Mammootty |'പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു': ബ്ലാസ്റ്റേഴ്സിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
Mammootty |'പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു': ബ്ലാസ്റ്റേഴ്സിന് ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെയെന്നും പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നുവെന്നും മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഐ.എസ്.എല്‍ ഫൈനല്‍ (ISL final)പോരാട്ടത്തിന് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) ടീമിന് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി (Mammootty). ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെയെന്നും പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നുവെന്നും മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'കാല്‍പ്പന്തിന്റെ ഇന്ത്യന്‍ നാട്ടങ്കത്തില്‍ കേരള ദേശം പോരിനിറങ്ങുമ്പോള്‍ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ... പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വിജയാശംസകള്‍.'-ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങളുടെ ചിത്രം പങ്കുവെച്ച് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ...പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. @KeralaBlasters ടീമിന് വിജയാശംസകൾ#KBFC@IndSuperLeaguepic.twitter.com/vFYhx5MKYz
ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്.
സെമിയില്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി.
ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു. ഐഎസ്എല്‍ ഫൈനല്‍ പോരാട്ടത്തിന്റെ ടിക്കറ്റുകളെല്ലാം വില്‍പ്പനയ്ക്ക് വെച്ച് മണിക്കൂറുകള്‍ക്കകം വിറ്റുപോയിരുന്നു.
K P Rahul |'എതിരെ ആര് വരുന്നൂവെന്ന് ശ്രദ്ധിക്കേണ്ട, നമ്മള് നമ്മുടെ പ്രകടനം പുറത്തെടുക്കുക': കെ.പി രാഹുല്‍
കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) ആരാധകര്‍ക്ക് മുന്നില്‍ തന്റെ ആദ്യ ഐഎസ്എല്‍ ഫൈനല്‍ കളിക്കാനൊരുങ്ങവെ പ്രതീക്ഷകള്‍ പങ്കുവെച്ച് മലയാളി താരം കെ.പി രാഹുല്‍ (K P Rahul). ഗ്യാലറിയിലെത്തുന്ന കാണികളാണ് ബ്ലാസ്റ്റേഴ്സിന്റെ ശക്തിയെന്നും അവര്‍ക്ക് മുന്നില്‍ ഫൈനല്‍ കളിക്കാന്‍ കഴിയില്ലെന്നാണ് ആദ്യം കരുതിയിരുന്നതെന്നും താരം പറയുന്നു.
'ഒരു കാലത്ത് ഞാനും കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാന്‍ബോയ് ആയിരുന്നു. ആ ടീമിനെ ഫൈനലിലെത്തിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷം. ആരാധകര്‍ക്ക് മുന്നില്‍ ഫൈനല്‍ കളിക്കാന്‍ കഴിയില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍, അവസരം ഒരുക്കി തന്നവരോട് കടപ്പെട്ടിരിക്കുന്നു. എല്ലാവര്ക്കും വളരെയധികം സന്തോഷം. ഫൈനലിലും ഈ ഒത്തൊരുമ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു'- രാഹുല്‍ പറഞ്ഞു.
'എല്ലാ ടീമുകളും കരുത്തരാണ്. അതുപോലെ ഹൈദരാബാദ് എഫ്സിയും. ബ്ലാസ്റ്റേഴ്സ് ഒരിക്കലും പിറകിലല്ല. പറ്റാവുന്ന ടീമിനെയൊക്കെ കീഴ്പ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് വരുന്നത്. എതിരെ ആര് വരുന്നുവെന്നുള്ളത് നമ്മള് ശ്രദ്ധിക്കേണ്ട ആവശ്യമില്ല. നമ്മള് നമ്മുടെ പ്രകടനം പുറത്തെടുക്കുക. അതുമാത്രമാണ് ലക്ഷ്യം' രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കെ പി രാഹുല്‍ ചെലവഴിക്കുന്ന നാലാമത്തെ ഐഎസ്എല്‍ സീസണാണിത്. 2019ലാണ് താരം ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിടുന്നത്. രാഹുല്‍ എത്തിയതിന് ശേഷമുള്ള ആദ്യ ഫൈനലാണിത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.