നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'കോപ്പ ബ്രസീലിനു വേണ്ടി ഉറപ്പിച്ചത്': മെസിയുടെ പരാമർശം വിവാദത്തിൽ, രണ്ട് വർഷത്തേക്ക് വിലക്കാൻ സാധ്യത

  'കോപ്പ ബ്രസീലിനു വേണ്ടി ഉറപ്പിച്ചത്': മെസിയുടെ പരാമർശം വിവാദത്തിൽ, രണ്ട് വർഷത്തേക്ക് വിലക്കാൻ സാധ്യത

  ടൂര്‍ണമെന്‍റില്‍ അഴ‌ിമതിയാണെന്നും കപ്പ‌് ബ്രസീലിനു വേണ്ടി ഉറപ്പിച്ചതാണെന്നും മെസി വിമർശിച്ചിരുന്നു. മത്സരശേഷം മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വാങ്ങാന്‍ മെസി ഇറങ്ങിയില്ല.

  മെസിക്ക് റെഡ് കാർഡ് ലഭിച്ചപ്പോൾ

  മെസിക്ക് റെഡ് കാർഡ് ലഭിച്ചപ്പോൾ

  • News18
  • Last Updated :
  • Share this:
   റിയോ ഡി ജെനീറോ: കോപ്പ അമേരിക്കയിൽ അഴിമതി ഉണ്ടെന്ന തരത്തിൽ അർജന്‍റീന താരം ലിയോണൽ മെസി നടത്തിയ വിമർശനം വിവാദമായി. മെസിയെ രണ്ട് വർഷം വിലക്കാനുള്ള സാധ്യത ഉള്ളതായി ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കളിയെ ബഹുമാനിക്കണം എന്നാണ് മെസിക്ക് ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ നൽകുന്ന പരോക്ഷ മറുപടി.

   അര്‍ജന്‍റീന -ചിലി ലൂസേഴ‌്സ‌് ഫൈനലാണ‌് വിവാദത്തിലായത്. അര്‍ജന്റീന 2-1ന‌് ജയിച്ചെങ്കിലും മെസിയുടെ ചുവപ്പു കാർഡിൽ തട്ടിയാണ് വിവാദം പുകയുന്നത്. ടൂര്‍ണമെന്‍റില്‍ അഴ‌ിമതിയാണെന്നും കപ്പ‌് ബ്രസീലിനു വേണ്ടി ഉറപ്പിച്ചതാണെന്നും മെസി വിമർശിച്ചിരുന്നു. മത്സരശേഷം മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വാങ്ങാന്‍ മെസി ഇറങ്ങിയില്ല.

   കോപ്പയിൽ മുത്തമിട്ട് ബ്രസീൽ; കിരീടം നേടുന്നത് ഒമ്പതാം തവണ

   അതേസമയം, അഴിമതിയുണ്ടെന്ന മെസിയുടെ വിമര്‍ശനങ്ങള്‍ വന്‍ തിരിച്ചടിയുണ്ടായേക്കും. റഫറിയിങ് തീരുമാനങ്ങളും പിച്ച്‌ ഒരുക്കിയതും ഒക്കെ ചൂണ്ടിക്കാണിച്ചായിരുന്നു മെസിയുടെ വിമര്‍ശനങ്ങള്‍. എന്നാല്‍, വിമര്‍ശനങ്ങള്‍ ഗുരുതരമാണെന്നും അഴിമതി ആരോപണം നടത്തിയ മെസിക്ക് എതിരെ നടപടി വേണമെന്നും ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷന്‍ അംഗങ്ങൾ നിലപാട് എടുത്തു.

   രണ്ടു വര്‍ഷം വരെ മെസിയെ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിലക്കാന്‍ സാധ്യതയുണ്ടെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ, കടുത്ത തീരുമാനത്തിലേക്ക് പോകില്ലെന്നാണ് അര്‍ജന്‍റീന ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

   First published: