• HOME
  • »
  • NEWS
  • »
  • sports
  • »
  • Kerala Blasters | 'ബോംബെക്കാരാ ജാവോ എന്ന് പറയണം..ജാവോ'; ബ്ലാസ്റ്റേഴ്‌സ് ജയത്തിൽ ട്രെൻഡിങ്ങായി ഭീഷ്മപർവ്വം ഡയലോഗ്

Kerala Blasters | 'ബോംബെക്കാരാ ജാവോ എന്ന് പറയണം..ജാവോ'; ബ്ലാസ്റ്റേഴ്‌സ് ജയത്തിൽ ട്രെൻഡിങ്ങായി ഭീഷ്മപർവ്വം ഡയലോഗ്

സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രമായ മൈക്കിൾ പറയുന്ന ഡയലോഗിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കളത്തിലെ പ്രകടനം.

  • Share this:
    ഐ എസ് എല്ലിലെ (ISL 2021-22) ജീവന്മരണ പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്‌സിയെ (Mumbai City FC) ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് സെമി യോഗ്യതയ്ക്ക് അരികിൽ എത്തിനിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters). നിർണായക പോരാട്ടത്തിൽ ജയം കാത്തിരുന്ന ആരാധകരുടെ മനം നിറയ്ക്കുന്ന കളിയാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്‌സ് നേടിയ തിളക്കമാർന്ന ജയം ബ്ലാസ്റ്റേഴ്‌സ് ആരാധകർ ശരിക്കും ആഘോഷമാക്കുകയായിരുന്നു. മമ്മൂട്ടി (Mammooty) നായകനായി എത്തുന്ന ഭീഷ്മപർവ്വത്തിലെ (Bheeshma Parvam) ഡയലോഗ് ഏറ്റെടുത്തുകൊണ്ടാണ് അവർ ബ്ലാസ്റ്റേഴ്‌സ് ജയം ആഘോഷിക്കുന്നത്.

    സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രമായ മൈക്കിൾ പറയുന്ന ഡയലോഗിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കളത്തിലെ പ്രകടനം. 'ബോംബെക്കാരാ ജാവോ എന്ന് പറയണം..ജാവോ' എന്ന ഡയലോഗാണ് ഇവർ ട്രെൻഡിങ് ആക്കി മാറ്റിയത്. ബ്ലാസ്റ്റേഴ്‌സ് ജയത്തിനെ ഇതിനോട് ബന്ധിപ്പിച്ച് സമൂഹ മാധ്യമങ്ങളിലും മറ്റും ട്രോളുകളും വിഡിയോകളും വ്യാപകമായാണ് പ്രചരിക്കുന്നത്.


    Also read- ISL | സഹലിന്റെ വണ്ടർ ഗോൾ, വാസ്‌കസിന്റെ ഡബിൾ; മുംബൈക്കാരോട് 'ജാവോ' പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ്; സെമി യോഗ്യതയ്ക്കരികിൽ

    സിനിമയിൽ ബോംബെക്കാരോട് പോകാൻ പറയുന്നത് പോലെ ഐ എസ് എല്ലിൽ മുംബൈയോടും പോകാൻ പറയുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. സെമി യോഗ്യത ഉറപ്പിക്കാൻ ഇരു ടീമുകൾക്കും ജയം അനിവാര്യമായിരുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരെ തോൽപ്പിച്ച് ജയം നേടിയെടുക്കുകയും അതുവഴി മുംബൈയുടെ സെമി സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുമായുമായിരുന്നു.

    Also read- Kerala Blasters | 'അടുത്ത സീസണിലും ഇവിടെയുണ്ടാകും; ആരാധകരെ കാണാൻ കാത്തിരിക്കുന്നു'; ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ



    ഐഎസ്എൽ ചരിത്രത്തിൽ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് മുംബൈക്കെതിരെ ഒരു സീസണിലെ രണ്ട് മത്സരങ്ങളിലും ജയം നേടുന്നത്. ലീഗിൽ ഇതുവരെ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളിൽ മുംബൈ ആറ് തവണയും ബ്ലാസ്റ്റേഴ്‌സ് മൂന്ന് തവണയുമാണ് ജയം നേടിയിട്ടുള്ളത്. ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് ആദ്യ പാദത്തിൽ മുംബൈക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയമായിരുന്നു നേടിയത്. ആദ്യ പാദത്തിൽ പുറത്തെടുത്ത അതേ ആധിപത്യമായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇന്നലെയും പുറത്തെടുത്തത്.



    മത്സരത്തിൽ മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ (Sahal Abdul Samad) വണ്ടർ ഗോളും ആല്‍വാരോ വാസ്കസിന്റെ (Alvaro Vazquez) ഇരട്ടഗോളുകളുമാണ് ബ്ലാസ്റ്റേഴ്സിന് ജയമൊരുക്കിയത്. മുംബൈയുടെ ആശ്വാസ ഗോൾ ഡീഗോ മൗറീഷ്യോടെ (Diego Mauricio) ബൂട്ടിൽ നിന്നായിരുന്നു പിറന്നത്.

    മത്സരത്തിൽ നേടിയ ജയത്തോടെ 19 മത്സരങ്ങളിൽ നിന്നും 33 പോയിന്റായ ബ്ലാസ്റ്റേഴ്സ് പോയന്‍റ് പട്ടികയില്‍ ആദ്യ നാലിലേക്ക് തിരിച്ചെത്തി. 19 മത്സരങ്ങളിൽ 31 പോയിന്റുള്ള മുംബൈ സിറ്റി എഫ് സിക്ക് ഹൈദരാബാദ് എഫ് സിക്കെതിരായ അവസാന മത്സരം ജയിച്ചാലും സെമി സ്ഥാനം ഉറപ്പില്ല. എഫ്‌സി ഗോവയ്‌ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന് ലീഗിന്റെ അവസാന മത്സരം. ഈ മത്സര൦ സമനിലയായാലും ബ്ലാസ്റ്റേഴ്സിന് സെമിയിലേക്ക് യോഗ്യത നേടാം.
    Published by:Naveen
    First published: