പോര്‍ട്ടോ അലെഗ്രോ: കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീന സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ വെനസ്വേലയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന തോല്പിച്ചത്. ബുധനാഴ്ച നടക്കുന്ന സെമിയില്‍ ബ്രസീലാണ് അര്‍ജന്റീനയുടെ എതിരാളികള്‍
തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു അര്‍ജന്റീന. പന്ത് കൂടുതല്‍ നേരവും കാലിലൊതുക്കിയത് വെനിസ്വേലയാണെങ്കിലും അര്‍ജന്റീന വെനിസ്വേല ഗോള്‍മുഖത്തേക്ക് ഇരമ്പിയാര്‍ത്തു. ഇതിന്റെ ഫലം പത്താം മിനിറ്റില്‍ത്തന്നെ കാണുകയും ചെയ്തു. ആദ്യ ഗോള്‍ മാര്‍ട്ടിനസിന്റെ വകയായിരുന്നു.
ഗോള്‍ വഴങ്ങിയതോടെ കളിയിലേക്ക് തിരിച്ചുവരാന്‍ വെനസ്വേല ആവും വിധം ശ്രമിച്ചു. എന്നാല്‍ അര്‍ജന്റീനയുടെ പ്രതിരോധം തകര്‍ക്കാന്‍ അവര്‍ക്കായില്ല. കളി തീരാന്‍ പതിനഞ്ച് മിനിറ്റ് ശേഷിക്കെ വെനസ്വേല ഗോളിയുടെ പിഴവ് മുതലെടുത്ത് അര്‍ജന്റീന രണ്ടാം ഗോളും നേടി.
ലോ ചെല്‍സോ ആയിരുന്നു രണ്ടാമത്തെ ഗോളിനു പിന്നില്‍. പലപ്പോഴും പരുക്കനായ മത്സരത്തില്‍ 6 തവണയാണ് റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തത്. ബുധനാഴ്ച രാവിലെയാണ് അര്‍ജന്റീന- ബ്രസീല്‍ സെമി ഫൈനല്‍. ടൂര്‍ണമെന്റിന്റെ കഴിഞ്ഞ രണ്ട് പതിപ്പിലും അര്‍ജന്റീന ഫൈനലില്‍ കടന്നിരുന്നു. 2008 ബീജിങ് ഒളിംപിക്സിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്നത് ഇതാദ്യമാണ്
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.