നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'പ്രായം വെറും നമ്പർ മാത്രം'; സച്ചിൻ ബേബിയുടെ സ്റ്റംപ് തെറിപ്പിച്ച് ശ്രീശാന്ത് ; വീഡിയോ വൈറൽ

  'പ്രായം വെറും നമ്പർ മാത്രം'; സച്ചിൻ ബേബിയുടെ സ്റ്റംപ് തെറിപ്പിച്ച് ശ്രീശാന്ത് ; വീഡിയോ വൈറൽ

  വിക്കറ്റ് വീഴ്ത്തിയശേഷം ശ്രീശാന്ത് തന്റെ സ്വതസിദ്ധമായ ശൈലിയിൽ നേട്ടം ആഘോഷിക്കുന്നതും കാണാം

  News18 Malayalam

  News18 Malayalam

  • Share this:
   വിലക്കിന്റെ സമയപരിധി തീരാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ നെറ്റ്സിൽ പരിശീലനം പുനരാരംഭിച്ച് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. കഴിഞ്ഞ ദിവസം പരിശീലനത്തിന്റെ ഭാഗമായി നെറ്റ്സിൽ പന്തെറിയുമ്പോൾ കേരള രഞ്ജി ടീം അംഗവും മുൻ ക്യാപ്റ്റനുമായ സച്ചിൻ ബേബിയുടെ സ്റ്റംപിളക്കിയ ശ്രീശാന്തിന്റെ ബൗളിംഗിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിക്കറ്റ് വീഴ്ത്തിയശേഷം ശ്രീശാന്ത് തന്റെ സ്വതസിദ്ധമായ ശൈലിയിൽ നേട്ടം ആഘോഷിക്കുന്നതും വീഡിയോയിൽ കാണാം.

   Also Read- പതിവ് തെറ്റിച്ചില്ല; രജൗരിയിൽ ഇന്ത്യൻ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

   2013 സെപ്തംബറിലാണ് ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്കേർപ്പെടുത്തിയത്. ബിസിസിഐ ഓംബുഡ്സ്മാൻ ഇതു ഏഴു വർഷമാക്കി കുറച്ചിരുന്നു. 2013 സെപ്റ്റംബർ 13 മുതലുള്ള കാലാവധി പരിഗണിക്കുമ്പോൾ, 2020 സെപ്റ്റംബർ 13ന് ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും. ഇതോടെ, അടുത്തവർഷം സെപ്റ്റംബറോടെ ക്രിക്കറ്റ് ലോകത്തേക്കു മടങ്ങിവരാനും 36കാരനായ ശ്രീശാന്തിനു സാധിക്കും. നേരത്തെ, ശ്രീശാന്തിന്റെ അപ്പീലിൽ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സുപ്രീം കോടതി ശിക്ഷ പുനഃപരിശോധിക്കാൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ബിസിസിഐ ഓംബുഡ്സ്മാൻ ഡി കെ ജെയിനിന്റെ ഉത്തരവ്.

       First published:
   )}