• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലൂക്കാ മോഡ്രിച്ച് മികച്ച യൂറോപ്യൻ ഫുട്ബോളർ; പിന്നിലാക്കിയത് റൊണാൾഡോയെയും മുഹമ്മദ് സലായെയും


Updated: August 31, 2018, 7:20 AM IST
ലൂക്കാ മോഡ്രിച്ച് മികച്ച യൂറോപ്യൻ ഫുട്ബോളർ; പിന്നിലാക്കിയത് റൊണാൾഡോയെയും മുഹമ്മദ് സലായെയും

Updated: August 31, 2018, 7:20 AM IST
യൂറോപ്യൻ ലീഗുകളിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള 2017-18 വർഷത്തെ യുവേഫ പുരസ്കാരം റയൽ മഡ്രിഡിന്റെ ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ചിന്. റഷ്യൻ ലോകകപ്പിൽ ഫൈനലിലെത്തിയ ക്രൊയേഷ്യൻ ടീമിന്റെ നായകനായിരുന്നു മോഡ്രിച്ച്. റയൽ മഡ്രിഡിൽനിന്ന് ഈ സീസണിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്കു ചേക്കേറിയ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, പ്രീമിയർ ലീഗിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ എന്നിരെ പിന്നിലാക്കിയാണ് മോഡ്രിച്ച് പുരസ്കാരം നേടിയത്.

മികച്ച യൂറോപ്യൻ താരങ്ങളുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാമതെത്തി. മുഹമ്മദ് സലായാണ് മൂന്നാമത്. അന്റോയിൻ ഗ്രീസ്മൻ, ലയണൽ മെസ്സി, കിലിയൻ എംബപ്പെ, കെവിൻ ഡിബ്രൂയിനെ, റാഫേൽ വരാൻ, ഏ‍ഡൻ ഹസാർഡ്, സെർജിയോ റാമോസ് എന്നിവരാണ് യഥാക്രമം രണ്ടു മുതൽ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്.

യൂറോപ്പിലെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്കാരവും തുടർച്ചയായ രണ്ടാം വർഷവും മോഡ്രിച്ച് നേടി. അതേസമയം, സീസണിലെ മികച്ച സ്ട്രൈക്കറായി ക്രിസ്റ്റ്യാനോ റൊണാൾഡോ തെരഞ്ഞെടുക്കപ്പെട്ടു. റയൽ മഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസിനാണ് മികച്ച ഡിഫൻഡർക്കുള്ള പുരസ്കാരം. റയലിന്റെ കെയ്‌ലർ നവാസാണ് മികച്ച ഗോൾകീപ്പർ.
First published: August 31, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍