ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടുമ്പോൾ മത്സരം കാണാൻ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും. ഗ്യാലറിയിൽനിന്നുള്ള ചിത്രം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇങ്ങനെയാണ്. ‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷിയാകുന്നു, എന്തൊരു അന്തരീക്ഷമാണ്, എന്തൊരു നിമിഷമാണിത്’
‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോൾ, ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ ആശംസിക്കുന്നു’- മത്സരത്തിന് മുമ്പ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മമ്മൂട്ടി എഴുതിയത് ഇങ്ങനെയാണ്.
നടൻ മോഹൻലാലും ഫിഫ ലോകകപ്പ് ഫൈനൽ കാണാൻ എത്തിയിട്ടുണ്ട്. ബോളിവുഡിൽനിന്ന് ഉൾപ്പടെ ഇന്ത്യയിൽനിന്ന് നിരവധി ചലച്ചിത്രതാരങ്ങളാണ് അർജന്റീന ഫ്രാൻസ് പോരാട്ടം നേരിൽ കാണാനെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.