• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സലാ ഫോൺ വിളിച്ച് വണ്ടിയോടിച്ചു; ലിവർപൂൾ പൊലീസിനെ വിളിച്ചു


Updated: August 14, 2018, 3:42 PM IST
സലാ ഫോൺ വിളിച്ച് വണ്ടിയോടിച്ചു; ലിവർപൂൾ പൊലീസിനെ വിളിച്ചു

Updated: August 14, 2018, 3:42 PM IST
ലണ്ടൻ: നിയമം ലംഘിച്ചാൽ സ്വന്തം കളിക്കാരെ സംരക്ഷിക്കില്ലെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ. അവരുടെ സൂപ്പർതാരം മുഹമ്മദ് സലാ നിയമം ലംഘിച്ച് വാഹനമോടിച്ചതിന് പൊലീസിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ് ലിവർപൂൾ ക്ലബ് അധികൃതർ. വാഹനമോടിക്കുമ്പോൾ സലാ ഫോൺ വിളിക്കുന്ന വീഡിയോ വൈറലായതോടെയാണ് ക്ലബ് അധികൃതർ ഇടപെട്ടത്. ഉടൻതന്നെ താരത്തെ വിളിച്ചുവരുത്തി വിശദീകരണം തേടി. സലാ കുറ്റം സമ്മതിച്ചതോടെ ക്ലബ് അധികൃതർ മെഴ്സി സൈഡ് പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ ഇതിനോടകം വീഡിയോ കണ്ട പൊലീസ് നടപടി സ്വീകരിക്കാൻ ഇരിക്കുകയായിരുന്നു. വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരുകയാണെന്നാണ് പൊലീസ് പറയുന്നത്. എവിടെവെച്ച് എപ്പോഴാണ് സലാ മൊബൈൽ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈജിപ്ഷ്യൻ താരമായ സലാ, ലിവർപൂളിന്‍റെ മുന്നേറ്റനിരയിലെ പ്രമുഖനാണ്. അടുത്തകാലത്തായി ലിവർപൂൾ നടത്തിയ കുതിപ്പിന് പിന്നിൽ പ്രധാന പങ്ക് വഹിച്ചത് സലാ ആയിരുന്നു.
First published: August 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍