• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മോഡ്രിച്ചിന് ഗോൾഡൻ ബോൾ; എംബാപ്പെ യുവതാരം


Updated: July 15, 2018, 11:06 PM IST
മോഡ്രിച്ചിന് ഗോൾഡൻ ബോൾ; എംബാപ്പെ യുവതാരം

Updated: July 15, 2018, 11:06 PM IST
മോസ്ക്കോ: ചരിത്രത്തിലാദ്യമായി ലോകകപ്പിൽ രണ്ടാം സ്ഥാനത്തേക്ക് നയിച്ച ക്രൊയേഷ്യൻ നായകൻ ലുക്ക മോഡ്രിച്ച് മികച്ച താരത്തിനുള്ള ഗോൾഡൻ ഗോൾ പുരസ്ക്കാരം. ഏഡൻ ഹസാർഡ് ഉൾപ്പടെയുള്ളവരെ മറികടന്നാണ് മോഡ്രിച്ച് പുരസ്ക്കാരം സ്വന്തമാക്കിയത്. ടൂർണമെന്‍റിൽ ആറ് ഗോൾ നേടിയ ഇംഗ്ലീഷ് താരം ഹാരി കെയ്നാണ് ഗോൾഡൻ ബൂട്ട് പുരസ്ക്കാരം. ഫ്രഞ്ച് താരം കൈലിൻ എംബാപ്പെയാണ് മികച്ച യുവതാരത്തിനുള്ള പുരസ്ക്കാരം നേടിയത്. മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൌ പുരസ്ക്കാരം ബെൽജിയത്തിന്‍റെ ടിബൌട്ട് കൂർട്ടെ സ്വന്തമാക്കി. ഫൈനലിൽ ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത അന്‍റോണിയോ ഗ്രീസ്മാനാണ് മാൻ ഓഫ് ദ മാച്ച് പുരസ്ക്കാരം നേടിയത്.
ഗോൾഡൻ ഗോൾ- ലുക്ക മോഡ്രിച്ച്
ഗോൾഡൻ ബൂട്ട്- ഹാരി കെയ്ൻ

യങ് പ്ലേയർ- കൈലിൻ എംബാപ്പെ
ഗോൾഡൻ ഗ്ലൌ- ടിബൌട്ട് കൂർട്ടെ
Loading...
ഫൈനലിലെ മാൻ ഓഫ് ദ മാച്ച്- അന്‍റോണിയോ ഗ്രീസ്മാൻ
First published: July 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍