Luis Suarez| യുവാന്റസിനൊപ്പമല്ല; ലൂയി സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക്?

ഉറൂഗ്വെൻ താരമായ സുവാരസ് സാങ്കേതികമായ കാരണങ്ങൾ കൊണ്ടാണ് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് മാറാൻ ആകാത്തത്.

News18 Malayalam | news18-malayalam
Updated: September 22, 2020, 5:21 PM IST
Luis Suarez| യുവാന്റസിനൊപ്പമല്ല; ലൂയി സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക്?
Luis Suarez
  • Share this:
ലൂയി സുവാരസ് ഇറ്റാലിയൻ ലീഗിലേക്ക് ചേക്കേറുമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ വന്ന വാർത്തകൾ. എന്നാൽ സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിലേക്കാണ് താരം പോകുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സ്പാനിഷ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

ബാഴ്സലോണയിൽ നിന്നും പോകാൻ തീരുമാനിച്ച താരം ഏത് ക്ലബ്ബിലേക്ക് എന്നതായിരുന്നു ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കിയത്. ബാഴ്സയുടെ പുതിയ പരിശീലകൻ റൊണാൾഡ് കോമാൻ ക്ലബ്ബിൽ സുവാരസിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയിരുന്നു.

You may also like:IPL 2020| വിരമിക്കലിന് ശേഷം 'ബ്രാൻഡ് അംബാസഡർ' ധോണിക്ക് എന്ത് സംഭവിക്കും?

ഉറൂഗ്വെൻ താരമായ സുവാരസ് സാങ്കേതികമായ കാരണങ്ങൾ കൊണ്ടാണ് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് മാറാൻ ആകാത്തത്. യൂറോപ്യന്‍ യൂണിയന്‍ അംഗമല്ലാത്ത രാജ്യത്തുനിന്നുള്ള കളിക്കാരനായതിനാല്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് യുവന്റൻസ് പരിശീലകൻ ആൻഡ്രേ പിർലോ വ്യക്തമാക്കിയിരുന്നു. ഇതിനിടയിൽ, അത്ലറ്റിക്കോ താരം അൽവാറോ മൊറാത്തയെ യുവന്റസിന് കൈമാറാനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്.

ഒരു വർഷം കൂടി ബാഴ്സയുമായുള്ള കരാർ ബാക്കി നിൽക്കേയാണ് സുവാരസ് ക്ലബ്ബ് വിടാൻ തീരുമാനിച്ചത്. കരാർ റദ്ദാക്കിയാണ് താരം പുതിയ ക്ലബ്ബിലേക്ക് പോകുന്നത്. അത്ലറ്റിക്കോ മാഡ്രിഡുമായി രണ്ട് സീസണുകളിലേക്കാണ് സുവാരസ് ഉടമ്പടി ചെയ്തിരിക്കുന്നത്.

ആറ് വർഷത്തെ ബന്ധം ഉപേക്ഷിച്ചാണ് മുപ്പത്തിമൂന്നുകാരനായ സുവാരസ് ബാഴ്സയിൽ നിന്നും മറ്റൊരു ക്ലബ്ബിലേക്ക് പോകുന്നത്. സുവാരസിനോട് ബാഴ്സ കോച്ച് കോമാനുള്ള അനിഷ്ടമാണ് ക്ലബ്ബുമായുള്ള ബന്ധം വിച്ഛേദിക്കാൻ താരത്തെ നിർബന്ധിതനാക്കിയത്.

2014 ലാണ് ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂളിൽ നിന്നും സുവാരസ് ബാഴ്സയിലെത്തുന്നത്. ബാഴ്സയ്ക്ക് വേണ്ടി 283 മത്സരങ്ങളിൽ നിന്ന് 198 ഗോളുകളാണ് താരം നേടിയത്. ബാഴ്സയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ മൂന്നാമനും സുവാരസാണ്.
Published by: Naseeba TC
First published: September 22, 2020, 5:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading