'ആര്‍ക്കുവേണം പര്‍പ്പിള്‍ ക്യാപ്പും ഓറഞ്ച് ക്യാപ്പും ഞങ്ങള്‍ക്ക് കിരീടമില്ലേ' ടീം ക്യാമ്പിലെ ജയവര്‍ധനയുടെ പ്രസംഗം
'ആര്‍ക്കുവേണം പര്‍പ്പിള്‍ ക്യാപ്പും ഓറഞ്ച് ക്യാപ്പും ഞങ്ങള്‍ക്ക് കിരീടമില്ലേ' ടീം ക്യാമ്പിലെ ജയവര്‍ധനയുടെ പ്രസംഗം
മത്സരത്തിനിടയില്‍ നമ്മള് പല തെറ്റുകളും വരുത്തി. പക്ഷേ നമ്മള് തിരിച്ചുവന്നു
mi
Last Updated :
Share this:
ഹൈദരാബാദ്: ചെന്നൈ സൂപ്പര്‍ കിങ്സിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ നാലാം കിരീടം നേടിയിരിക്കുകയാണ്. അവസാന പന്തുവരെ നീണ്ട മത്സരത്തില്‍ ഒരു റണ്ണിനായിരുന്നു മുംബൈയുടെ ജയം. എന്നാല്‍ മുംബൈ ടീമിലെ താരങ്ങളാരും റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും സീസണില്‍ മികച്ച നിന്നില്ല എന്നത് ശ്രദ്ധേയമാണ്.
കിരീട നേട്ടത്തിനു പിന്നാലെ ടീം ക്യാമ്പില്‍ താരങ്ങളോട് സംസാരിക്കവെ മുബൈയുടെ പരിശീലകന് മഹേള ജയവര്‍ധനെ ഇത് എടുത്ത് പറയുകയും ചെയ്തു. പര്‍പ്പിള്‍ ക്യാപ്പും ഓറഞ്ച് ക്യാപ്പും നമുക്കില്ലെന്നും പക്ഷേ കിരീടം നമുക്കുണ്ടെന്നുമാണ് ജയവര്‍ധനെ താരങ്ങളോട് പറയുന്നത്.
'മത്സരത്തിനിടയില്‍ നമ്മള് പല തെറ്റുകളും വരുത്തി. പക്ഷേ നമ്മള് തിരിച്ചുവന്നു. അതാണ് പ്രധാനം.' ടീം അംഗങ്ങളും ഉടമകളും പങ്കെടുത്ത സെഷനില്‍ പറഞ്ഞത്. പരിശീലകന്റെ വാക്കുകളെ കൈയ്യടിയോടെയാണ് താരങ്ങള്‍ സ്വീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.