• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

റൊണാൾഡോയ്ക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരം കൂടി റയൽ വിടുന്നു


Updated: August 6, 2018, 3:39 PM IST
റൊണാൾഡോയ്ക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരം കൂടി റയൽ വിടുന്നു

Updated: August 6, 2018, 3:39 PM IST
മാഡ്രിഡ്: പേരും പെരുമയുമുള്ള ഫുട്ബോൾ ക്ലബ് റയൽ മാഡ്രിഡിന് ഇത് അത്ര നല്ല കാലമല്ല. അവരുടെ നെടുന്തൂണായിരുന്ന ക്രിസ്റ്റ്ര്യാനോ റൊണാൾഡോയ്ക്ക് ശേഷം മറ്റൊരു സൂപ്പർതാരം കൂടി ക്ലബ് വിടാൻ ഒരുങ്ങു. റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ക്രൊയേഷ്യൻ നായകൻ ലുക്കാ മോഡ്രിച്ചാണ് റയൽ വിടാൻ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. റയൽ മാഡ്രിഡ് വിട്ട് ഇറ്റലിയിലെ ഇന്‍റർ മിലാനിൽ ചേരുന്നതിനെക്കുറിച്ചാണ് ലുക്കാ മോഡ്രിച്ച് ആലോചിക്കുന്നത്. കരിയറിൽ കൂടുതൽ പരീക്ഷണങ്ങൾക്കായാണ് മോഡ്രിച്ച് ക്ലബ് വിടാൻ ആഗ്രഹിക്കുന്നത്. ഇക്കാര്യം റയൽ മാഡ്രിഡ് പ്രസിഡന്‍റ് ഫ്ലോറന്‍റിനോ പെരസിനോട് മോഡ്രിച്ച് പറഞ്ഞതായാണ് വിവരം.

പക്ഷേ റൊണാൾഡോയ്ക്ക് പകരംവെക്കാവുന്ന ഒരു താരത്തെ ഇതുവരെ കണ്ടെത്താനാകാത്ത സ്ഥിതിക്ക് മോഡ്രിച്ചിനെകൂടി കൈവിടാൻ സാധിക്കാത്ത അവസ്ഥയിലാണ് റയൽ മാഡ്രിഡ്. ഇക്കാര്യം മോഡ്രിച്ചിനെ അറിയിച്ചിട്ടുമുണ്ട്. എന്നാൽ മോഡ്രിച്ചിനുവേണ്ടി റെക്കോർഡ് തുക മുടക്കാൻ തയ്യാറായാണ് മിലാൻ മാനേജ്മെന്‍റ് നിൽക്കുന്നത്.

അതേസമയം അർജന്‍റീനൻ ഫുട്ബോളിന്‍റെ ഭാവിവാഗ്ദ്ധാനമായി മാറുമെന്ന് വിലയിരുത്തപ്പെടുന്ന പൗളോ ഡിബാലയെ യുവന്‍റൻസിൽനിന്ന് റാഞ്ചാൻ റയൽ ശ്രമിക്കുന്നുണ്ട്. ഡിബാല വന്നാൽ റൊണാൾഡോയുടെ അഭാവം മറികടക്കാനാകുമെന്നാണ് ടീം മാനേജ്മെന്‍റ് വിലയിരുത്തുന്നത്. എന്നാൽ റൊണാൾഡോയുടെ പകരക്കാരനായി ടീം പരിഗണിക്കുന്നത് ചെൽസിയുടെ ബെൽജിയം താരം ഏഡൻ ഹസാഡിനെയാണ്. അനൌദ്യോഗിക ചർച്ചകൾ നടന്നെങ്കിലും ഹസാർഡിന്‍റെ കാര്യത്തിൽ ഇതുവരെ തീരുമാനത്തിലെത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഡിബാലയെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇതിനിടയിൽ ലുക്കാ മോഡ്രിച്ച് ടീം വിടാൻ ആഗ്രഹം പ്രകടിപ്പിച്ചത് റയലിന് തിരിച്ചടിയായി മാറുന്നുണ്ട്.
First published: August 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍