പെർത്ത്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് നല്ല തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തിട്ടുണ്ട്. 50 റൺസെടുത്ത ആരോൺ ഫിഞ്ചിന്റെ വിക്കറ്റാണ് അവർക്ക് നഷ്ടമായത്. 56 റൺസോടെ മാർക്കസ് ഹാരിസും ഒരു റൺസുമായി ഉസ്മാൻ കാവ്ജയുമാണ് ക്രീസിൽ. ഹാരിസും ഫിഞ്ചും ചേർന്ന് മികച്ച തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് സമ്മാനിച്ചത്. 112 റൺസ് കൂട്ടിച്ചേർത്ത ഓപ്പണിങ് സഖ്യത്തെ ജസ്പ്രിത് ബൂംറയാണ് പൊളിച്ചത്. പേസ് ബൌളിങിനെ തുണയ്ക്കുന്ന പിച്ചിൽ ഏറെ ശ്രദ്ധയോടെയാണ് ഓസീസ് ഓപ്പണർമാർ ബാറ്റു വീശിയത്.
പെർത്തിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിങ്പരിക്കേറ്റ ആർ. അശ്വിനും രോഹിത് ശർമക്കും പകരം ഹനുമ വിഹാരിയെയും ഉമേഷ് യാദവിനെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഓസ്ട്രേലിയ നിലനിർത്തി. നാലു മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. പെർത്തിൽ കൂടി ജയിക്കാനായാൽ ബോർഡർ - ഗവാസ്കർ ട്രോഫി ഇന്ത്യക്ക് നിലനിർത്താം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.