നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'എന്നെന്നും എപ്പോഴും സ്നേഹിക്കുന്നു'; പിതാവിന്‍റെ നിര്യാണത്തിൽ വൈകാരിക പോസ്റ്റുമായി ബെൻ സ്റ്റോക്സ്

  'എന്നെന്നും എപ്പോഴും സ്നേഹിക്കുന്നു'; പിതാവിന്‍റെ നിര്യാണത്തിൽ വൈകാരിക പോസ്റ്റുമായി ബെൻ സ്റ്റോക്സ്

  നീണ്ടനാളായി തലച്ചോറിൽ അർബുദ ബാധിതനായിരുന്ന ബെൻ സ്റ്റോക്സിന്റെ പിതാവ് ഗെഡ് സ്റ്റോക് ചൊവ്വാഴ്ചയാണ് അന്തരിച്ചത്.

  benstokes

  benstokes

  • Share this:
   പിതാവിന്‍റെ നിര്യാണത്തിൽ വൈകാരിക പോസ്റ്റുമായി ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. നീണ്ടനാളായി തലച്ചോറിൽ അർബുദ ബാധിതനായിരുന്ന ബെൻ സ്റ്റോക്സിന്റെ പിതാവ് ഗെഡ് സ്റ്റോക് ചൊവ്വാഴ്ചയാണ് അന്തരിച്ചത്.

   ഇതിനു പിന്നാലെ ബുധനാഴ്ചയാണ് ബെൻസ്റ്റോക്സ് ഇൻസ്റ്റഗ്രാമിൽ കുറിപ്പുമായി എത്തിയിരിക്കുന്നത്. രാജസ്ഥാൻ റോയൽസ് ടീഷർട്ട് ധരിച്ച പിതാവിന്റെ ചിത്രത്തിനൊപ്പമാണ് ബെൻ സ്റ്റോക്സിന്റെ കുറിപ്പ്.

   ''ഞാനും നിങ്ങളും വ്യത്യസ്ത സ്ഥലങ്ങളിലാണെങ്കിലും നിങ്ങളുടെ മുഖത്ത് എല്ലായ്പ്പോഴും ഈ പുഞ്ചിരി ഉണ്ടാവുമെന്ന് അറിയുന്നത് ഞാൻ നിങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം എന്നിലും പുഞ്ചിരി ഉണ്ടാക്കുന്നു. എന്നെന്നും എപ്പോഴും നിങ്ങളെ സ്നേഹിക്കുന്നു''. ഒന്നിലധികം ഹാർട്ട് ഇമോജികൾക്കൊപ്പം ബെൻസ്റ്റോക്സ് കുറിച്ചു.

   ഐപിഎല്ലിലെ ബെൻസ്റ്റോക്സിന്റെ ടീമായ രാജസ്ഥാൻ റോയൽസും അദ്ദേഹത്തിന്റെ പിതാവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. 'ആർ‌ഐ‌പി ഗെഡ് സ്റ്റോക്സ്. ഞങ്ങളുടെ പ്രത്യേക ക്രിക്കറ്റ് കുടുംബത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന്. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് ബെൻ. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും കരുത്ത് ഉണ്ടാകട്ടെ' - രാജസ്ഥാൻ റോയൽസ് കുറിച്ചു.


   View this post on Instagram


   A post shared by Ben Stokes (@stokesy)


   ഒന്നാം നമ്പർ ടെസ്റ്റ് ഓൾ‌റൗണ്ടറായ സ്റ്റോക്‌സ് ക്രൈസ്റ്റ്ചർച്ചിലേക്ക് മടങ്ങേണ്ടതിനാൽ പാകിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ സമ്മർ ടെസ്റ്റ് പരമ്പരയിലെ പ്രധാന ഭാഗം അദ്ദേഹത്തിന് നഷ്ടമാകും. നിലവിൽ ഇംഗ്ലണ്ട് ടീമിനൊപ്പം സൗത്ത് ആഫ്രിക്കയിലാണ് അദ്ദേഹം. എന്നാല്‍ കോവിഡ് ബാധയെ തുടർന്ന് ഇരു ടീമുകളും തമ്മിലുള്ള മത്സരം മാറ്റിവെച്ചിരിക്കുകയാണ്.   നേരത്തെ അച്ഛനൊപ്പമായിരുന്നതിനാൽ ബെൻസ്റ്റോക്സ് ഐപിഎല്ലിൽ വൈകിയാണ് ടീമിനൊപ്പം ചേർന്നത്.
   Published by:Gowthamy GG
   First published:
   )}