• HOME
 • »
 • NEWS
 • »
 • sports
 • »
 • കോവിഡിൽ ആശങ്ക; ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 മത്സരം ഉപേക്ഷിച്ചില്ലെങ്കിൽ തീകൊളുത്തി മരിക്കുമെന്ന് ഭീഷണി

കോവിഡിൽ ആശങ്ക; ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 മത്സരം ഉപേക്ഷിച്ചില്ലെങ്കിൽ തീകൊളുത്തി മരിക്കുമെന്ന് ഭീഷണി

ഇന്ത്യ- ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചാണ് പങ്കജ് എന്നയാൾ ഭീഷണി മുഴക്കിയത്.

Motera Stadium

Motera Stadium

 • Share this:
  രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മൊട്ടേര  നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി -20 മത്സരം ഉപേക്ഷിച്ചില്ലെങ്കിൽ തീകൊളുത്തി മരിക്കുമെന്ന് ഭീഷണിയുമായി ഗാന്ധി നഗറുകാര൯.

  ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിലെ ചന്ദ്ഖേദ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രേഖപ്പെടുത്തിയിട്ടുണ്ട്. പങ്കജ് പട്ടേൽ എന്നയാളാണ് ഭീഷണി കോൾ നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മാർച്ച് 12ന് സീനിയർ പൊലീസ് ഇ൯സ്പെക്ടറായ കെവി പട്ടേലിനെ വിളിച്ചാണ് പങ്കജ് തീകൊളുത്തി മരിക്കുമെന്ന് അറിയിച്ചത്. ഇന്ത്യ- ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് കെവി പട്ടേൽ.

  പങ്കജ് പൊലീസ് ഉദ്യോഗസ്ഥനെ ഫോൺ വിളിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു. സംഭാഷണത്തിനിടെ പങ്കജ് കോവിഡ് മാനദണ്ഡങ്ങൾ പി൯തുടർന്നിട്ടുണ്ടോ എന്ന് ചോദിക്കുന്നത് കേൾക്കാം. കോവിഡ് വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 75,000 കാണികളെ ഉൾക്കൊള്ളിച്ചു കൊണ്ട് ടൂർണമെന്റ് നടത്തുന്നതിന്റെ താൽപര്യം എന്താണെന്നും അദ്ദേഹം ചോദിക്കുന്നു. വളരെ വലിയ ആരോഗ്യ അപകടങ്ങള്‍ക്ക് ഇത് വഴി വെച്ചേക്കാം എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. കോളിനിടെ മാച്ച് പി൯വലിക്കണമെന്ന് ആവശ്യപ്പെട്ട പങ്കജ് അല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇന്ത്യ൯ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു.

  Also Read- ഇംഗ്ലണ്ട് കരുതിയിരിക്കുക, പുതിയ തന്ത്രങ്ങളുമായി പോരാടാൻ ഇന്ത്യ ഒരുങ്ങുന്നു

  സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി വിജയ് രൂപാണിക്കെതിരെയും ഉപമുഖ്യമന്ത്രി നിതി൯ പട്ടേലിനെതിരെയും അസഭ്യ വർഷവും നടത്തുന്നുണ്ട് പങ്കജ്. ആത്മഹത്യാ ഭീഷണി കോൾ വന്നയുടനെ തന്നെ പങ്കജിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ഗാന്ധിനഗർ പൊലീസ് സ്റ്റേഷന് അദ്ദേഹത്തിന്റ നമ്പറടക്കുമുള്ള ഡിറ്റെയ്ൽസ് കൈമാറിയെന്നും പൊലീസ് ഇ൯സ്പെക്ടർ അറിയിച്ചു.

  അതേസമയം, പങ്കജിനെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. ഇന്ത്യ൯ ശിക്ഷാ നിയമത്തിന്റെ സെക്ഷ൯ 505 (2) പ്രകാരം സമൂഹങ്ങൾക്കിടയിൽ ശത്രുത, ദേഷ്യം എന്നിവ പരത്താ൯ ശ്രമിക്കൽ, സെക്ഷ൯ 507 പ്രകാരം കുറ്റകരമായ ഭീഷണിപ്പെടുത്തൽ, സെക്ഷ൯ 504 പ്രകാരം മനപൂർവ്വമുള്ള അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചാർത്തിയിരിക്കുന്നത്.

  ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് മുന്നോടിയായാണ് അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പേര് മാറ്റിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുതിയ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. 1,10,000 പേരെ ഉൾക്കൊള്ളാ൯ കഴിയുന്ന ഈ സ്റ്റേഡിയം ലോകത്തെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയമായിരിക്കും.

  Also Read- ക്രിക്കറ്റർ ജസ്പ്രീത് ബുംറക്ക് ജീവിതത്തിൽ പുതിയ ഇന്നിങ്സ്; സഞ്ജന ഗണേശിനെ ജീവിത സഖിയാക്കി

  1982 നിർമ്മിച്ച മൊട്ടേര സ്റ്റേഡിയത്തിൽ ആദ്യം 49,000 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണുണ്ടായിരുന്നത്. 63 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ സ്റ്റേഡിയത്തിൽ ഇ൯ഡോർ ക്രിക്കറ്റ് അക്കാദമി, 40 അത്ലറ്റുകൾക്കുള്ള ഡോർമെറ്ററി, ഡ്രെസ്സിംഗ് റൂമുകൾ, മൂന്ന് ഔട്ഡോർ പ്രാക്റ്റീസ് സൗകര്യങ്ങൾ, ജിംനേഷ്യം തുടങ്ങി നിരവധി ഫെസിലിറ്റികൾ ലഭ്യമാണ്.

  സീറ്റിംഗ് കപ്പാസിറ്റിയിൽ ലോക്കത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ ഇത് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഗ്രൗണ്ടാണ്. മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തെക്കാളും ഈഡ൯ ഗാർഡ൯സിനെക്കാളും കൂടുതൽ ആളുകളെ ഇവിടെ ഉൾക്കൊള്ളിക്കാ൯ കഴിയും.

  അതേസമയം ഞായറാഴ്ച്ച മാത്രം 810 കോവിഡ് കേസുകൾ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് 2,78,207 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
  Published by:Rajesh V
  First published: