മൊഹാലി: ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ ലൈവ് കമന്ററിയുമായി ക്യാച്ചെടുത്ത് ക്രിസ് ലിന്. കമന്റേറ്റര്‍മാരുമായി ഫീല്‍ഡിങ്ങിനിടെ സംസാരിക്കവെയാണ് ലിന് കെഎല്‍ രാഹുലിന്റെ ക്യാച്ചെടുക്കുന്നത്. പഞ്ചാബ് ഇന്നിങ്സിന്റെ മൂന്നാം ഓവറിലാണ് സംഭവം.
സന്ദീപ് വാര്യറെറിഞ്ഞ ഓവറിലെ മൂന്നാം പന്തിലാണ് രാഹുല്‍ പുറത്താകുന്നത്. ടീമിന്റെ ശക്തിയെക്കുറിച്ചും താരങ്ങളുടെ പ്രകടനത്തെക്കുറിച്ചും ലിന് സംസാരിച്ചുകൊണ്ടിരിക്കെ രാഹുലിന്റെ ഷോട്ട് ഉയര്‍ന്നു വരികയായിരുന്നു. ഉടന്‍ പന്ത് കൈപ്പിടിയിലൊതുക്കിയ താരം ആഹ്ലാദവും കമന്റേറ്റര്‍മാര്‍ക്കൊപ്പം പങ്കിട്ടു.
Also Read: അതൊന്നും വാര്‍ത്താ സമ്മേളനത്തില്‍ പറയേണ്ടതല്ല; റസലിനെതിരെ ഗൗതം ഗംഭീര്‍
മത്സരത്തില്‍ ആറു പന്തില്‍ നിന്ന് വെറും രണ്ട് റണ്‍സുമായാണ് രാഹുല്‍ മടങ്ങിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 14 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെന്ന നിലയിലാണ് പഞ്ചാബ്. 13 റണ്‍സോടെ മന്ദീപ് സിങ്ങും ഒരു റണ്ണോടെ സാം കുറാനുമാണ് ക്രീസില്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.