നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Manchester City | ക്വാഡ്രറുപുൾ നേട്ടത്തിന് അരികെ മാഞ്ചസ്റ്റർ സിറ്റി; ചരിത്രം കുറിക്കുമോ സിറ്റി?

  Manchester City | ക്വാഡ്രറുപുൾ നേട്ടത്തിന് അരികെ മാഞ്ചസ്റ്റർ സിറ്റി; ചരിത്രം കുറിക്കുമോ സിറ്റി?

  ഇത്തവണ ആ പതിവ് തിരുത്തികുറിക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുക്കയാണ് പെപ് ഗ്വാർഡിയോളയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന മാഞ്ചസ്റ്റർ സിറ്റി

  Manchester City

  Manchester City

  • Share this:
   ഫുട്ബോളിലെ ഏറ്റവും മികച്ച ലീഗ് ഏതെന്ന് ചോദിച്ചാൽ അധികം പേരും പറയും പ്രീമിയർ ലീഗ് എന്ന് തന്നെ ആവും. കാരണം ഫുട്ബോളിലെ ബാക്കി പ്രമുഖ ലീഗുകളിൽ എല്ലാം ഒന്നോ രണ്ടോ കൂടിപ്പോയാൽ മൂന്ന് ടീമുകൾ തമ്മിൽ മാത്രമാവും ശക്തമായ പോരാട്ടം നടക്കുക. എന്നാൽ ഇംഗ്ലണ്ടിൽ കാര്യങ്ങൾ വളരെ വ്യത്യസ്തമാണ്. പ്രീമിയർ ലീഗിലെ പകുതിയിലധികം ടീമുകളും ഏതാണ്ട് തുല്യശക്തികൾ തന്നെയാണ്. അതുകൊണ്ട് തന്നെ കിരീടപ്പൊരാട്ടത്തിൽ പലപ്പോഴും ഇഞ്ചോടിഞ്ച് മത്സരമാണ് ലീഗിൽ ഉണ്ടാകാറുള്ളത്. പക്ഷേ ഈ പോരാട്ടം നിർഭാഗ്യവശാൽ ഇംഗ്ലണ്ടിലെ ടീമുകൾക്ക് യൂറോപ്പിന്‍റെ എല്ലാ മുൻനിര ക്ലബ്ബുകളും മാറ്റുരയ്ക്കുന്ന ചാമ്പ്യൻസ് ലീഗിൽ പലപ്പോഴും കാഴ്ചവയ്ക്കാൻ പറ്റാറില്ല. അതുകൊണ്ട് തന്നെ അവർക്ക് ഇംഗ്ലണ്ടിലെ അഭ്യന്തര ലീഗുകളിൽ നേടിയ ട്രോഫികൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരാറുണ്ട്.

   ഇംഗ്ലണ്ടിലെ ഒരു ടീമിനും സാധിക്കാത്ത കാര്യമാണ് ക്വാഡ്രറുപുൾ നേട്ടത്തിലെത്തുക എന്നത്. ഒരൊറ്റ സീസണിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ നാലു കിരീടങ്ങളും നേടുക എന്നതാണ് ക്വാഡ്രറുപുൾ. എന്നാൽ ഇത്തവണ ആ പതിവ് തിരുത്തികുറിക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുക്കയാണ് പെപ് ഗ്വാർഡിയോളയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന മാഞ്ചസ്റ്റർ സിറ്റി. 2019ൽ ട്രെബിൾ നേട്ടം തികച്ചതായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ മികച്ച പ്രകടനം. ആ വർഷം ചാമ്പ്യൻസ് ലീഗ് നേടാനാവത്തത് കൊണ്ട് മാത്രം ക്വാഡ്രറുപുൾ നേട്ടം അവരിൽ നിന്നും അകന്നു നിന്നു. ഈ വർഷത്തെ അവരുടെ ഫോം വച്ച് നോക്കുമ്പോൾ ക്വാഡ്രറുപുൾ നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് ആയേക്കും. ചാമ്പ്യൻസ് ലീഗ് അടക്കം നാലു ടൂർണമെന്‍റുകളിൽ സിറ്റി വലിയ കിരീട പ്രതീക്ഷയിലാണ്.

   ഇംഗ്ലീഷ് പ്രീമിയർ ലീഗ് അവർ ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. 14 പോയിന്‍റിന്‍റെ ലീഡാണ് ലീഗിൽ സിറ്റിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് എത്തിപ്പിടിക്കാൻ കഴിയുന്നതിലും ദൂരെയാണ് സിറ്റി. ഇനി നാലു വിജയങ്ങൾ കൂടെ നേടിയാൽ സിറ്റിക്ക് ലീഗ് കിരീടം ഉറപ്പിക്കാം.

   Also Read- UEFA Champions League | ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടം; ലിവർപൂൾ റയലിനെയും പിഎസ്ജി ബയെണിനെയും നേരിടും

   ലീഗ് കപ്പിലും സിറ്റിക്ക് കിരീട പ്രതീക്ഷയുണ്ട്. ലീഗ് കപ്പിൽ ഇനി ഫൈനൽ മാത്രമാണ് ബാക്കിയുള്ളത്. ടോട്ടനം ആണ് ഫൈനലിൽ അവരുടെ എതിരാളികൾ. എഫ് എ കപ്പിലും സിറ്റി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇന്നലെ ഏവർട്ടനുമായി നടന്ന മത്സരത്തിൽ അവരെ 2-0ന് തോല്പിച്ചതോടെ സിറ്റി എഫ് എ കപ്പ് സെമി ഫൈനലിൽ എത്തിയിട്ടുണ്ട്. കിരീടം ഇനി രണ്ട് മത്സരങ്ങളുടെ മാത്രം ദൂരത്തിലാണ്.

   പിന്നെ ഉള്ളത് ചാമ്പ്യൻസ് ലീഗാണ്. സിറ്റിക്ക് പിന്നീട് ഉള്ളത് യൂറോപ്പിലെ ഏറ്റവും വലിയ അംഗത്തട്ട് ആയ യുവേഫ ചാമ്പ്യൻസ് ലീഗ്. സിറ്റിക്ക് കിട്ടാ കനിയായ ചാമ്പ്യൻസ് ലീഗിലാണ് അവരുടെ കോച്ചായ പെപ് ഗ്വാർഡിയോളയുടെ മുഴുവൻ ശ്രദ്ധയും. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിനെ ഗ്വാർഡിയോള വലിയ പ്രാധാന്യത്തോടെ ആണ് നോക്കി കാണുന്നത്. സിറ്റിയിൽ എത്തിയിട്ട് അഞ്ച് വർഷമായിട്ടും ഇത് വരെ സിറ്റിയോടൊപ്പം ചാമ്പ്യൻസ് ലീഗ് നേടാൻ ഗ്വാർഡിയോളക്ക് കഴിഞ്ഞിട്ടില്ല.

   ചാമ്പ്യൻസ് ലീഗിന്‍റെ ക്വാർട്ടറിൽ എത്തി നിൽക്കുന്ന സിറ്റിക്ക് ഡോർട്മുണ്ട് ആണ് എതിരാളികൾ. നിലവിലെ ഫോം വച്ച് ചാമ്പ്യൻസ് ലീഗിൽ ഇപ്പോൾ ഉള്ള ഏതു ടീമിനെയും തോൽപ്പിക്കാൻ കഴിയും. സിറ്റിക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ സാധ്യത ഉള്ള രണ്ടു ടീമുകൾ ബയേണും പിഎസ്ജിയും ആണ്. ഇവർ തമ്മിൽ നടക്കുന്ന മത്സരത്തിലെ വിജയിയെ ആയിരിക്കും സെമിയിൽ സിറ്റിക്ക് നേരിടേണ്ടി വരിക. ആ വലിയ കടമ്പ കടന്നു കിട്ടിയാൽ സിറ്റിക്ക് ചരിത്രം കുറിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. ഏതായാലും സ്റ്റാംഫോഡ് ബ്രിഡ്ജിലേക്ക് നാല് കിരീടങ്ങളുമായി ഗ്വാർഡിയോളയും സിറ്റിയും എത്തുമോയെന്ന് നമുക്ക് നോക്കാം.

   Summary- Manchester City aims for the Quadruple as they continues their blistering form.
   Published by:Anuraj GR
   First published:
   )}