HOME » NEWS » Sports » MANCHESTER CITY OWNER SHEIKH MANSOUR TO COVER FANS TRAVEL COSTS TO CHAMPIONS LEAGUE FINAL IN PORTUGAL INT NAV

മാഞ്ചസ്റ്റർ സിറ്റി ആരാധകർക്ക് ഷെയ്ഖ് മൻസൂറിന്റെ സ്നേഹ സമ്മാനം; ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാൻ പോകുന്ന ആരാധകരുടെ മുഴുവൻ ചിലവും വഹിക്കും

മെയ് 29ന് നടക്കുന്ന ഫൈനലിൽ മറ്റൊരു ഇംഗ്ലീഷ് ക്ലബായ ചെൽസിയാണ് സിറ്റിയുടെ എതിരാളികൾ.

News18 Malayalam | news18-malayalam
Updated: May 19, 2021, 3:30 PM IST
മാഞ്ചസ്റ്റർ സിറ്റി ആരാധകർക്ക് ഷെയ്ഖ് മൻസൂറിന്റെ സ്നേഹ സമ്മാനം; ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാൻ പോകുന്ന ആരാധകരുടെ മുഴുവൻ ചിലവും വഹിക്കും
Manchester City vs PSG
  • Share this:
മാഞ്ചസ്റ്റർ സിറ്റി ക്ലബ്ബിൻ്റെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയിരിക്കുകയാണ്. അവരുടെ ചരിത്രപരമായ ഫൈനലിൽ ക്ലബ്ബിൻ്റെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നം നിറവേറ്റാൻ കൂടിയാണ് അവർ കളിക്ക് ഇറങ്ങുക. മെയ് 29നു രാത്രി നടക്കുന്ന ഫൈനലിൽ സിറ്റി ഇറങ്ങുമ്പോൾ ക്ലബ്ബിൻ്റെ ആരാധകർക്ക് വലിയൊരു സർപ്രൈസുമായി ക്ലബ് ഉടമയായ ഷെയ്ഖ് മൻസൂർ. ഫൈനലിൽ കളിക്കുന്ന ഓരോ ടീമിന്റെയും 6000 ആരാധകർക്ക് കാണികളായി പങ്കെടുക്കാം എന്നിരിക്കെ മാഞ്ചസ്റ്റർ സിറ്റിയെ പിന്തുണക്കാൻ മൈതാനത്തെത്തുന്ന മുഴുവൻ ആരാധകരുടെയും ചിലവു പൂർണമായും താൻ വഹിക്കുമെന്നാണ് മൻസൂർ വാക്ക് നൽകിയിരിക്കുന്നത്. മെയ് 29ന് നടക്കുന്ന ഫൈനലിൽ മറ്റൊരു ഇംഗ്ലീഷ് ക്ലബായ ചെൽസിയാണ് സിറ്റിയുടെ എതിരാളികൾ.

നേരത്തെ തുർക്കിയിലെ ഇസ്‌താംബൂളിൽ വെച്ചാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും തുർക്കിയിലെ കോവിഡ് കേസുകൾ ഉയരാൻ തുടങ്ങിയതോടെ ബ്രിട്ടീഷ് സർക്കാർ തുർക്കിയെ കോവിഡ് അപകടസാധ്യത കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ടെന്ന കാരണത്താൽ പോർചുഗലിലെ പോർട്ടോയിലേക്ക് മത്സരം മാറ്റുകയായിരുന്നു. വെംബ്ലിയിൽ വെച്ച് മത്സരം നടത്തണമെന്ന ആവശ്യവും ഉയർന്നിരുന്നെങ്കിലും ഇംഗ്ലണ്ടിലെ കടുത്ത ക്വാറൻ്റീൻ നിയമങ്ങൾ അതിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനെ തുടർന്നാണ് പോർട്ടോയെ തിരഞ്ഞെടുത്തത്.

"വളരെയധികം പ്രതിസന്ധി നേരിട്ട ഒരു വർഷമായിരുന്നിട്ടു കൂടി പെപ്പും ടീമും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയത് മികച്ചൊരു സീസൺ അടയാളപ്പെടുത്തുന്നതിനൊപ്പം ക്ലബിന്റെ ചരിത്രത്തിലെ തന്നെ നിർണായക സംഭവമാണ്. നല്ല സമയത്തും മോശം സമയത്തും മാഞ്ചസ്റ്റർ സിറ്റിയെ പിന്തുണച്ച ആരാധകരിൽ ഒരു വിഭാഗത്തിന് ഈ മത്സരം കാണാനുള്ള അവസരം ലഭിച്ചതും വളരെ പ്രധാനപ്പെട്ട കാര്യമാണ്." തൻ്റെ സ്നേഹസമ്മാനം പ്രഖ്യാപിച്ചു കൊണ്ട് ഷെയ്ഖ് മൻസൂർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു

കോവിഡ് മഹാമാരിയുടെ ഏൽപ്പിച്ച ആഘാതം മൂലം ആരാധകർ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന സമയത്ത് യാത്രയുടെയും ടിക്കറ്റിന്റെയും ഭാഗമായി വരുന്ന ബാധ്യതയെക്കുറിച്ചുള്ള ആരാധകരുടെ ആശങ്ക ഒഴിവാക്കാൻ ഷെയ്ഖ് മൻസൂറിന്റെ തീരുമാനം സഹായിക്കുമെന്ന് ക്ലബിന്റെ ചെയർമാനായ ഖൽദൂൻ അൽ മുബാറക്ക് പറഞ്ഞു.

Also Read- 'വണ്ടര്‍ ഗോളു'മായി കവാനി; ഫുൾഹാമിനോട് സമനില വഴങ്ങി യുണൈറ്റഡ്

മാഞ്ചസ്റ്റർ സിറ്റി ആദ്യമായി കളിക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ എന്നതിനൊപ്പം തന്നെ ബാഴ്‌സിലോണ വിട്ടതിനു ശേഷം ആദ്യമായി പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ഒരു ടീം കളിക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലെന്ന പ്രത്യേകത കൂടി ഈ കലാശപ്പോരാട്ടത്തിനുണ്ട്. ആരാധകർ കൂടി സ്റ്റേഡിയത്തിലേക്ക് തിരിച്ചെത്തുന്നതോടെ അത്യന്തം ആവേശം നിറഞ്ഞതായിരിക്കും മത്സരമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

മാഞ്ചസ്റ്റർ സിറ്റി ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ചാമ്പ്യൻസ് ലീഗിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലും അവർ തകർപ്പൻ പ്രകടനങ്ങളാണ് നടത്തിയത്. പ്രീമിയർ ലീഗിലെ ഇക്കൊല്ലത്തെ ചാമ്പ്യന്മാർ സിറ്റിയാണ്. വ്യക്തമായ ആധിപത്യത്തോടെയാണ് അവർ ലീഗിൽ കിരീടം ചൂടിയത്. ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അവർക്ക് രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡുമായി പത്തിലേറെ പോയിൻ്റുകളുടെ ലീഡുണ്ട്. ഇംഗ്ലീഷ് ലീഗ് കിരീടവും നേരത്തെ സിറ്റി സ്വന്തമാക്കിയിരുന്നു. ഇതോടൊപ്പം ചാമ്പ്യൻസ് ലീഗ് ഫൈനൽ കൂടി നെടാനായാൽ സീസണിൽ ട്രെബിൾ കിരീട നേട്ടം സ്വന്തമാക്കാൻ അവർക്ക് കഴിയും.

Summary-Manchester City owner Sheikh Mansour to cover fans travel costs to Champions league final in Portugal
Published by: Anuraj GR
First published: May 19, 2021, 3:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories