ഇന്റർഫേസ് /വാർത്ത /Sports / 2016ൽ റിയോയില്‍ നിന്ന് കണ്ണീരോടെ മടക്കം; ഇന്ന് രാജ്യത്തിന്റെ അഭിമാനം; മീരാഭായ് ചാനു

2016ൽ റിയോയില്‍ നിന്ന് കണ്ണീരോടെ മടക്കം; ഇന്ന് രാജ്യത്തിന്റെ അഭിമാനം; മീരാഭായ് ചാനു

49 കിലോ ഭാരദ്വോഹത്തിൽ സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയുമാണ് മീരാഭായ് ചാനു ഉയർത്തിയത്. 130 കോടി ജനങ്ങളുടെ പ്രതീക്ഷകളാണ് ചാനു കാത്തത്.

49 കിലോ ഭാരദ്വോഹത്തിൽ സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയുമാണ് മീരാഭായ് ചാനു ഉയർത്തിയത്. 130 കോടി ജനങ്ങളുടെ പ്രതീക്ഷകളാണ് ചാനു കാത്തത്.

49 കിലോ ഭാരദ്വോഹത്തിൽ സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയുമാണ് മീരാഭായ് ചാനു ഉയർത്തിയത്. 130 കോടി ജനങ്ങളുടെ പ്രതീക്ഷകളാണ് ചാനു കാത്തത്.

  • Share this:

2016ൽ റിയോ ഒളിംപിക്സില 48 കിലോ വിഭാഗം ഭാരോദ്വാഹന മത്സരത്തിൽ ആറു ശ്രമങ്ങളിൽ ഒരിക്കൽ മാത്രമായിരുന്നു അവൾക്ക് ലക്ഷ്യം ഉയർത്താനായത്. അന്ന് നിറഞ്ഞ കണ്ണുകളുമായി തല കുനിച്ച് മടങ്ങിയ മീരാഭായ് ചാനുവിന് അഞ്ചുവർഷങ്ങൾക്കിപ്പുറം ടോക്യോവിൽ സ്വപ്ന സാക്ഷാത്കാരം. ആദ്യദിനത്തിൽ മെഡല്‍ പട്ടികയിൽ തന്റെ രാജ്യത്തെ രണ്ടാം സ്ഥാനത്തെത്തിച്ച  വെള്ളി മെഡൽ നേട്ടമാണ് മീര സ്വന്തമാക്കിയത്. ഒളിംപിക്സ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ മെഡൽ പട്ടികയിൽ രണ്ടാമത് എത്തിയത്.

49 കിലോ ഭാരദ്വോഹത്തിൽ സ്‌നാച്ചില്‍ 87 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 115 കിലോയുമാണ് മീരാഭായ് ചാനു ഉയർത്തിയത്. 130 കോടി ജനങ്ങളുടെ പ്രതീക്ഷകളാണ് ചാനു കാത്തത്. 2000ലെ സിഡ്നി ഒളിംപിക്സിൽ വെങ്കല മെഡല്‍ നേടിയ കര്‍ണം മല്ലേശ്വരിയ്ക്ക് ശേഷം ഭാരോദ്വാഹനത്തില്‍ ഇന്ത്യയുടെ അഭിമാനമാവുകയാണ് മീരാ ഭായ് ചാനു എന്ന മണിപ്പൂർകാരി. ഭാരോദ്വാഹനത്തില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ വനിത കൂടിയാവുകയാണ് മീര. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരോദ്വാഹനത്തില്‍ വീണ്ടും ഒരു ഇന്ത്യന്‍ വനിത നേട്ടം കുറിയ്ക്കുന്നത്.

Also Read- Tokyo Olympics 2020| ഭാരോദ്വഹനത്തിൽ മീര ഭായ് ചാനുവിന് വെള്ളി; ടോക്കിയോയിൽ ഇന്ത്യക്ക് ആദ്യ മെഡൽ

വനിതകളുടെ 48 കിലോ ഗ്രാം ഭാരോദ്വഹനത്തിലാണ് സായ്‌കോം മീരാ ഭായ് ചാനു റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി മത്സരിച്ചത്. അന്ന് കണ്ണീരോടെയായിരുന്നു മടക്കം. പലഘട്ടങ്ങളിലും ഈ 26 കാരി പരുക്കിന്റെ പിടിയിലായി. 2016ല്‍ ഗുവാഹത്തിയില്‍ നടന്ന സാഫ് ഗെയിംസില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ സ്വർണം നേടിയിട്ടുണ്ട് ചാനു. സ്‌നാച്ചില്‍ 79 കിലോയും ക്ലീൻ ആന്‍ഡ് ജെര്‍ക്കില്‍ 90 കിലോയുമാണ് മീരാഭായ് ചാനു ഉയര്‍ത്തിയത്. 2014ൽ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേട്ടവും കുറിച്ചിട്ടുണ്ട്.

മീരയുടെ വെള്ളി മെഡൽ നേട്ടത്തെ അതിശയകരമായ പ്രകടനം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ''ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് അഭിനന്ദനങ്ങള്‍. മീരബായി ചാനുവിന്റെ വിജയം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു''- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

1994 ഓഗസ്റ്റ് 8ന് മണിപ്പൂരിലെ ഇംഫാലിലെ നോങ്‌പോക് കാച്ചിങ്ങിൽ സാധാരണ കുടുംബത്തിലായിരുന്നു ചാനുവിന്റെ ജനനം. 12 ാം വയസിലായിരുന്നു മീരയുടെ കഴിവ് വീട്ടുകാർ തിരിച്ചറിഞ്ഞത്. ചേട്ടനൊപ്പം വിറക് ശേഖരിക്കാന്‍ പോയ ചാനു മുതിര്‍ന്ന സഹോദരന്‍ ചുമന്നതിനേക്കാള്‍ ഭാരമുള്ള വിറക് കെട്ട് അനായാസം എടുത്ത് പൊക്കുന്നത് കണ്ട് വിട്ടുകാർ വിസ്മയിച്ചു. ഇതായിരുന്നു മീരയുടെ ജീവിതത്തിലെ വഴിത്തിരിവ്.

First published:

Tags: Saikhom Mirabai Chanu, Tokyo Olympics, Tokyo Olympics 2020, Tokyo Olympics 2021