ലിവർപൂൾ താരം മുഹമ്മദ് സലായുടെ ഈജിപ്തിലെ വീട്ടിൽ കവർച്ച നടന്നതായി റിപ്പോർട്ട്. ഈജിപ്തിലെ പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കവർച്ചാ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ടിവി അടക്കം വില കൂടിയ വസ്തുക്കൾ മോഷണം പോയതാണ് റിപ്പോർട്ടുകൾ. നിലവിൽ ഇംഗ്ലണ്ടിലാണ് സലാ ഉള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read- ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ; തുണച്ചത് ശ്രീലങ്കയുടെ തോൽവി
ഈജിപ്ത് ഫുട്ബോൾ ടീം ക്യാപ്റ്റനായ സലാ അടുത്ത ആഴ്ച്ച നാട്ടിൽ വരാനിരിക്കുകയാണ്. ആഫ്രിക്കൻ നാഷൻസ് കപ്പ് യോഗ്യതാ മത്സരങ്ങളടക്കം നടക്കാനിരിക്കുകയാണ്. ഇതിനു മുന്നോടിയായാണ് താരം എത്തുന്നത്. ഇതിനിടിയിലാണ് മോഷണം നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.