നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Sachin on Rohit Sharma | 'ഇരയടുത്തുണ്ടെന്ന് അറിയുന്ന നരഭോജിയെ പോലെ'; രോഹിത് ശർമയുടെ സവിശേഷതയെ കുറിച്ച് സച്ചിൻ

    Sachin on Rohit Sharma | 'ഇരയടുത്തുണ്ടെന്ന് അറിയുന്ന നരഭോജിയെ പോലെ'; രോഹിത് ശർമയുടെ സവിശേഷതയെ കുറിച്ച് സച്ചിൻ

    രോഹിത്തിന്റെ ഏറ്റവും വലിയ സവിശേഷത അദ്ദേഹത്തിന്റെ മനസികാവസ്ഥയാണെന്നാണ് സച്ചിൻ പറയുന്നത്.

    • Share this:
      ഇന്ത്യയുടെ (Team India) പരിമിത ഓവർ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ (Rohit Sharma) സവിശേഷതയെ കുറിച്ച് വാചാലനായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ (Sachin Tendulkar). രോഹിത്തിന്റെ ഏറ്റവും വലിയ സവിശേഷത അദ്ദേഹത്തിന്റെ മനസികാവസ്ഥയാണെന്നാണ് സച്ചിൻ പറയുന്നത്.

      'രോഹിത്തിന്റെ ബാറ്റിങ്ങിലെ പ്രധാന ഘടകമാകുന്നത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയാണ്. രോഹിത് എപ്പോഴും ഫ്രീയായിട്ടാണ് കളിക്കുന്നത്. അതുതന്നെയാണ് വേണ്ടത്. അസ്വസ്ഥമയ മനസ്സുമായി നിന്നാല്‍ അത് എതിരാളികള്‍ പ്രയോജനപ്പെടുത്തും. ബാറ്റിംഗിനെത്തുമ്പോള്‍ പോസിറ്റീവ് എനര്‍ജിയാണ് വേണ്ടത്.

      രോഹിത്തിനെപ്പോലെ പോസിറ്റീവ് എനര്‍ജിയുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. അതിന്റെ പ്രതിഫലനം ബാറ്റർക്ക് ലഭിക്കും. അതിലൂടെ ഒഴുക്കോടെ കളിക്കാന്‍ കഴിയും. അസ്വസ്ഥമായിരിക്കുന്ന മനസ്സ് എതിരാളികള്‍ക്ക് ഗുണം ചെയ്യും. അവർക്ക് അത് പ്രയോജനപ്പെടുത്താനാവും. ഇര അടുത്തുണ്ട് എന്ന് അറിയുന്ന നരഭോജിയെ പോലെയാണ് അത്. ഇരയ്ക്ക് മേൽ ചാടിവീഴാൻ നരഭോജിക്ക് കഴിയും. ബാറ്ററോട് ഒരു ബൗളർ ചെയ്യുന്നത് അതാണ്.' - സച്ചിൻ പറഞ്ഞു.

      Also read- IND vs SA |'അശ്വിന്‍ പുലി തന്നെ, അതങ്ങ് ഇന്ത്യയില്‍': ഭയമില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍

      'ഒരു കാര്യം ചെയ്യില്ല എന്ന് മനസില്‍ ഉറപ്പിച്ചാല്‍ ചിലപ്പോള്‍ ഏറ്റവും ആദ്യം തന്നെ ചെയ്യുന്നത് അതായിരിക്കും. അങ്ങനെ ചിന്തിക്കുന്നതിന് പകരം, എന്താണ് നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് നിങ്ങള്‍ക്ക് തന്നെ ഒരു സന്ദേശം നല്‍കുക.' - സച്ചിൻ കൂട്ടിച്ചേർത്തു.

      അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (SA vs IND) ടെസ്റ്റ് പരമ്പരയിൽ (Test Series) നിന്നും അവസാന നിമിഷമാണ് രോഹിത് പിന്മാറിയത്. കാല്‍തുടയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് രോഹിത് പിന്മാറിയത്. പരമ്പരയിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ബിസിസിഐ (BCCI) രോഹിത് ശർമയെയായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ താരം പിന്മാറിയതോടെ കെ എൽ രാഹുലാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. രോഹിത് ശർമയ്ക്ക് പകരമായി ഇന്ത്യയുടെ എ ടീം ക്യാപ്റ്റൻ പ്രിയങ്ക് പാഞ്ചലിനെ പകരക്കാരനായി ബിസിസിഐ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

      Also read- IND vs SA| ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ എങ്ങനെ തിളങ്ങാം; ഇന്ത്യൻ ബാറ്റർമാർക്ക് 'മാസ്റ്റർ' തന്ത്രം ഉപദേശിച്ച് സച്ചിൻ

      ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പര നഷ്ടമായ രോഹിത് ശർമ, ഏകദിന - ടി20 പരമ്പരകൾക്ക് മുൻപ് തന്നെ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്. ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിന് ശേഷം രോഹിത് ശർമയുടെ ആദ്യ വിദേശ പര്യടനമാണ് ഇത്. ആയതിനാൽ പരമ്പരയ്ക്ക് മുൻപ് തന്നെ പൂർണ ആരോഗ്യവാനായി തിരിച്ചെത്താനാണ് രോഹിത്തും ശ്രമിക്കുന്നത്.

      Also read- IND vs SA | ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം; ബോക്സിങ് ഡേ ടെസ്റ്റിൽ കാണികളെ പ്രവേശിപ്പിക്കില്ല - റിപ്പോർട്ട്
      Published by:Naveen
      First published: