നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Harvey Elliott | ലിവര്‍പൂള്‍ താരം ഹാര്‍വെ എലിയറ്റിന് ഗുരുതര പരിക്ക്; എതിര്‍ ടീമംഗത്തിന്റെ ടാക്കിള്‍;വീഡിയോ

  Harvey Elliott | ലിവര്‍പൂള്‍ താരം ഹാര്‍വെ എലിയറ്റിന് ഗുരുതര പരിക്ക്; എതിര്‍ ടീമംഗത്തിന്റെ ടാക്കിള്‍;വീഡിയോ

  പന്തുമായി കുതിക്കുകയായിരുന്ന ഹാര്‍വെയെ പാസ്‌കല്‍ സ്ലൈഡിംഗ് ടാക്കിളില്‍ വീഴ്ത്തുകയായിരുന്നു.

  News18

  News18

  • Share this:
   ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ലിവര്‍പൂളിന്റെ യുവതാരം ഹാര്‍വെ എലിയറ്റിന് ഗുരുതര പരിക്ക്. ഇന്നലെ ലീഡ്‌സ് യുണൈറ്റഡുമായി നടന്ന മത്സരത്തിനിടെയാണ് താരത്തിന്റെ മുട്ടുകാലിന് ഗുരുതര പരിക്ക് പറ്റിയത്.

   ലീഡ്‌സ് യുണൈറ്റഡ് താരം പാസ്‌കല്‍ സ്ട്രുയ്കിന്റെ ടാക്കിളിലായിരുന്നു എലിയറ്റിന് പരിക്കേറ്റത്. ടാക്കിളില്‍ വേദന കൊണ്ട് പുളഞ്ഞ് നിലത്തുവീണ താരത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.

   താരം ദീര്‍ഘകാലം ഫുട്‌ബോളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും എന്നാണ് സൂചനകള്‍. പരിശീലകരും സഹതാരങ്ങളും എലിയറ്റിനെയും ടാക്കിള്‍ ചെയ്തു പോയ പാസ്‌കലിനെയും ആശ്വസിപ്പിക്കുന്ന കാഴ്ചകളും മൈതാനത്ത് കാണാന്‍ കഴിഞ്ഞു. പാസ്‌കലിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു.

   മത്സരത്തിന്റെ 60ആം മിനിട്ടിലായിരുന്നു സംഭവം. പന്തുമായി കുതിക്കുകയായിരുന്ന ഹാര്‍വെയെ പാസ്‌കല്‍ സ്ലൈഡിംഗ് ടാക്കിളില്‍ വീഴ്ത്തുകയായിരുന്നു. ഉടന്‍ ഇരു ടീമിലെയും താരങ്ങള്‍ ഓടിയെത്തി. അപ്പോള്‍ തന്നെ ഹാര്‍വെയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഫൗളിനെ തുടര്‍ന്ന് പാസ്‌കലിന് ചുവപ്പുകാര്‍ഡ് ലഭിച്ചു. 18കാരനായ ഇംഗ്ലീഷ് താരം ലിവര്‍പൂളിന്റെ യുവതാരങ്ങളില്‍ പ്രധാനിയായിരുന്നു. സീസണിലെ പ്രീമിയര്‍ ലീഗ് പദ്ധതികളില്‍ ഹാര്‍വെ സുപ്രധാന താരമാണെന്ന് പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു.


   അടുത്ത ദിവസങ്ങളില്‍ എലിയറ്റിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വരും എന്ന് ക്ലബ് അറിയിച്ചു. താരത്തിന് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും താരത്തിന്റെ കുടുംബം നന്ദി അറിയിച്ചു. താന്‍ എത്രയും പെട്ടെന്ന് തിരികെയെത്തും എന്ന് എലിയറ്റും പറഞ്ഞു.

   'റൊണാള്‍ഡോയെ സിറ്റിയുടെ ജേഴ്സിയില്‍ കാണാന്‍ ആകുമായിരുന്നില്ല'; വെളിപ്പെടുത്തലുമായി ഫെര്‍ഗൂസന്‍

   ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള തന്റെ രണ്ടാം വരവിന് അതിഗംഭീരമായ തുടക്കം തന്നെയാണ് കുറിച്ചിരിക്കുന്നത്. ഓള്‍ഡ് ട്രാഫോഡില്‍ ഇന്നലെ നടന്ന മത്സരത്തില്‍ യുണൈറ്റഡ് ജേഴ്സിയില്‍ വീണ്ടും കളത്തിലിറങ്ങിയ താരം ന്യൂകാസില്‍ യുണൈറ്റഡിനെതിരെ ഇരട്ട ഗോളുകള്‍ നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.

   റൊണാള്‍ഡോയെ യുണൈറ്റഡിലേക്ക് എത്തിക്കുന്നതില്‍ ക്ലബിന്റെ ഇതിഹാസ പരിശീലകനായ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റൊണാള്‍ഡോയുടെ കൂടുമാറ്റത്തെ കുറിച്ചുള്ള കാര്യത്തില്‍ തന്റെ പങ്കിനെ കുറിച്ചുള്ള കാര്യത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ഫെര്‍ഗൂസന്‍.

   റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റി ജേഴ്‌സിയില്‍ കളിക്കുക എന്നത് തനിക്ക് സങ്കല്‍പ്പിക്കാന്‍ തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന ഫെര്‍ഗൂസന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഓരോ ആരാധകര്‍ക്കും ഇതേ വികാരം തന്നെയാണ് പങ്കുവയ്ക്കാന്‍ ഉണ്ടാവുക എന്നും പറഞ്ഞു. അതുകൊണ്ട് തന്നെ താനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്‌നേഹിക്കുന്ന പലരും റൊണാള്‍ഡോയെ തിരികെ മാഞ്ചസ്റ്ററിലേക്ക് എത്തിക്കാന്‍ മുന്‍കൈ എടുത്തിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. റൊണാള്‍ഡോയെ വീണ്ടും യുണൈറ്റഡ് ജേഴ്‌സിയില്‍ കാണുന്നത് ആവേശകരമായിരുന്നുവെന്നും ഫെര്‍ഗൂസന്‍ പറഞ്ഞു.
   Published by:Sarath Mohanan
   First published:
   )}