്

മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള മേജർ ലീഗ് സോക്കർ (MLS) ക്ലബ്ബായ ഇന്റർ മയാമിയായിരിക്കും താരത്തിന്റെ അടുത്ത ലക്ഷ്യം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

മെസ്സി

മെസ്സി

 • Last Updated :
 • Share this:
  ആറ് തവണ ഫിഫ ബാലൻ ഡി ഓർ പുരസ്കാരം നേടിയ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി തന്റെ സോക്കർ ജീവിതം പാരിസ് സെന്റ് ജെർമൻ എഫ്.സി (PSG) ക്ലബ്ലിൽ അവസാനിപ്പിക്കില്ല എന്ന് റിപ്പോർട്ട്. 34 വയസ്സുകാരനായ അർജന്റീനിയൻ താരം ഈ മാസം തുടക്കത്തിൽ താൻ കുട്ടിക്കാലം മുതൽ ഭാഗമായിരുന്ന ക്ലബ്ബായ ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് കൂടുമാറി ലോകത്തെ തന്നെ ഞെട്ടിച്ചിരുന്നു.

  താൻ 50 ശതമാനം ശമ്പളം വെട്ടിക്കുറക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നെങ്കിലും ബാഴ്ലോണ തങ്ങളുടെ സാമ്പത്തിക പരാധീനതകൾ കാരണം മെസിയെ നിലനിർത്താൻ കഴിയില്ല എന്നറിയിക്കുകയായിരുന്നു. ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ചതോടെ ഫ്രീ ട്രാൻസറിലൂടെയാണ് അർജന്റീന താരം പാരീസിലെത്തിയത്. നിലവിൽ രണ്ട് വർഷത്തെ ഓഫറാണ് പിഎസ്ജി മെസിക്ക് നൽകിയത്. ഇത് ഒരു വർഷം കൂടി കൂട്ടാമെന്നും കരാറിലുണ്ട്.

  എന്നാൽ ട്രാൻസ്ഫർ വിപണയിലെ പുതിയ കിംവദന്തികൾ പറയുന്നത് മെസി തന്റെ പിഎസ്ജി കാലയളവിന് ശേഷമുള്ള നീക്കങ്ങളെ കുറിച്ച് ചർച്ച ഇപ്പോൾ തന്നെ തുടങ്ങി എന്നാണ്. മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള മേജർ ലീഗ് സോക്കർ (MLS) ക്ലബ്ബായ ഇന്റർ മയാമിയായിരിക്കും താരത്തിന്റെ അടുത്ത ലക്ഷ്യം എന്ന് റിപ്പോർട്ടുകൾ പറയുന്നു.  ഡെയ്ലി മെയ്ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടനുസരിച്ച് ബെക്കാം മെസിയെ സമീപിക്കുകയും ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്. തന്നെ പോലെ അമേരിക്കയിൽ വച്ച് ഫുട്ബോൾ കരിയർ അവസാനിപ്പിക്കാം എന്നാണ് ബെക്കാം മെസിയോട് നിർദ്ദേശിച്ചത്. മെസി മയാമിയിൽ ആറ് ആഡംബര പെന്റ്ഹൗസുകൾ വാങ്ങിയെന്നും ഈയടുത്ത് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

  മുൻപും ബെക്കാം മെസിയെയും പോർച്ചുംഗലിന്റെയും യുവന്റെസിന്റെയും താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മയാമിയിലേക്ക് കൊണ്ടുവരാനുള്ള ആഗ്രഹത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.

  എന്നാൽ മെസി പിഎസ്ജിക്ക് വേണ്ടി ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. വെള്ളിയാഴ്ച ബ്രസ്റ്റിനെതിരെ കളത്തിലിറങ്ങിയ പിഎജി സ്ക്വാഡിൽ മെസിയുണ്ടായിരുന്നില്ല. മത്സരത്തിൽ 4-2 ന് പിഎസ്ജി വിജയിച്ചു. ഓഗസ്റ്റ് 15ന് സ്ട്രാസ്ബോർഗിനെതിരെയുള്ള മത്സരത്തിലും മെസി കളിച്ചിട്ടില്ല. മത്സരത്തിൽ 4-2 ന് പിഎസ്ജി വിജയിച്ചു. പാരീസിൽ വൈകിയെത്തിയത് കാരണം മെസി തന്റെ ഫിറ്റ്നസ് ശരിയാക്കുന്ന തിരക്കിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മെസിക്ക് പുറമെ ബ്രസീൽ താരമായ നെയ്മറും പിഎസ്ജിയിലുണ്ട്. മുൻപ് മെസിക്കൊപ്പം ബാഴ്സയിലെ സഹതാരമായിരുന്നു നെയ്മറും.

  അതേസമയം മൂന്ന് മത്സരങ്ങളിൽ നിന്നായി 9 പോയന്റുകൾ നേടി ലീഗ് 1 പട്ടികയിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജി. 7 പോയിന്റ് നേടിയ ആങ്കേഴ്സാണ് രണ്ടാം സ്ഥാനത്ത്.

  Summary: The six-time Ballon d’Or winner Lionel Messi is not planning to end his career at the Ligue 1 club Paris Saint Germain (PSG). The 34-year-old Argentine legend stunned the world earlier this month after he left his boyhood club Barcelona to join PSG
  Published by:user_57
  First published: