നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • La Liga | സുവാരസിന്‍റെ ഗോളിൽ അത്ലറ്റികോ മാഡ്രിഡിന് ലാലിഗ കിരീടം

  La Liga | സുവാരസിന്‍റെ ഗോളിൽ അത്ലറ്റികോ മാഡ്രിഡിന് ലാലിഗ കിരീടം

  17 വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ബാഴ്‌സലോ റയൽ മാഡ്രിഡോ ഒഴികെയുള്ള ഒരു ടീം കിരീടം നേടുന്നത്, 2014 ൽ സിമിയോണിയുടെ അത്ലറ്റിക്കോയാണ് കിരീടം നേടിയത്.

  Suarez_atletico

  Suarez_atletico

  • Share this:
   മാഡ്രിഡ്: ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സ്പെയിനിലെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗായ ലാ ലിഗ കിരീടം അത്ലറ്റിക്കോ മാഡ്രിഡിന്. നിര്‍ണായകമായ അവസാന ലീഗ് മത്സരത്തില്‍ വല്ലാഡോളിഡിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് അത്‌ലറ്റിക്കോ കിരീടത്തില്‍ മുത്തമിട്ടത്. ഉറുഗ്വായ് താരം ലൂയിസ് സുവാരസിന്‍റെ ഗോൾ അത്ലറ്റികോയുടെ കിരീടവിജയത്തിൽ നിർണായകമായി. അവസാന ലീഗ് മത്സരത്തില്‍ ജയം നേടാനായെങ്കിലും റയല്‍ മാഡ്രിഡ് രണ്ടാമതായി ഫിനിഷ് ചെയ്തു.

   ലാലിഗയിൽ അത്‌ലറ്റിക്കോയുടെ പതിനൊന്നാം കിരീടധാരണമാണിത്. 38 മത്സരങ്ങളില്‍ നിന്ന് 86 പോയന്റോടെയാണ് അത്‌ലറ്റിക്കോയുടെ കിരീട നേട്ടം. 2013-14 സീസണിലാണ് അവര്‍ അവസാനമായി ലാലിഗയിൽ ജേതാക്കളായത്. ആവേശകരമായ കളിയിൽ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് രണ്ടു ഗോൾ മടക്കി അത്‌ലറ്റിക്കോ കിരീടവിജയം നേടിയത്. 18-ാം മിനിറ്റില്‍ ത ഓസ്‌കാര്‍ പ്ലാനോയിലൂടെ വല്ലാഡോളിഡാണ് ആദ്യഗോള്‍ നേടിയത്. 57-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ കോറിയയിലൂടെ അത്‌ലറ്റിക്കോ സമനില പിടിച്ചു. 67-ാം മിനിറ്റില്‍ സൂപ്പർതാരം ലൂയിസ് സുവാരസാണ് അത്‌ലറ്റിക്കോയുടെ കിരീടമുറപ്പിച്ച ഗോള്‍ നേടിയത്.

   Also Read- 'മെസ്സിയെക്കുറിച്ചുള്ള കഥകൾ എന്‍റെ പേരക്കുട്ടികളോട് പറയുമ്പോൾ അവരത് വിശ്വസിക്കില്ല': ഏർണെസ്റ്റോ വാൽവെർദെ

   17 വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ബാഴ്‌സലോ റയൽ മാഡ്രിഡോ ഒഴികെയുള്ള ഒരു ടീം കിരീടം നേടുന്നത്, 2014 ൽ സിമിയോണിയുടെ അത്ലറ്റിക്കോയാണ് കിരീടം നേടിയത്. ഫെബ്രുവരിയിൽ 10 പോയിന്റ് ലീഡ് മെയ് മാസത്തിൽ രണ്ടായി കുറച്ചുകൊണ്ട് റയൽ മാഡ്രിഡിൽ നിന്നും ബാഴ്‌സലോണയെ മറികടന്നാണ് അവസാന ദിവസം അത്ലറ്റികോ കിരീടം നേടിയത്. ഈ സീസണിന്‍റെ തുടക്കം മുതൽ ഒടുക്കം വരെ ലീഗിലെ ആദ്യ മൂന്നു സ്ഥാനക്കാർ മാറിമറിയുന്ന കാഴ്ചയും കണ്ടു. അവസാന കളിയിൽ അത്ലറ്റികോ തോൽക്കുകയോ സമനിലയിൽ കുടുങ്ങുകയോ ചെയ്തിരുന്നെങ്കിൽ കിരീടം റയൽ മാഡ്രിഡിന് ലഭിക്കുമായിരുന്നു.

   Also Read- ഗോൾവല കാത്ത് മധ്യനിര താരം, കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ റിവർപ്ളേറ്റിന് അവിസ്‌മരണീയ വിജയം

   കിരീടപോരാട്ടത്തിനായുള്ള റയലിന്‍റെ അത്ലറ്റിക്കോയുടെ മത്സരങ്ങൾ ഒരേസമയത്താണ് നടന്നതെന്ന സവിശേഷതയുമുണ്ട്. രണ്ട് ടീമുകളും പകുതിസമയത്ത് പിന്നിലായിരുന്നുവെങ്കിലും അറ്റ്ലെറ്റിക്കോ പുതിയ ഊർജ്ജസ്വലതയോടെ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. നിർണായകമായ കുറച്ച് സമയത്തിനുള്ളിൽ അവർ മത്സരം കൈപ്പിടിയിൽ ഒതുക്കി.

   Also Read-ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ യുവന്‍റസിന് കടമ്പകളേറെ; സീരി എയിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പോരാട്ടം കടുപ്പം

   കിരീടം നേടിയതിന് പിന്നാലെ വിപുലമായ ആഘോഷങ്ങളാണ് അത്ലറ്റികോ മാഡ്രിഡ് ആരാധകർ സംഘടിപ്പിച്ചിരിക്കുന്നത്. ടീമിന് ഗംഭീര സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ആരാധകർ തങ്ങളുടെ പ്രിയ ടീമിന്‍റെ വിജയം ആഘോഷിക്കുന്നത്. അതേസമയം തന്നെ ബാഴ്സലോണയിൽനിന്ന് രക്ഷിച്ചതിന് അത്ലറ്റിക്കോ മാഡ്രിഡ് ടീം മാനേജ്മെന്‍റിന് സൂപ്പർതാരം ലൂയിസ് സുവാരസ് നന്ദി പറഞ്ഞു.
   Published by:Anuraj GR
   First published:
   )}