ഒളിമ്പിക്സ് നീന്തലില്‍ മലയാളത്തിന്റെ പ്രിയ താരം സജന് പ്രകാശ് ഇന്ന് ടോക്യോയില്‍ മത്സരിക്കാനിറങ്ങും. നീന്തലില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് സാജന് പ്രകാശ്. ഇന്ത്യയുടെ പ്രതീക്ഷയായ സാജന് പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്ഫ്ലെയിലാണ് മത്സരിക്കുന്നത്. രണ്ടാം ഹീറ്റ്സിലാണ് സാജന് മത്സരിക്കുക. വൈകിട്ട് 3.59 നാണ് മത്സരം തുടങ്ങുന്നത്. ചരിത്രം കുറിച്ചുകൊണ്ടാണ് റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ ഒന്നാമതെത്തി സജന് ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയത്.
ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമെന്ന ബഹുമതിയുമായാണ് സജന് പ്രകാശ് ടോക്യോയിലേക്ക് ടിക്കറ്റെടുത്തത്. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കിലാണ് സജന് പ്രകാശ് മത്സരിക്കുന്നത്. റോമില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമനായാണ് സജന് പ്രകാശ് യോഗ്യത ഉറപ്പിച്ചത്. നേരിട്ട് ഒളിമ്പിക്സ് യോഗ്യത നേടുന്ന താരങ്ങളുള്ള എ വിഭാഗത്തിലാണ് സജന് പ്രകാശും. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ മെഡലുകള്‍ വാരിക്കൂട്ടിയാണ് സജന് പ്രകാശ് വരവറിയിച്ചത്. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ സജന് പ്രകാശിന് ജോലി നല്കി. കേരളാ പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹമിപ്പോള്‍.
2016ലെ റിയോ ഒളിമ്പിക്സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഇനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സജന് മത്സരിച്ചിരുന്നു. 2015ലെ ദേശീയ ഗെയിംസില്‍ പുരുഷവിഭാഗം ഫ്രീസ്റ്റൈല്‍, ബട്ടര്‍ഫ്ലൈ, റിലേ തുടങ്ങിയ മത്സര വിഭാഗത്തില്‍ പങ്കെടുത്ത സജന് 6 സ്വര്‍ണ്ണവും 3 വെള്ളിയും നേടിയിരുന്നു. സെറ്റ് കോളി ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ഒളിമ്പിക് ഗെയിംസിന് യോഗ്യത നേടുന്ന ആദ്യ നീന്തല്‍ താരമായി ഇന്ത്യയിലെ സജന് പ്രകാശ് റോമില്‍ ചരിത്രം കുറിച്ചത്.
ടോക്യോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമില്‍ ഒമ്പത് മലയാളികള്‍ ഇടം പിടിച്ചിട്ടുണ്ട്. ലോങ്ജംപില്‍ എം ശ്രീശങ്കര്‍, 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ ടി ഇര്ഫാന്, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി.ജാബിര്‍ 4 X 400 മീറ്റര്‍ റിലേ ടീമില്‍ മുഹമ്മദ് അനസ്, നോഹ നിര്‍മ്മല്‍ ടോം, 4 X 400 മീറ്റര്‍ മിക്സഡ് റിലേയില്‍ അലക്സ് ആന്റണി എന്നിവരാണ് ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന മലയാളി അത് ലറ്റുകള്‍. കൂടാതെ ഇന്ത്യന്‍ ഇന്ത്യന്‍ ഹോക്കി താരം പി.ആര്. ശ്രീജേഷും സംഘത്തിലുണ്ട്.
അതേസമയം ടോക്യോ ഒളിമ്പിക്സിലെ റോവിങ്ങ് മത്സരത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനവുമായി അര്ജുന് ലാല്‍ ജാട്ടും അരവിന്ദ് സിങ്ങും മുന്നേറിയിരിക്കുകയാണ്. പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബ്ള്‍ സ്കള്ളിലാണ് ഇരുവരുമടങ്ങിയ ടീം സെമി ഫൈനലിലേക്ക് കടന്നിരിക്കുന്നത്. സീ ഫോറസ്റ്റ് വാട്ടര്‍വേയില്‍ നടന്ന മത്സരത്തില്‍ റെപഷെ റൗണ്ടില്‍ 6:51.36 എന്ന സമയത്തില്‍ മത്സരത്തില്‍ മൂന്നാമതായാണ് ഇന്ത്യന്‍ ജോഡി ഫിനിഷ് ചെയ്തത്. ആദ്യമായാണ് റോവിങ്ങില്‍ ഇന്ത്യന്‍ ടീം സെമിയിലെത്തുന്നത്. 12 ടീമുകളാണ് സെമിയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. രണ്ട് സെമി ഫൈനലുകളില്‍ നിന്ന് ആറു ടീമുകള്‍ ഫൈനലിലേക്ക് മുന്നേറും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.