ചെന്നൈ: ഐപിഎല്ലില്‍ ഹൈദരാബാദിനെതിരെ നടത്തിയ വെടിക്കെട്ട് പ്രകടനത്തോടെ ചെന്നൈയുടെ സൂപ്പര്‍ താരമായിരിക്കുകയാണ് ഷെയ്ന് വാട്സണ്. 96 റണ്‍സുമായി താരം ടീമിനെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ ഗ്യാലറിയില്‍ താരത്തിന്റെ ബാറ്റിങ്ങിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ച് കുടുംബവും ഒപ്പമുണ്ടായിരുന്നു. മത്സരശേഷം മകന് വില്ല്യമിനെ വാട്സണ് കളത്തില്‍വെച്ച് ഇന്റര്‍വ്യു ചെയ്യുകയും ചെയ്തു.
അഭിമുഖത്തിനിടെ ഇഷ്ട താരം ആരെന്ന ചോദ്യത്തിന് വില്ല്യം നല്‍കിയത് സ്വന്തം അച്ഛന്റെ പേര് തന്നെയായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്സിലെ ഇഷ്ട താരം ആരെന്നായിരുന്നു വാട്സണിന്റെ ചോദ്യം. തന്റെ പേര് തന്നെ മകന് പറഞ്ഞതോടെ തന്നെയല്ലാതെ വേറെയാരെയാണ് ഇഷ്ടമെന്ന് വാട്സ്ണ് ചോദിച്ചു.
Also Read: സ്റ്റേഡിയത്തിലെ സോഡവില്പ്പനക്കാരനില് നിന്നും കളിക്കളത്തിലെ വീരനായകനിലേക്ക്'; ഐഎം വിജയന് 50 ാം പിറന്നാള്‍
ഇതിന് ഏറെ ആലോചിക്കാതെയായിരുന്നു ജൂനിയര്‍ വാട്സണ് മറുപടി നല്‍കിയത്. ചെന്നൈയുടെ നായകന് എംഎസ് ധോണിയെയാണ് വില്ല്യം ഇഷ്ടതാരമായി പറഞ്ഞത്. കഴിഞ്ഞ മത്സരത്തിലെ ജയത്തോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ വീണ്ടും ഒന്നാമതെത്തിയിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.