ഇഷ്ട ക്രിക്കറ്റര്‍ ആര്? തകര്‍പ്പന്‍ മറുപടിയുമായി മലാല യൂസഫ് സായ്
ഒരു താരത്തെ മാത്രം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ പ്രയാസമാണ്
news18
Updated: May 30, 2019, 7:11 PM IST

Malala
- News18
- Last Updated: May 30, 2019, 7:11 PM IST
ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പ് ഉദ്ഘാടന ചടങ്ങുകളുടെ പ്രദാന ആകര്‍ഷണമായിരുന്നു നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായ്. ചടങ്ങിനിടെ ഇന്ത്യയെ പരിഹസിച്ച് മലാല നടത്തിയ പരാമര്‍ശങ്ങള്‍ നേരത്തെ വിവാദമാവുകയും ചെയ്തിരുന്നു. ചടങ്ങില്‍വെച്ച് ഇഷ്ട ക്രിക്കറ്റര്‍ ആരെന്ന ചോദ്യത്തോടും താരം പ്രതികരിച്ചിരുന്നു. ഫാസ്റ്റ് ബൗളേഴ്സിനെയാണ് തനിക്ക് ഇഷ്ടമാണെന്നാണ് മലാല പറയുന്നത്.
ഒരു താരത്തെ മാത്രം തെരഞ്ഞെടുക്കാന്‍ പ്രയാസമാണെന്നാണ് മലാല പറഞ്ഞത്. 'ഒരു താരത്തെ മാത്രം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ പ്രയാസമാണ്. ഹസന് അലി, ഷദാബ് ഖാന് എന്നിങ്ങനെയുള്ള താരങ്ങളുണ്ട്. ഞാന്‍ പാക് പേസര്‍മാരുടെ ആരാധികയാണ്. ലോകകപ്പ് കളിക്കുന്ന എല്ലാ പാക് താരങ്ങള്‍ക്കും ആശംസകള്‍ നേരുന്നു.' മലാല പറഞ്ഞു. Also read: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 312 റണ്‍സ് വിജയ ലക്ഷ്യം
നേരത്തെ പത്ത് രാജ്യങ്ങളിലെ പ്രതിധികളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഗല്ലി ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയായിരുന്നു മലാല വിവാദ പരാമര്‍ശം നടത്തിയത്. 19 റണ്‍സ് നേടിയ ഇന്ത്യ അവസാന സ്ഥാനത്ത് ആയതായിരുന്നു താരം ചൂണ്ടിക്കാട്ടിയത്.
' പാകിസ്താന് അത്രയ്ക്ക് മോശമല്ലാതെ കളിച്ചു.. ഞങ്ങള്‍ ഏഴാം സ്ഥാനത്തെത്തി.. എങ്കിലും ഞങ്ങള്‍ ഇന്ത്യയെപ്പോലെ ഏറ്റവും ഒടുവില്‍ ആയില്ല..' എന്നായിരുന്നു മറുപടി.. യഥാര്‍ഥ ആവേശം ഉള്‍ക്കൊണ്ട് കളിക്കുകയാണെങ്കില്‍ കളി ആളുകളെ ഒന്നിപ്പിക്കുമെന്നും മലാല കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ തമാശരൂപെണ പറഞ്ഞ ഈ കാര്യം അത്ര ആവേശത്തോടെയല്ല സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഇന്ത്യയോടുള്ള വെറുപ്പിന്റെ പ്രകടനമായിരുന്നു ഇതെന്നായിരുന്നു ചിലരുടെ പ്രതികരണം.
ഒരു താരത്തെ മാത്രം തെരഞ്ഞെടുക്കാന്‍ പ്രയാസമാണെന്നാണ് മലാല പറഞ്ഞത്. 'ഒരു താരത്തെ മാത്രം തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ പ്രയാസമാണ്. ഹസന് അലി, ഷദാബ് ഖാന് എന്നിങ്ങനെയുള്ള താരങ്ങളുണ്ട്. ഞാന്‍ പാക് പേസര്‍മാരുടെ ആരാധികയാണ്. ലോകകപ്പ് കളിക്കുന്ന എല്ലാ പാക് താരങ്ങള്‍ക്കും ആശംസകള്‍ നേരുന്നു.' മലാല പറഞ്ഞു.