• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സിഡ്നി: ഗ്രൗണ്ടിൽ കേരളത്തിനു വേണ്ടി മലയാളികൾ

news18india
Updated: January 12, 2019, 10:14 AM IST
സിഡ്നി: ഗ്രൗണ്ടിൽ കേരളത്തിനു വേണ്ടി  മലയാളികൾ
news18india
Updated: January 12, 2019, 10:14 AM IST
സിഡ്നി: പ്രളയത്തിൽ തകർന്ന കേരളത്തിനു വേണ്ടി ഇന്ത്യ - ഓസ്ട്രേലിയ ഏകദിനവേദിയിൽ സിഡ്നി മലയാളികൾ. പ്രളയത്തിൽ തകർന്നു പോയ നാടിനെ കൈപിടിച്ചുയർത്തുക എന്ന സന്ദേശം പ്രചരിപ്പിക്കാൻ കൂടിയാണ് ക്രിക്കറ്റ് വേദിയിലേക്ക് സിഡ്നി മലയാളികൾ എത്തിയത്. സിഡ്നി മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ ആയിരുന്നു ഏകദിന വേദിയിലേക്ക് കേരളത്തിന്‍റെ പുനർനിർമാണ സന്ദേശം എത്തിച്ചത്.

സ്റ്റേഡിയത്തിനകത്തും പുറത്തും ഇതിനായി പ്രത്യേക സ്ഥലം ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെ അനുവദിച്ചു കൊടുത്തിരുന്നു. കേരളത്തിന്‍റെ സ്വന്തം ചെണ്ടമേളവും ജിമിക്കികമ്മൽ ഗാനത്തോടെയുള്ള നൃത്തച്ചുവടുകളുമൊക്കെ ആയാണ് മലയാളികൾ ഒത്തുകൂടിയത്.
അഞ്ഞൂറിലേറെ ടിക്കറ്റുകളാണ് ഈ കൂട്ടായ്മയ്ക്കു വേണ്ടി സിഡ്നി മലയാളി അസോസിയേഷൻ വഴി ക്രിക്കറ്റ് ഓസ്ട്രേലിയ വിറ്റഴിച്ചത്.

ധനസമാഹരണത്തിനു വേണ്ടി ഏപ്രിലിൽ നടക്കുന്ന റൈസ് ആൻഡ് റീസ്റ്റോർ എന്ന കാർണിവലിന്‍റെ പ്രചരണം ഗാലറിയിൽ നടത്താനും ക്രിക്കറ്റ് ഓസ്ട്രേലിയ അനുമതി നൽകി. ഇതാദ്യമായാണ് ഒരു കുടിയേറ്റ സമൂഹത്തിന് രാജ്യാന്തര മത്സരത്തിന്‍റെ ഗാലറിയിൽ ധനസമാഹരണം പ്രോത്സാഹിപ്പിക്കാൻ അനുമതി നൽകുന്നതെന്നും, കേരളത്തിലെ പ്രളയത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇത് അനുവദിച്ചതെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.

സിഡ്നി ഏകദിനം: ഓസീസിന് ബാറ്റിംഗ്; ഹാര്‍ദിക് പാണ്ഡ്യയും രാഹുലും പുറത്ത്

പ്രളയവിഷയം പലരും മറന്നെങ്കിലും സിഡ്നി മലയാളികൾ ഇപ്പോഴും കേരളത്തിനു വേണ്ടി ഒന്നിച്ചു നിൽക്കുകയാണെന്ന് സിഡ്നി മലയാളി അസോസിയേഷൻ ഭാരവാഹികളും പറഞ്ഞു. ഓരോ ഫോറിനും സിക്സിനും വിക്കറ്റിനും ഗാലറിയിൽ കേരളത്തിന്‍റെ സന്ദേശമുയർത്തിയ മലയാളികൾ, ക്രിക്കറ്റ് പിച്ചിൽ ആരു ജയിച്ചാലും പ്രളയത്തിന്‍റെ പിച്ചിൽ തോറ്റുകൊടുക്കാൻ കേരളം തയ്യാറല്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.

First published: January 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...